Category: കൊയിലാണ്ടി
‘മുചുകുന്ന് കോളേജിലെ പ്രകോപനപരമായ മുദ്രാവാക്യം: എം.എല്‍.എയുടെ സ്റ്റാഫിനെ പുറത്താക്കുക’; കൊയിലാണ്ടി എം.എല്‍.എ ഓഫീസിലേക്ക് യു.ഡി.വൈ.എഫിന്റെ ബഹുജന മാര്‍ച്ച്, വീഡിയോ കാണാം
കൊയിലാണ്ടി: മുചുകുന്ന് ഗവ.കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിന് പുറത്ത് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നല്‍കിയ കാനത്തില്‍ ജമീല എം.എല്‍.എയുടെ സ്റ്റാഫ് വൈശാഖിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് എം.എല്‍.എ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. യു.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് കെ.പി.സി.സി മെമ്പറും, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എം അഭിജിത്ത്
ഹാന്റ്‌ബോളില്‍ പുതുചരിത്രമെഴുതാന്‍ വൈഗ പ്രതാപന്‍; ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ സംസ്ഥാന തലത്തിലേക്ക് പൂക്കാട് നിന്നൊരു കൊച്ചു മിടുക്കി
തിരുവങ്ങൂര്‍: സംസ്ഥാന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ പുതുചരിത്രമെഴുതാന്‍ തയ്യാറെടുത്ത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ കൊച്ചുമിടുക്കി വൈഗ പ്രതാപന്‍. സ്റ്റേറ്റ് ലെവല്‍ മത്സരത്തിലേക്കാണ് 14 വയസിന് താഴെയുള്ള വിഭാഗത്തില്‍ കോഴിക്കോട് ജില്ലാ ടീമിലേക്ക് ഹാന്റ്‌ബോളില്‍ പൂക്കാട് സ്വദേശിയായ വൈഗയ്ക്ക് സെലക്ഷന്‍ ലഭിച്ചത്. നവംബര്‍ ആദ്യവാരം എറണാകുളത്ത് വച്ചാണ് സ്‌റ്റേറ്റ് തല മത്സരം. സ്‌ക്കൂളിലെ കായികാധ്യാപകന്‍ ശ്രിജിലേഷിന്റെ നേതൃത്വത്തിലാണ്
ചേലിയ വലിയാറമ്പത്ത് ബാലകൃഷ്ണൻ നായർ അന്തരിച്ചു
ചേലിയ: വലിയാറമ്പത്ത് ബാലകൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അസുഖബാധിതനായിരുന്നു. ഭാര്യമാർ: പരേതയായ പങ്കജം (കൊളായി), സതി. മക്കൾ: ബവിനേഷ്, ബിജിലേഷ്, ബിതേഷ്, ജ്യോതിഷ്, ആനന്ദകൃഷ്ണൻ. സംസ്‌കാരം: 11.30 മണിക്ക് വീട്ടുവളപ്പിൽ. Description: Chelia Valiyarambath Balakrishnan Nair passed away
സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം ഡിസംബർ 7,8 തീയതികളില്‍ നന്തിയില്‍; 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു
വീരവഞ്ചേരി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള ബഹുജന സദസ്സും സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗവും സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. വീരവഞ്ചേരി എൽ.പി സ്‌ക്കൂളില്‍ ഒക്ടോബര്‍ 18ന് വൈകുന്നേരം 5മണിയോടെ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി. ഡിസംബര്‍ 7,8
കൊല്ലം നെല്യാടിയില്‍ കഞ്ചാവ് സംഘത്തിന്റെ അക്രമണം; നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്, രണ്ട് പേര്‍ കസ്റ്റഡിയില്‍
കൊയിലാണ്ടി: കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ കൊല്ലം നെല്യാടിയില്‍ നാല് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ അംഗവും, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും, സി.പി.എം കൊടക്കാട്ടുമുറി നോര്‍ത്ത് ബ്രാഞ്ച് മെമ്പറുമായ അഭിലാഷ്, സി.ഐ.ടി.യു കള്ള് ചെത്ത് വ്യവസായി തൊഴിലാളി സഹകരണ സംഘം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പ്രഭീഷ്, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി മെമ്പര്‍
