Category: കൊയിലാണ്ടി
വൈദ്യത ചാർജ് വർധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി: വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. എം.കെ സായിഷ്,
പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച കേസ്; പ്രതി റിമാന്റില്‍, പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌കൂട്ടര്‍ കത്തിച്ചതിനുമടക്കം രണ്ട് കേസുകള്‍
പയ്യോളി: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളികൊണ്ടുപോയി തീയിട്ട് നശിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പുതിയോട്ടില്‍ ഫഹദിനെ റിമാന്റ് ചെയ്തു. സ്‌കൂട്ടര്‍ കത്തിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം രണ്ട് കേസുകളിലാണ് ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ക്കൂട്ടര്‍ കത്തിച്ച കേസില്‍ ബി.എന്‍എ.സ് നിയമപ്രകാരം 329(3), 326 (1) എന്നീ വകുപ്പുകളും, സ്‌റ്റേഷനിലെ ഡോറിന്റെ ഗ്ലാസ്
കൊയിലാണ്ടിയില്‍ വീണ്ടും തെരുവുനായ അക്രമണം; കണ്ടോത്ത് സ്വദേശിയായ വയോധികന് കടിയേറ്റു, കാലിന് പരിക്ക്
കൊയിലാണ്ടി: തെരുവുനായയുടെ അക്രമണത്തില്‍ വയോധികന് പരിക്ക്. കണ്ടോത്ത് സ്വദേശി റിയാസ് മനസ്സിൽ ഹുസൈൻ കോയ എന്നയാള്‍ക്കാണ് പരിക്കേറ്റത്. പയറ്റുവളപ്പിൽ പ്രദേശത്തു വച്ച് ഇന്ന് വൈകുന്നേരം തെരുവുനായ കാലിമാണ് അക്രമണമുണ്ടായത്. നായ ഹുസൈന്റെ കാലിനാണ് കടിച്ചത്. ഉടന്‍ തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് നായകളുടെ ശല്യം
പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ വൈകിട്ട് 5 മണിവരെ തിരുവങ്ങൂർ ടെമ്പിൾ, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ് എന്നീ ഡി.ടി.ആര്‍ പരിധികളില്‍ ഹൈവേ വർക്കിൻ്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ 10 മണിവരെ മൂടാടി സെക്ഷൻ പരിധിയിലെ
എളാട്ടേരി കിഴക്കയിൽ ഉഷ അന്തരിച്ചു
ചെങ്ങോട്ടുകാവ്: എളാട്ടേരി കിഴക്കയിൽ ഉഷ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. ഭർത്താവ്: ശിവൻ. മക്കൾ: ഷിംജിത്ത് ലാൽ, ഷാംജിത്ത് ലാൽ. മ രുമകൾ: അമൃത. സഹോദരങ്ങൾ: സുജാത, വിനീഷ്, നിഷ. Description: Usha kizhakkayil usha passed away
മൂടാടിയുടെ കേരസൗഭാഗ്യ പദ്ധതി കര്‍ണാടകയിലും ചര്‍ച്ചയാവുന്നു; നാളികേര കൃഷിയേയും കര്‍ഷകനെയും തെങ്ങുകയറ്റ തൊഴിലാളികളെയും ചേര്‍ത്ത് നിര്‍ത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് കന്നട മാസികയില്‍ ലേഖനം
മൂടാടി: ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേരസൗഭാഗ്യ പദ്ധതിക് കര്‍ണാടകയില്‍ പ്രചാരം. കന്നട ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ഷിക മാസികയിലാണ് മൂടാടി പഞ്ചായത്ത് കേര കര്‍ഷകരെ സഹായിക്കാന്‍ തേങ്ങ പറിക്കാന്‍ പകുതി വേതനവും തൊഴിലാളികളെയും നല്‍കുന്ന പദ്ധതിയെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. കേരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണ് കേരസൗഭാഗ്യ. ഒരേ സമയം നാളികേര കൃഷിയെയും കര്‍ഷകനെയും തെങ്ങുകയറ്റ തൊഴിലാളിയെയും ചേര്‍ത്ത് നിര്‍ത്തുന്ന
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍; കാവുംവട്ടം എം.യു.പി സ്‌കൂള്‍ ശതാബ്ദിയുടെ നിറവിലേയ്ക്ക്, സ്വാഗതസംഘം രൂപീകരിച്ചു
കൊയിലാണ്ടി: ശതാബ്ദി ആഘോഷിക്കാനൊരുങ്ങി കാവുംവട്ടം എം.യു.പി സ്‌കൂള്‍. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടേയും അതോടൊപ്പം ഈ വര്‍ഷം സര്‍വ്വിസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ കെ. കെ. മനോജ് മാസ്റ്ററുടെയും ഷരീഫ ടീച്ചറുടെയും യാത്രയയപ്പ് പരിപാടിയുടേയും സ്വാഗതസംഘം രൂപികരിച്ചു. യോഗം കൗണ്‍സിലര്‍ ജമാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ഫാസിലിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍
മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, കൊയിലാണ്ടി ട്രഷറി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക; ട്രഷറിയ്ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയുമായി കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി
കൊയിലാണ്ടി: കൊയിലാണ്ടി ട്രഷറിയ്ക്ക് മുന്‍പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡന്റ് എടത്തില്‍ ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ
ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു
കൊഴിക്കോട്: നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പയ്യോളി സി.ഐ എ.കെ.സജീഷിനാണ് അന്വേഷണച്ചുമതല. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.ഇന്നലെ രാത്രി 12 മണിയോടെ നെല്ല്യാടി പാലത്തിന് സമീപം കളത്തിന്‍കടവില്‍ മീന്‍
വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രികരുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുങ്ങും; പന്തലായനിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വരുന്നു
കൊയിലാണ്ടി: ഏറെക്കാലമായി കൊയിലാണ്ടി നിവാസികള്‍ ഉന്നയിക്കുന്ന പന്തലായനിയില്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് എന്ന ആവശ്യത്തിന് പച്ചക്കൊടികാട്ടി റെയില്‍വേ. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന ഭാഗത്തായി മൂന്ന് മീറ്റര്‍ വീതിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ് നിര്‍മ്മിക്കാനാണ് റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് റെയില്‍വേ തന്നെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം യു.പി സ്‌കൂളിലെ കുട്ടികള്‍ കടന്നുപോകുന്ന