Category: മേപ്പയ്യൂര്‍
കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി ആര്‍.ജെ.ഡി; മേപ്പയ്യൂര്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും
മേപ്പയ്യൂര്‍: കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ രാഷ്ട്രീയ ജനതാദള്‍ മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. തുടര്‍ന്ന് യൂണിയന്‍ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു. പ്രതിഷേധ സംഗമം ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയതു. നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. ജില്ല സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സുനില്‍ ഓടയില്‍, മോഹനന്‍
”പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമബത്ത അരിയറും ഉടന്‍ നല്‍കുക”; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍
മേപ്പയൂര്‍: പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമബത്ത അരിയറും ഉടനെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടനെ ആരംഭിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ജന്മശതാബ്ദി ആഘോഷിച്ച കുടുബ പെന്‍ഷണര്‍
ശക്തമായ കാറ്റില്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വന്‍ നാശനഷ്ടം; മരങ്ങള്‍ മുറിഞ്ഞ് വീണ് വീടുകള്‍ക്ക് നാശനഷ്ടം
മേപ്പയ്യൂര്‍: ഇന്നത്തെ ശക്തമായ കാറ്റില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. കൊഴുക്കല്ലൂരിലെ പി.കെ.എം സുരേഷ് കുമാറിന്റെ വീട്ടില്‍ തെങ്ങുവീണ് മതില്‍ തകര്‍ന്നു. തിരുമംഗലത്ത് താഴ ചെറുശ്ശേരി ദേവസ്വം വകസ്ഥലത്ത് കാറ്റില്‍ തെങ്ങുകള്‍ മുറിഞ്ഞുവീണു. ആശാരീന്റെ മീത്തല്‍ കുഞ്ഞിക്കണ്ണന്റെ വിട്ടുവളപ്പില്‍ അടുത്ത പറമ്പില്‍ നിന്ന് പിലാവ് വീണു നാശനഷ്ടമുണ്ടായി. വിളയാട്ടൂരിലെ കൈപ്പുറത്ത് അബ്ദുള്ള, കൈപ്പുറത്ത്
‘ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവ്’; മേപ്പയൂരില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ കല്പറ്റ നാരായണൻ
മേപ്പയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇതിഹാസ ജീവിതത്തിൻ്റെ ഓർമ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത കാലത്ത് അദ്ദേഹത്തെ ഇകഴ്ത്തിയവർ മരണാനന്തരം പുകഴ്ത്തുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് പ്രസിഡണ്ട്
അതിശക്തമായ കാറ്റ്; കീഴരിയൂരില്‍ മരങ്ങള്‍ കടപുഴകി വീണു
കീഴരിയൂര്‍: ഇന്ന് രാവിലെ വീശിയടിച്ച അതിശക്തമായ കാറ്റില്‍ കീഴരിയൂരില്‍ മരങ്ങള്‍ കടപുഴകി വീണു. അണ്ടിച്ചേരി താഴെ, എളമ്പിലാട്ട് താഴെ എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണത്. അണ്ടിച്ചേരി താഴെ കൈന്‍ഡ് പാലിയേറ്റീവിന് സമീപം രാവിലെ 11മണിയോടെയാണ് പ്ലാവ് കടപുഴകി റോഡിലേക്ക് വീണത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പ്ലാവ് മുറിച്ചുമാറ്റുകയായിരുന്നു. എളമ്പിലാട്ട് താഴെ
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം പദ്ധതിയ്ക്ക് ജി.വിഎച്ച്..എസ്.എസ് മേപ്പയ്യൂര്‍ സ്‌കൂളില്‍ തുടക്കമായി
മേപ്പയ്യൂര്‍: വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റ്ഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ ജി.വി.എച്ച്.എസ്.എസ് മേപ്പയൂര്‍ സ്‌കൂളില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദിനേശ് പാഞ്ചേരിപ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.തുടര്‍ന്ന് രണ്ട് സെഷനുകളിലായി ഡോക്ടര്‍ ഇസ്മയില്‍ മരുതേരി, ഡോക്ടര്‍ സിമില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എസ്.എം.സി ചെയര്‍മാന്‍ സുധാകരന്‍ പുതുക്കുളങ്ങര
‘കലിയാ കലിയാ കൂ… കൂ…’; വര്‍ഷങ്ങളുടെ പഴമ കൈവിടാതെ മേപ്പയൂർ മൂട്ടപ്പറമ്പിലെ പ്രദേശവാസികള്‍, ആചാരനുഷ്‌ഠാനങ്ങളോടെ ഇത്തവണയും കലിയനെ വരവേറ്റു
മേപ്പയൂർ: ആചാരനുഷ്‌ഠാനങ്ങളോടെ മേപ്പയൂരിലെ മൂട്ടപ്പറമ്പിൽ ഈ വര്‍ഷത്തെ കലിയനെ വരവേറ്റു. നാട്ടുകാരുടെ കൂട്ടായ്മയിലാണ് കലിയന് കൊടുക്കൽ ആഘോഷം നടത്തിയത്. ഘോഷയാത്രയ്ക്ക് കൂനിയത്ത് നാരായണൻ കിടാവ്, സുനിൽ ഓടയിൽ, ശിവദാസ് ശിവപുരി, എം.പി. കേളപ്പൻ, പി.സി കുഞ്ഞിരാമൻ നമ്പ്യാർ, പി.സി നാരായണൻ നമ്പ്യാർ, ഫൈസൽ മുറിച്ചാണ്ടി, സി.കുഞ്ഞിരാമൻ, പി.കെ സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. കര്‍ക്കടകത്തിലെ കഷ്ടപ്പാടും
തുറയൂര്‍ തോലേരിയില്‍ വയോധികന്‍ വയലില്‍ മരിച്ച നിലയില്‍
തുറയൂര്‍: തോലേരിയില്‍ വയോധികനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലോത്ത് അമ്മദ്(74)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം. വൈകുന്നേരമായിട്ടും അമ്മദ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: റഹ്‌മത്ത്. മക്കള്‍:
മേപ്പയൂർ കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു
മേപ്പയൂർ: കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: സാഹിദ. മക്കൾ: ഹാഫിസ്, അഫ്സൽ, അസ്ന. മരുമക്കൾ: ജാഫർ വാല്യക്കോട് (പയ്യോളി നഗരസഭ ഓഫീസ്), റമീസ, സഫീദ. സഹോദരങ്ങൾ: ചട്ടംവെള്ളി ബഷീർ, സുഹറ, സുബൈദ.
കീഴരിയൂർ എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത അന്തരിച്ചു
കീഴരിയൂർ: എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ ചാപ്പൻ നായർ, അമ്മ: പരേതയായ പത്മിനി അമ്മ. സഹോദരങ്ങൾ: സുഹാസ് (സിറ്റി മെഡിക്കൽസ് കൊയിലാണ്ടി), പരേതയായ സുധ. സംസ്‌കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.