Category: കൊയിലാണ്ടി
നടേരി വാരിക്കോട്ട് താഴെകുനി രാമൻകുട്ടി അന്തരിച്ചു
നടേരി: വാരിക്കോട്ട് താഴെകുനി രാമൻകുട്ടി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: ബാലകൃഷ്ണൻ, ബാബു, ബിന്ദു. മരുമക്കൾ: ഷൈമ, ഷൈജ, രാജേന്ദൻ. സഹോദരങ്ങൾ: നാരായണൻ, പരേതനായ ദാമോദരൻ. Description: Naderi Warikkottu Ramankutty passed away
‘സമരമെങ്കില്‍ സമരം നിരാഹാരമെങ്കില്‍ നിരാഹാരം’; കുന്ന്യോറമലയിലെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്
കൊയിലാണ്ടി: മണ്ണിടിച്ചിൽഭീഷണി നേരിടുന്ന കുന്ന്യോറമലയിലെ ജനങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് താറുമാറായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വാഹനഗതാഗതം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവൃത്തിക്കുവേണ്ടി മണ്ണെടുത്ത കുന്ന്യോറമലയില്‍ ഏതാണ്ട് 30 മീറ്ററോളം ഉയരത്തിലാണ് കുന്നിടിച്ച് റോഡുണ്ടാക്കിയത്. ഇതോടെ റോഡിന്റെ ഇരുവശത്തും 30 മീറ്റര്‍
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്കാവശ്യമായ സി ആര്‍ ഫിലിം ടെന്‍ഡര്‍ ക്ഷണിച്ചു
കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്കാവശ്യമായ സി ആര്‍ ഫിലിം ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 13ന് രാവിലെ 11 മണി. ഫോണ്‍: 0496 2960241.
രോഗികള്‍ക്ക് ഇനി ചൂടുവെള്ളം ആശുപത്രിയില്‍ നിന്ന് കിട്ടും; കൊയിലാണ്ടി ഗവ. ഹോമിയോ ആശുപത്രിയിലേക്ക് ഹോട്ട് വാട്ടര്‍ ഡിസ്‌പെന്‍സര്‍ നല്‍കി റോട്ടറി ക്ലബ്ബ്
കൊയിലാണ്ടി: ഗവ. ഹോമിയോ ആശുപത്രിയിലേക്ക് ഹോട്ട് വാട്ടര്‍ ഡിസ്‌പെന്‍സര്‍ നല്‍കി കൊയിലാണ്ടിയിലെ റോട്ടറി ക്ലബ്. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങിന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പ്രജില അദ്ധ്യക്ഷം വഹിച്ചു. ഹോട്ട് വാട്ടര്‍ ഡിസ്‌പെന്‍സര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. ചടങ്ങിന് ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ.കെ.സി സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍
എം.ഡി.എംയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി കൊയിലാണ്ടി പോലീസ്; ഇന്ന് മാത്രം മേഖലയില്‍ പിടിക്കപ്പെട്ടത് രണ്ട് പേര്‍
കൊയിലാണ്ടി: നടേരിയില്‍ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. മഞ്ഞളാട് പറമ്പില്‍ ഹബീബ് (32) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എയാണ് മഞ്ഞളാട് നിന്നും പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 19 ഗ്രാം എം.ഡി.എം.എ കൈവശം വെച്ച കാവുംവട്ടം സ്വദേശി മുഹമ്മദ് ഹാഷിമിന്റെ സംഘത്തിലെ പ്രധാന കണ്ണിയാണ് ഹബീബെന്ന് പോലീസ് പറഞ്ഞു. വടകര ഡിവൈഎസ്പി
കനത്ത മഴ; കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണു, രണ്ടിടങ്ങളില്‍ തെങ്ങിന് മിന്നലേറ്റു, ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക്
കൊയിലാണ്ടി: ഇന്ന് വൈകീട്ട് പെയ്ത മഴയില്‍ കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. 17-ാം മൈല്‍സ്, കുറുവങ്ങാട്, ആനക്കുളം, മന്ദമംഗലം, നന്തി, കൊല്ലം വില്ലേജ് ഓഫീസിന് സമീപം, കൊയിലാണ്ടി ഹൈവേ എന്നിവിടങ്ങളില്‍ മരങ്ങളും കൊമ്പുകളും പൊട്ടി വീണു. 6.30മുതല്‍ കൊയിലാണ്ടിയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. മണമേല്‍, മീത്തലെകണ്ടിപള്ളി എന്നിവിടങ്ങളില്‍ തെങ്ങിന് മിന്നലേറ്റു. എവിടെയും
ചോരതിളപ്പിക്കുന്ന മുദ്രാവാക്യങ്ങളും ആവേശം വിതറുന്ന പ്രസംഗവും; അണേലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കുഞ്ഞിക്യഷ്‌ണേട്ടന്‍ യാത്രയാകുമ്പോൾ
അണേലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ സി.കെ കുഞ്ഞികൃഷ്ണനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സി.പി.എം നടേരി മുന്‍ ലോക്കല്‍ സെക്രട്ടറി ടി.ഇ ബാബു. ‘അണേല കമ്മ്യൂണിസ്റ്റ് വഴികളിലേക്ക് നടക്കുമ്പോള്‍ അതിനുനേത്യത്വമായ ഒരു പ്രധാനകേന്ദ്രം ചെറിയകോലാത്തായിരുന്നു. പാര്‍ടി സെല്ല് അംഗമായി പ്രവര്‍ത്തിച്ച സ.സി.കെ.കുഞ്ഞിരാമേട്ടന്റെ കുടുംബം. ജയിലിലും ഒളിവിലും പുറത്തുമെല്ലാമായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഈ പശ്ചാത്തലത്തിലായിരുന്നു കുഞ്ഞിക്യഷ്‌ണേട്ടന്റെ ബാല്യകൗമാരങ്ങള്‍. സ്വാഭാവികമായും
അവധിയ്ക്കുശേഷം ദുബൈയിലേക്ക് മടങ്ങിയത് ഫെബ്രുവരിയില്‍, നിനച്ചിരിക്കാതെ അപകടം; വിരുന്നുകണ്ടി സ്വദേശി അര്‍ജുന്റെ വിയോഗത്തില്‍ തേങ്ങി നാട്
കൊയിലാണ്ടി: ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി വി.കെ അര്‍ജുന്റെ സംസ്‌കാരം നാളെ നടക്കും. ജോലിക്കിടെ ഒരാഴ്ച മുമ്പ് റാസല്‍ഖൈമയില്‍ വച്ച് അര്‍ജുന്‍ ഓടിച്ച കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അര്‍ജുന്‍ മരണപ്പെട്ടതായാണ് വിവരം. നാളെ രാവിലെ 9മണിയോടെ മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍
സ്വാതന്ത്ര്യസമര സേനാനി എ.കെ കൃഷ്ണൻ മാസ്റ്ററുടെ ഓര്‍മകളില്‍ കോൺഗ്രസ്; ഊരള്ളൂരിൽ അനുസ്മരണ സമ്മേളനം
അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്ററുടെ 31-ാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കൃഷ്ണൻ മാസ്റ്ററുടെ ഊരള്ളൂരിലെ വീട്ടില്‍ രാവിലെ നടന്ന പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട്
കാലിക്കറ്റ് എഫ്.സി ജില്ലാ ഇ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിൽ നടന്നു വരുന്ന കാലിക്കറ്റ് എഫ്.സി ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റു നേടി കാലിക്കറ്റ് എഫ്.സി ചാമ്പ്യൻമാരായി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്.സി അഭിജിത്ത് നേടിയ ഒരു ഗോളിന് മലബാർ ക്രിസ്ത്യൻ കോളേജിനെ പരാജയപ്പെടുത്തി. 11 പോയന്റ് നേടിയ കൂരിയാൽ ബ്രദേഴ്‌സ്