Category: മേപ്പയ്യൂര്‍
മേപ്പയ്യൂര്‍ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മദ് അന്തരിച്ചു
മേപ്പയ്യൂര്‍: ചേണികണ്ടി അമ്മദ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. വര്‍ഷങ്ങളായി മേപ്പയ്യൂര്‍ മത്സ്യമാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയാണ്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിലായിരുന്നു. പരേതനായ ചേണികണ്ടി അബ്ദുള്ളയുടെയും കദീശയുടെയും മകനാണ്. ഭാര്യ പരേതയായ ഫാത്തിമ. മക്കള്‍: അമീര്‍, സാദിഖ്. സഹോദരങ്ങള്‍: മൊയ്തീന് ഹാജി, ബഷീര്‍ (ഫര്ഫാസ്), സൈനബ, ഫാത്തിമ.
‘തോരാതെ പെയ്യുന്ന മഴ അപഹരിക്കുന്നത് വീടെന്ന സ്വപ്നത്തെ’; കനത്ത മഴയിൽ മേപ്പയൂരിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു
പേരാമ്പ്ര: മഴപെയ്യുമ്പോൾ ജനങ്ങളുടെ മനസിൽ ആധിയാണ് എന്താണ് സംഭവിക്കുകയെന്ന് ആലോചിച്ച്. പുഴയോരങ്ങളിലുള്ളവർക്ക് പുഴ കരകവിയുമോ എന്നാണെങ്കിൽ അല്ലാത്തവർക്ക് കാറ്റിലും മഴയിലും മരങ്ങളുൾപ്പെടെയുള്ളവ കടപുഴകി വീഴുമോയെന്നാണ്. മഴ തിമർത്ത് പെയ്യുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിരുന്നു. ശക്തമായി പെയ്യുന്ന മഴ അപഹരിക്കുന്നത് സമ്പാദ്യത്തിൽ നിന്ന് കൂട്ടിവെച്ച് സ്വന്തമാക്കുന്ന വീടെന്ന വലിയ സ്വപ്നത്തെകൂടിയാണ്.
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിനിയായ വീട്ടമ്മ മരിച്ചു
മേപ്പയ്യൂര്‍: തേങ്ങയെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മുയിപ്പോത്ത് പുത്തന്‍ പുരയില്‍ ജമീലയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. മെയ് 31 നാണ് ജമീലയെ പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയിലായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ അബോധാവസ്ഥയില്‍ തുടരുന്നതിനിടെയാണ് മരിച്ചത്. പുത്തന്‍ പുരയില്‍ അമ്മദാണ് ഭര്‍ത്താവ്. മക്കള്‍ അജ്മല്‍, അസ്ലം
ഒഴിയാതെ ദുരിതമഴ; മേപ്പയ്യൂരിൽ കനത്ത മഴയിൽ വീട് തകർന്നു
മേപ്പയ്യൂർ: കനത്ത മഴയെ തുടർന്ന് മേപ്പയൂരിൽ വീട് ഭാഗികമായി തകർന്നു. പഞ്ചായത്തിലെ 17-ാം വാർഡിൽ കുരുടൻ ചേരി കെ.സി.കുഞ്ഞമ്മതിൻ്റെ വീടിൻ്റെ അടുക്കള ഭാഗമാണ് കനത്ത മഴയിൽ തകർന്നു വീണത്. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല. മഴയിൽ തകർന്നുവീണ അടുക്കള ഭാഗം നവീകരികുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
അച്ഛന്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റി തളരാതെ പുണ്യ; എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി കാരയാട് ടി.സി അഭിലാഷിന്റെ മകള്‍
അരിക്കുളം: രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ ടി.സി. അഭിലാഷ് മരിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് പുണ്യ.എ.എസ്. അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെ ആകെ തളര്‍ത്തിയിരുന്നു. പുണ്യയെ സംബന്ധിച്ച് മുന്നോട്ടുള്ള പഠനം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ തളര്‍ച്ചയില്‍ മനസുപതറാതെ പുണ്യ നടത്തിയ കഠിനാധ്വാനം ഫലം കണ്ടു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയാണ് പുണ്യ വിജയിച്ചിരിക്കുന്നത്. ടി.സി.