അരങ്ങാടത്ത് സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: അരങ്ങാടത്ത് കവലാട് സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി. കവലാട് സ്വദേശിയായ യാക്കൂബ്(45) നെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കാണാതായതെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാനസിക അസ്വസ്ഥതയുള്ള ഇയാളെ കഴിഞ്ഞ ദിവസവും വീട്ടില്‍ നിന്നും കാണാതായിരുന്നു. വെള്ള ഷര്‍ട്ടും കള്ളിമുണ്ടും ആണ് വേഷം. ഇയാളെക്കുറിച്ച് ഇതുവരെയും യാതൊരുവിവരവും ലഭിച്ചിട്ടില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും
‘ തീരദേശ അനുബന്ധ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക’; ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേയ്ക്ക് ശവമഞ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ബി.ജെ.പി
ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ശവമഞ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ബി.ജെ.പി. അടച്ചു പൂട്ടിയ പൊതുസ്മശാനം തുറന്നു പ്രവര്‍ത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂവ്വപ്പാറയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ വെച്ച് പ്രതിഷേധക്കാരെ പോലീസ്
നൂതന ആശയങ്ങള്‍ തമ്മിലുള്ള വാശിയേറിയ മത്സരം; മഴക്കെടുതികളെ മുന്‍കൂട്ടി അറിയാനും ചെറുക്കാനുമുള്ള പദ്ധതികള്‍, കൊയിലാണ്ടി ഉപജില്ലാ ശാസ്‌ത്രോത്സവം കൊടിയിറങ്ങി
കൊയിലാണ്ടി: രണ്ട് ദിവസം നീണ്ട കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രാത്സവം കൊടിയിറങ്ങി. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ, ഐടി മേളയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പുത്തന്‍ ആശയങ്ങളുമായി മാറ്റുരയ്ക്കാന്‍ എത്തിയത്. നവീന ചിന്തകളുടെയും സര്‍ഗാത്മക സൃഷ്ടികളുടെയും അവതരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ശാസ്‌ത്രോത്സവത്തില്‍ മഴക്കെടുതികളെയും
‘ജീവിതമാണ് ലഹരി’; ലഹരിവിരുദ്ധ സന്ദേശങ്ങളുമായി കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസ്, ഉപജില്ലാ ശാസ്ത്രമേളയില്‍ വിദ്യാര്‍ത്ഥികളില്‍ ഹരംകൊള്ളിച്ച് ബാസ്‌ക്കറ്റ്‌ബോള്‍ ചലഞ്ച്
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസ്. രണ്ട് ദിവസം നീണ്ട പരിപാടിയില്‍ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാസ്‌ക്കറ്റ്‌ബോള്‍ ചലഞ്ച്, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിങ്ങനെയാണ് സംഘടിപ്പിച്ചത്. ഉപജില്ലാ ശാസ്ത്രമേളയുടെ ആദ്യദിനവും സമാപനദിനമായ ഇന്നും ബാസ്‌ക്കറ്റ് ബോള്‍ ചലഞ്ച് നടത്തിയിരുന്നു.ഇത് വിദ്യാര്‍ത്ഥികളെ ഹരംകൊള്ളിച്ചു. ‘ജീവിതമാണ് ലഹരി’ എന്ന ആശയം
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി; ഓഫീസും പരിസരവും ചെടികള്‍ നട്ടുപിടിപ്പിക്കും, മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ‘ഹരിത’ ഓഫീസാകാനൊരുങ്ങി കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍
കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ ഹരിത ഓഫീസാകാനൊരുങ്ങുന്നു.’ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ മാലിന്യമുക്ത നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നടക്കുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്നതിനും, മലിനജലം ഓഫീസ് കോമ്പൗണ്ടില്‍ ഒരിടത്തും കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി.