Category: മേപ്പയ്യൂര്‍
”ഇതെന്താ ചന്ദ്രന്റെ ഉപരിതലമോ! ഈ റോഡിന്റെ അധികാരികളേ, ഗതികെട്ടൊരു നേരത്ത് ഇതിലൂടെ വന്ന് പെട്ടുപോയി” കൊല്ലം-നെല്ല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്ന ആര്‍.ജെ.സൂരജിന്റെ വീഡിയോ വൈറലാവുന്നു
മേപ്പയ്യൂര്‍: കൊല്ലം-നെല്ല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്ന വ്‌ളോഗര്‍ ആ.ജെ.സൂരജിന്റെ വീഡിയോ വൈറലാകുന്നു. ഗൂഗിള്‍ മാപ്പില്‍ ഷോട്ട് കട്ട് എന്നുകണ്ട് ഇതുവഴി യാത്ര ചെയ്തതാന്‍ ആകെ പെട്ടുപോയി എന്നാണ് സൂരജ് വീഡിയോയില്‍ പറയുന്നത്. കുണ്ടുംകുഴിയുമില്ലാത്ത പോകാന്‍ പറ്റിയ ഒരു പത്തുമീറ്റര്‍ ദൂരംപോലും ഈ റോഡില്‍ ഇല്ലെന്നും സൂരജ് വീഡിയോയില്‍ പറയുന്നു. ഇതുവഴി സര്‍വ്വീസ് നടത്തുന്ന ബസുകളുടെ
“ആർ.എസ്.എസ് എന്ന പ്രധാന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെ ക്രൂരമായി കൊന്നുകളഞ്ഞത്”; സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘പ്രധാന സംഘടന’ പരാമർശത്തിനെതിരെ മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിമിന്റെ മകൻ
മേപ്പയൂര്‍: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ അപാകതയില്ലെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിനെതിരെ വിമർശനവുമായി മേപ്പയ്യൂരിലെ സിപിഎം രക്തസാക്ഷി ഇബ്രാഹിമിൻ്റെ മകൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെബിന്‍ വിമര്‍ശനം ഉന്നയിച്ചത്. ആർ എസ് എസ് എന്ന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞതെന്നും,
പങ്കെടുത്തത് നൂറിലധികം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കീഴരിയൂരിലെ വയോജന ആയുർവേദ ക്യാമ്പ്
കീഴരിയൂർ: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കീഴരിയൂരില്‍ ആയുർവേദ വയോജന ക്യാമ്പ് സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്തും ഗവ.ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച ക്യാമ്പ്
കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു
കീഴരിയൂര്‍: ആറുവര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. 2014ല്‍ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന് മുകളിലാണ് വിശാലമായ മ്യൂസിയം. കമ്മ്യൂണിറ്റി ഹാളിന്
ഇരുചക്ര വാഹനത്തില്‍ സൂക്ഷിച്ച് മദ്യം വില്‍പ്പന: മേപ്പയ്യൂര്‍ സ്വദേശി പിടിയില്‍
കൊയിലാണ്ടി: ഇരുചക്ര വാഹനത്തില്‍ സൂക്ഷിച്ച് മദ്യം വില്‍പ്പന നടത്തിയ മേപ്പയ്യൂര്‍ സ്വദേശി പിടിയില്‍. പോവതിക്കണ്ടി സണ്ണി എന്ന സതീഷ് ബാബുവിനെയാണ് കൊയിലാണ്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പത്തര ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കൊയിലാണ്ടി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.കരുണനും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മേപ്പയ്യൂര്‍ ഭാഗത്ത് പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇരുവൃക്കളും തകരാറിലായ വിനേഷിനായി കൈമെയ് മറന്ന് കുരുടിമുക്കിലെ ഓട്ടോ തൊഴിലാളികള്‍; ഒരുദിവസത്തെ സര്‍വ്വീസ് നടത്തി സമാഹരിച്ചത് എണ്‍പതിനായിരത്തിലധികം
അരിക്കുളം: ഇരുവൃക്കകളും തകരാറിലായ പറമ്പത്ത് സ്വദേശി വിനേഷിനായി കുരുടിമുക്കിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് ഒരുദിവസം കൊണ്ട് സമാഹരിച്ചത് 89510 രൂപ. ഓട്ടോറിക്ഷാ കോഡിനേഷന്‍ കുരുടിമുക്കിന്റെ നേതൃത്വത്തില്‍ നാല്‍പ്പത്തിയഞ്ചോളം ഓട്ടോറിക്ഷകളാണ് ഒരുദിവസം സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുക വിനേഷിന്റെ ചികിത്സയ്ക്കായി മാറ്റിവെച്ചത്. രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ സര്‍വ്വീസ് നാല്‍പ്പത്തിയഞ്ചോളം ഓട്ടോറിക്ഷകളും അറുപതോളം വരുന്ന പ്രവര്‍ത്തകരുമാണ് സദ്കര്‍മ്മത്തിനായി
കളരിപ്പറമ്പില്‍ വിജീഷിന് സി.പി.എം നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി; പ്രവര്‍ത്തകരുടെയും അണികളുടെയും ഒത്തുചേരലായി സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമം
മേപ്പയ്യൂര്‍: സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ടി.കെ. കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അകാലത്തില്‍ മരണപ്പെട്ട കളരി പറമ്പില്‍ വിജീഷിന് സി.പി.എം നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും കുടുംബസംഗമത്തിനൊപ്പം നടന്നു. ടി.പി.രാമകൃഷ്ണന്‍
മേപ്പയൂര്‍ ചങ്ങരംവള്ളി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഒഴിവ്; വിശദമായി നോക്കാം
മേപ്പയൂർ: ചങ്ങരംവള്ളി ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിലേക്ക് ആയുഷ് വകുപ്പിന്റെ കീഴില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 4ന് 11 മണിക്ക് മേപ്പയൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകേണ്ടതാണ്. ജനറല്‍ നഴ്‌സിംഗ്, ബിരുദം ആണ് അടിസ്ഥാന യോഗ്യത. 15000രൂപയാണ് വേതനമായി ലഭിക്കുക.
‘യുവാക്കളുടെ സേവന സന്നദ്ധത മാതൃകാപരം’; യൂത്ത് ലീഗ് നേതാവ് മുനീബ് കക്കാടിന്റെ ഓര്‍മകളില്‍ നാട്
പേരാമ്പ്ര: വയനാട് ദുരന്തമുഖത്ത് യുവാക്കളുടെ സേവന സന്നദ്ധതയാണ് മലയാളികൾ കണ്ടതെന്നും ഇത് മാതൃകാപരമാണെന്നും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി അബ്ദുറഹിമാൻ. മുസ്‌ലിം ലീഗ് കക്കാട് സംഘടിപ്പിച്ച ‘മുനീബ് ഓർമ്മ’ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ് ഗാർഡ് ഉൾപ്പടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനം മാതൃകാ പരമാണെന്നും വൈറ്റ് ഗാർഡ് അംഗമായിരുന്ന
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനം; ഉള്ള്യേരി മരുതൂര്‍ ഗവ.എല്‍.പി സ്‌ക്കൂളില്‍ എൻഡോവ്മെന്റ്, സ്‌കോളർഷിപ്പ് വിതരണം
ഉള്ള്യേരി: മരുതൂർ ഗവ: എൽ.പി സ്‌ക്കൂളില്‍ കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്മെൻറും, മുൻ അധ്യാപകർ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് കെ.എൽ പത്മേഷ് അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി അംഗം വി.മോഹനൻ എൻഡോവ്മെൻറ് വിതരണം നടത്തി. ചടങ്ങില്‍