തെങ്ങു മുറിഞ്ഞുവീണ് വീട് തകർന്നു; മേപ്പയ്യൂരില്‍ നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മേപ്പയ്യൂർ: കായലാട് തെങ്ങുവീണ് വീട് തകർന്നു. കായലാട് ചെട്ടിവീട് കോളനിയിൽ താമസിക്കുന്ന ശിവദാസന്റെ ഷീറ്റിട്ട വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. ഇന്നലെ പുലർച്ച 4.30 നാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഷീറ്റു പൊട്ടി തെങ്ങിൻ കഷ്ണവും ഷീറ്റും
ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന ട്രഷ്രററും അരിക്കുളത്തെ സാമൂഹിക പ്രവർത്തകനുമായ അലി പള്ളിയത്ത് അന്തരിച്ചു
അരിക്കുളം: ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന ട്രഷ്രററും, എലങ്കമൽ കെ.പി മറിയോമ്മ മെമ്മോറിയൽ ഹിഫ്ജൽ ഖുർആൻ കോളേജ് ട്രഷററും സാമൂഹിക പ്രവർത്തകനുമായ അലി പള്ളിയത്ത് അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. പരേതരായ പള്ളിയത്ത് അഹമ്മദിന്റെയും നാറാണത്ത് മാറിയത്തിന്റെയും മകനാണ്. റസിയ എടോത്ത് ആണ് ഭാര്യ. മക്കൾ: ഫർഹാൻ, ഫർസീന, ഫഹ്മിദ. മരുമക്കൾ: മുബാരിസ് ലാൽ മഞ്ചേരി, ഡോക്ടർ
ചിട്ടയായ പരിശീലനം, വിദഗ്ദരുടെ സേവനം; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മേപ്പയ്യൂര്‍ സ്കൂളിലെ വിജയികള്‍ക്ക് സ്നേഹാദരം
മേപ്പയ്യൂര്‍: എസ്. എസ്.എല്‍ സി പരീക്ഷയില്‍ സംസ്ഥാനത്ത് തിളക്കമാര്‍ന്ന വിജയം നേടിയ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്സ്.എസ്സിലെ വിദ്യാര്‍ഥികളെ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു. 745 പേരാണ് സ്കൂളില്‍ നിന്ന് ഇത്തവണ പരീക്ഷയെഴുതിയത്. ഇവരില്‍ 742 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. 92.6 ആണ് വിജയശതമാനം. പരീക്ഷയെഴുതിയവരില്‍ 129 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി
അറിവിന്റെ പുതിയ ലോകം കുട്ടികള്‍ക്കായി തുറന്നു നല്കാന് അവരെത്തുന്നു; മേപ്പയ്യൂരില്‍ കെ-ടെറ്റ് വിജയികളെ അനുമോദിച്ചു
മേപ്പയ്യൂര്‍: അധ്യാപന യോഗ്യത പരീക്ഷയായ കെ ടെറ്റ് കരസ്ഥമാക്കി അവര്‍ കുട്ടികല്ക്കരികിലേക്ക് എത്തുന്നു. കേരളത്തിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ക്ലാസുകളിലെ അധ്യാപക ഉദ്യോഗാര്‍ത്ഥികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായാണ് കെ-ടെറ്റ് പരീക്ഷ നടത്തുന്നത്. സലഫി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ കെ ടെറ്റ് വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 34 വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ മൊമന്റോ നല്കി ആദരിച്ചു.അസോസിയേഷന്
മികവിന്റെ കേന്ദ്രങ്ങളായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; ചെറുവണ്ണൂരിലെ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി വിജയം
പേരമ്പ്ര: എസ്.എസ്.എല്‍.സി പരീക്ഷ ഫലം പുറത്തുവന്നതോടെ മികവിന്റെ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ചെറുവണ്ണൂരിലെ രണ്ട് സ്കൂളുകള്‍. ചിട്ടയാര്‍ന്ന പരിശീലനത്തിലൂടെ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത പഠനം സാധ്യമാക്കിയിരിക്കുകയാണ് ചെറുവണ്ണൂരിലെ ഗവണ്മെന്് സ്കൂളുകള്‍. ആവള കുട്ടോത്ത് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചെറുവണ്ണൂര്‍ ഗവ. ഹൈസ്കുള് എന്നിവയാണ് നൂറ് ശതമാനം വിജയം കൈവരിച്ചിരിക്കുന്നത്. ചെറുവണ്ണൂര്‍