Category: കൊയിലാണ്ടി
ലക്ഷ്യം വനിതാ ശാക്തീകരണം; പൂക്കാട് കലാലയത്തില്‍ ബ്യൂട്ടി കള്‍ച്ചര്‍ കോഴ്‌സ് ആരംഭിച്ചു
ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ ബ്യൂട്ടി കള്‍ച്ചര്‍ കോഴ്‌സ് ആരംഭിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റന്‍ഷന്‍ വകുപ്പും പൂക്കാട് കലാലയവുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. 10 ദിവസത്തെ കോഴ്‌സ് വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. വകുപ്പ് മേധാവി ഡോ. മഞ്ജു എം.പി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.കെ. സുനില്‍ കുമാര്‍, ശിവദാസ് ചേമഞ്ചേരി
എ.സി ഇലക്ട്രിക് കണക്ഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്; കാപ്പാട് വീടിനുള്ളില്‍ തീപിടിച്ചു
കൊയിലാണ്ടി: കാപ്പാട് വീടിനുള്ളില്‍ തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊയിലാണ്ടി കാപ്പാട് റോഡില്‍ സിദ്ദീഖ് പള്ളിക്ക് സമീപം താജ് ഹൗസില്‍ അസീസിന്റെ വീടിനുള്ളിലെ മുറിയിലാണ് സംഭവം. വീട്ടിനുള്ളിലെ എ.സി ഇലക്ട്രിക് കണക്ഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയത് കാരണം തീ കത്തുകയും പുക ഉയരുകയുമായിരുന്നു. ഉടനെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സേന എത്തുമ്പോഴേയ്ക്കും വീട്ടുകാരും
വയലാറിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഗാനങ്ങളുടേയും കവിതകളേയും ആലാപനം; വയലാറിന്റെ ഓര്‍മ്മകളില്‍ ഒത്തുചേര്‍ന്ന് കൊയിലാണ്ടി യുവകലാസാഹിതി
കൊയിലാണ്ടി: വയലാര്‍ അനുസ്മരണം സംഘടിപ്പിച്ച് യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. നഗരസഭാ സാംസ്‌ക്കാരിക നിലയത്തില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടി കൊയിലാണ്ടി മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. കെ അജിത്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വയലാറിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഗാനങ്ങളുടേയും കവിതകളേയും ആലാപനം നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ ശശികുമാര്‍ പുറമേരി മുഖ്യപ്രഭാഷണം നടത്തി. രാഗം
‘വീട്ടിലൊരു തുണിസഞ്ചി’; പ്ലാസ്റ്റിക് കവറുകളുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങി കൊയിലാണ്ടി നഗരസഭ, സൗജന്യ തുണി സഞ്ചി വിതരണം ചെയ്തു
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ സൗജന്യമായി തുണിസഞ്ചികള്‍ വിതരണം ചെയ്തു. പുനരുപയോഗ വസ്തുക്കള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് കവറുകളുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ‘വീട്ടിലൊരു തുണിസഞ്ചി’ എന്ന പദ്ധതിയുടെ ഭാഗമായാണ് തുണി സഞ്ചികള്‍ വിതരണം ചെയ്തത്. എംഎല്‍എ ജമീല കാനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കെ.പിക്ക് തുണിസഞ്ചി നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു.
പൂക്കാട് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം കാക്കൂര്‍ സ്വദേശിയുടേത്
പൂക്കാട്: പൂക്കാട് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കാക്കൂര്‍ പാവണ്ടൂര്‍ പുതിയോത്ത് സജീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസായിരുന്നു. പൂക്കാട്-തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ കണ്ണഞ്ചേരി റോഡിന് പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന്‍:
മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കൗണ്‍സിലറായിരുന്ന പാറേമ്മല്‍ അബ്ദുള്ളയുടെ ഓര്‍മ്മകള്‍ പങ്കിട്ട് സഹപ്രവര്‍ത്തകര്‍; അനുസ്മരണ പരിപാടിയുമായി പാലേരി കുയിമ്പില്‍ മുസ്‌ലിം ലീഗ്
പേരാമ്പ്ര: മുസ്ലിം ലീഗ് കുയിമ്പില്‍ ശാഖാ കമ്മിറ്റി പാറേമ്മല്‍ അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ.അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍,ആര്‍
കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ രജീഷ് ബാബു അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം ഊരാം കുന്നുമ്മൽ ‘സരിഗ’ രജീഷ് ബാബു അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: കുഞ്ഞിരാമന്‍. അമ്മ: പരേതയായ കാര്‍ത്യായനി. ഭാര്യ: ബബിന. മകൻ: ഇഷാൻ. സഹോദരങ്ങള്‍: സവിത, പരേതനായ ഗിരീശൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
നന്തിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്കൻ മരിച്ചു
കൊയിലാണ്ടി: നന്തിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്കൻ മരിച്ചു. നന്തി ഫ്‌ളൈ ഓവറിന് സമീപത്ത് വൈകുന്നേരം 7മണിയോടെയാണ് സംഭവം. പേരാമ്പ്ര സ്വദേശിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. ട്രാക്കിലേക്ക് വീണ ഇയാളെ നാട്ടുകാരും കൊയിലാണ്ടി പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍
പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളന്മാര്‍; പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: കള്ളന്മാരുടെ ശല്യത്തില്‍ പൊറുതിമുട്ടിയ പെരുവട്ടൂരില്‍ നൈറ്റ് പെട്രോളിങ്ങുമായി നാട്ടുകാര്‍. വാര്‍ഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് കള്ളന്മാരെ പിടികൂടാന്‍ നാട്ടുകാര്‍ ഒന്നിക്കുന്നത്. പെരുവട്ടൂര്‍ എല്‍പി സ്‌ക്കൂളില്‍ ഇന്നലെ വൈകിട്ട് വാര്‍ഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നൂറില്‍പരം പ്രദേശവാസികള്‍ പങ്കെടുത്തു. കൊയിലാണ്ടി സി.ഐ അബ്ദുള്ള പങ്കെടുത്ത ചടങ്ങില്‍ പ്രദേശവാസികള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. കള്ളന്മാരുടെ
ഓര്‍മകളില്‍ ഇന്ദിരാഗാന്ധി; മൂടാടിയില്‍ വിപുലമായ പരിപാടികളുമായി കോൺഗ്രസ്സ്
കൊയിലാണ്ടി: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ അനുസ്മരണവും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രൂപേഷ് കൂടത്തിൽ, കൂരളി കുഞ്ഞമ്മത്, എടക്കുടി സുരേഷ്ബാബു മാസ്റ്റർ, വി.എം രാഘവൻ, സുബൈർ, മോഹനൻ മാസ്റ്റർ, പ്രേമൻ, കരുണാകരൻ നായർ, ദാമോദരൻ, നാരായണൻ