Category: കൊയിലാണ്ടി
വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രികരുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുങ്ങും; പന്തലായനിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വരുന്നു
കൊയിലാണ്ടി: ഏറെക്കാലമായി കൊയിലാണ്ടി നിവാസികള്‍ ഉന്നയിക്കുന്ന പന്തലായനിയില്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് എന്ന ആവശ്യത്തിന് പച്ചക്കൊടികാട്ടി റെയില്‍വേ. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന ഭാഗത്തായി മൂന്ന് മീറ്റര്‍ വീതിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ് നിര്‍മ്മിക്കാനാണ് റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് റെയില്‍വേ തന്നെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം യു.പി സ്‌കൂളിലെ കുട്ടികള്‍ കടന്നുപോകുന്ന
തച്ചന്‍കുന്നില്‍ വന്‍മോഷണം; നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് വീടുകളുടെ വയറിങ് കേബിളുകള്‍ പൂര്‍ണമായി മോഷണം പോയി
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷണം പോയി. മഠത്തില്‍ ബിനീഷ്, പെട്രോള്‍ പമ്പിന് സമീപത്തുള്ള സുഹറ എന്നിവരുടെ വീടുകളില്‍ നിന്നാണ് വയറിങ് കേബിളുകള്‍ കവര്‍ന്നത്. ഇന്നലെയാണ് മോഷണം വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. പണി പൂര്‍ത്തിയാകാത്ത വീടുകളായതിനാല്‍ വീട്ടുകളില്‍ ആളില്ലാത്തതിനാല്‍ എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വയറിങ് കേബിളുകള്‍ മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. പയ്യോളി പൊലീസില്‍ പരാതി
‘പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റിയില്ല, മൃതദഹേത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടാകാം, ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു’; നെല്ല്യാടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ട ദൃക്‌സാക്ഷി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ‘മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടാകാം, ഞങ്ങള്‍ കാണുമ്പോള്‍ തന്നെ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു’. നെല്ല്യാടി പുഴയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ ദൃക്‌സാക്ഷി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞതിങ്ങനെ. പുലര്‍ച്ചെ ഒരുമണിയോടുകൂടിയാണ് മത്സ്യബന്ധനത്തിനായി പോയത്. നെല്ല്യാടി കളത്തിന്‍കടവ് സമീപത്തെത്തിയപ്പോള്‍ എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നതുപോലെ കണ്ടു. അടുത്തെത്തി ടോര്‍ച്ച് അടിച്ചുനോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ നെല്ല്യാടി കളത്തിന്‍കടവില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ആള്‍ക്കാരാണ് മൃതദേഹം കണ്ടത്. പൊക്കിള്‍കൊടിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയും എസ്.ഐ മണിയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മൃതദേഹം കരയ്‌ക്കെത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
പൊതുസമൂഹം സ്ത്രീകളോടുള്ള ബാധ്യതകള്‍ വിസ്മരിക്കുന്നു: കൊയിലാണ്ടിയില്‍ നടന്ന വിസ്ഡം വനിതാ സമ്മേളനം
കൊയിലാണ്ടി: സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യമായും നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍ പൊതുസമൂഹം വിസ്മരിക്കുകയാണെന്ന് വിസ്ഡം വിമന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. 2025 നവംബര്‍ 19ന് പൂനത്ത് നടക്കുന്ന ജില്ലാ മുജാഹിദ് വനിതാ സമ്മേളനത്തിന്റെ ഭാഗമായാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചത്. സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാര്‍ക്കറ്റിംങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിന്റെ’പുരോഗമന ‘കാഴ്ചപ്പാടിന്റെ ദുരന്തഫലമാണ് പുതിയ
സംരംഭകരാരാവാന്‍ താല്‍പര്യമുള്ളവരാണോ?; നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ സംരംഭകത്വ ശില്പശാല ഡിസംബര്‍ 10 ന്
കൊയിലാണ്ടി: നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 2024 ഡിസംബര്‍ 10 ന് ഇ.എം.എസ് ടൗണ്‍ഹാളില്‍ വെച്ച് രാവിലെ 10 മണിക്കാണ് ശില്പശാല. സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്ക് പൊതു ബോധവല്‍ക്കരണവും വിവിധ പദ്ധതികളെക്കുറിച്ചും ബാങ്ക് വായ്പ നടപടികള്‍, എന്നിവയെക്കുറിച്ച് ശില്പശാലയില്‍ വിവരിക്കും. താല്പര്യമുള്ള വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ശില്‍പ്പശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും സംരംഭങ്ങള്‍
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ നാടെങ്ങും വന്‍ പ്രതിഷേധം; പന്തംകൊളുത്തി പ്രകടനുവുമായി മുസ്ലിം യൂത്ത് ലീഗ് നടേരി ശാഖ
നടേരി: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നടേരി ശാഖ പന്തം കൊളുത്തി പ്രകടനം നടത്തി. കാവുംവട്ടത്ത് ബാഫഖി സൗധത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി ആളുകള്‍ അണിചേര്‍ന്നു മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സൈനുദ്ധീന്‍ കെടി, ജനറല്‍ സെക്രട്ടറി ഷമീര്‍ കരീം,
പരിശോധനയ്ക്കായി എത്തിയത് അറുപതിലധികം പേര്‍; സൗജന്യമായി പ്രഷര്‍, ഷൂഗര്‍ പരിശോധനയുമായി എളാട്ടേരി അരുണ്‍ ലൈബ്രറി
കൊയിലാണ്ടി: പ്രഷര്‍, ഷുഗര്‍ പരിശോധന സംഘടിപ്പിച്ചു. എളാട്ടേരി അരുണ്‍ ലൈബ്രറിയുടെയും സുരക്ഷാപാലിയേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ സുരക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്പരിശോധന സംഘടിപ്പിച്ചത്. പ്രതിമാസം നടത്തിവരുന്ന പരിശോധനയ്ക്ക് ടെക്‌നീഷ്യന്മാരായ ഗംഗജ വടക്കേടത്ത് മീത്തല്‍ രജിഷ്മ കണിയാങ്കണ്ടി പി.കെ ശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അറുപതിലധികം പേര്‍ ക്യാമ്പില്‍ പരിശോധനയ്ക്കായി എത്തി.
കൊയിലാണ്ടി നഗരസഭാ കേരളോത്സവം; ഓവറോള്‍ ട്രോഫി പങ്കിട്ട് പുളിയഞ്ചേരി കെ.ടി.എസ് വായനശാലയും എയ്ഞ്ചല്‍ ആനക്കുളവും
കൊയിലാണ്ടി: നഗരസഭാ കേരളോത്സവം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായ ചടങ്ങില്‍ പ്രസിദ്ധ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാവൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ വിജയികള്‍ക്ക് ഉപഹാരം വിതരണം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ഷിജു മാസ്റ്റര്‍, ഇ.കെ. അജിത്ത്
നന്തി ബസാര്‍ കോടിയോട്ട് വയൽകുനി ഹരിദാസൻ അന്തരിച്ചു
നന്തി ബസാര്‍: കോടിയോട്ട് വയൽകുനി ഹരിദാസൻ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു ഭാര്യ: മിനി. മക്കൾ: അതുൽ, അമൽ. സഹോദരങ്ങൾ: ഗണേശൻ, സത്യൻ, സായി ദാസൻ, ഗിരീഷൻ, ജയ, പരേതയായ ഗംഗ.