Category: മേപ്പയ്യൂര്‍

Total 516 Posts

‘മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകത, മേപ്പയ്യൂർ കോൺഗ്രസിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’; ആരോപണവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്

പേരാമ്പ്ര: മേപ്പയ്യൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകതയുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. പേരാമ്പ്രയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പ്രവർത്തകർ ആരോപണം ഉന്നയിച്ചത്. മണ്ഡലം പ്രസിഡന്റ് രാജിവെച്ചപ്പോൾ ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റിനാണ് കോൺഗ്രസ് ചാർജ് കൊടുക്കേണ്ടത് എന്നിരിക്കെ അതിന് തയ്യാറാവാതെ ഡി.സി.സി സെക്രട്ടറിയെ പ്രസിഡന്റാക്കി അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കുകയായിരുന്നു. മുഴുവൻ സമയ

പൂക്കളവും സദ്യയും കലാപരിപാടികളുമായി വേദനകൾ മറന്ന് ഓണാഘോഷം; മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി

കൊയിലാണ്ടി: കാലങ്ങളായി രോഗത്തിന്റെ പിടിയിലമര്‍ന്ന് വീട്ടിനകത്തെ ഏകാന്തതയില്‍ കഴിഞ്ഞിരുന്നവര്‍ വേദനകള്‍ മറന്ന് ഒത്തുകൂടി. മരുന്നിന്റെയും ചികിത്സയുടേയും ലോകത്തുനിന്ന് കളിയുടേയും ചിരിയുടേയും നിമിഷങ്ങള്‍ സമ്മാനിച്ച അപൂര്‍വസംഗമം. ഓണത്തോടനുബന്ധിച്ച് മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമത്തിലാണ് വിവിധ രോഗങ്ങളുടെ പിടിയിലകപ്പെട്ട് പുറത്തിറങ്ങാന്‍ പോലും പറ്റാതെപ്രയാസം അനുഭവിക്കുന്ന നൂറ്റി ഇരുപതോളം രോഗികള്‍ ഒത്തുകൂടിയത്. ഓണപൂക്കളവും ഓണസദ്യയുമെല്ലാമായി

പാറക്കുളങ്ങര തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെന്ററിന് താങ്ങായി ഖത്തർ കെ.എം.സി.സി; ജനറേറ്റർ വാങ്ങാനായി ഏഴ് ലക്ഷം രൂപ കൈമാറി

മേപ്പയ്യൂർ: പാറക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട രോഗികൾക്ക് പൂർണ്ണമായും സൗമ്യമായി ഡയാലിസ് ചെയ്തുവരുന്ന നന്മ – തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെൻ്ററിന് കൈത്താങ്ങായി ഖത്തർ കെ.എം.സി.സി. തണൽ സെന്ററിലേക്ക് ജനറേറ്റർ വാങ്ങാനുള്ള ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ സാമ്പത്തിക സഹായമായ ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം.ജാലീസ്

കുടുംബശ്രീ സംരഭങ്ങളും അയല്‍ക്കൂട്ടവും നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുമായി മേപ്പയ്യൂരില്‍ മേള; പഞ്ചായത്തിന്റെ ഓണം വിപണ മേള ‘മുക്കുറ്റി 2023’ ന് തുടക്കമായി

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയോടെ ഓണം വിപണന മേള ‘മുക്കുറ്റി 2023’ ന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങളും, അയല്‍ കൂട്ടവും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളാണ് മേളയില്‍ വിപണനം ചെയ്യുന്നത്. മേപ്പയ്യൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ആഗസ്ത് 20 മുതല്‍

മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മേപ്പയ്യൂര്‍: കൂനംവള്ളിക്കാവിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മേപ്പയ്യൂര്‍-പേരാമ്പ്ര റോഡില്‍ കൂനംവള്ളിക്കാവ് ട്രാന്‍സ്‌ഫോര്‍മറിന് സമീപം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനാണ് അപകടത്തില്‍ പരിക്കേറ്റത്. മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

‘കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം’; കക്കുകളി നാടകത്തിന് വേദിയായി മേപ്പയ്യൂർ

മേപ്പയ്യൂർ: വിവാദമായ കക്കുകളി നാടകത്തിന് വേദിയായി മേപ്പയ്യൂരിലെ ടി.കെ. കൺവെൻഷൻ സെന്റർ. റെഡ്സ്റ്റാർ മേപ്പയൂരിന്റെ നേതൃത്വത്തിലാണ് നാടകത്തിന് വേദി ഒരുക്കിയത്. പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയുടെ കെ.സി.ബി.സി പുരസ്‌കാരം നേടിയ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ കഥായിരുന്ന ‘കക്കുകളി’യുടെ സ്വതന്ത്രാവിഷ്‌കാരമായിരുന്നു നാടകം. നാടക പ്രവര്‍ത്തകന്‍ ജോബ് മഠത്തിലായിരുന്നു ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരുന്നത്. കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യ

‘ആദ്യം ആധാർ’ മേപ്പയ്യൂരിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 56 കുരുന്നുകൾ

മേപ്പയ്യൂർ: ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ രജിസ്ട്രേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതുവരെ ആധാർ എടുത്തിട്ടില്ലാത്ത അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ ഒമ്പത്,

ആധുനിക സൗകര്യങ്ങളുമായി അടിമുടി മാറാനൊരുങ്ങി വില്ലേജ് ഓഫീസുകൾ; മേപ്പയ്യൂര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 48 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആവുന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആവാന്‍ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടൊപ്പം വില്ലേജ് ഓഫീസ് കെട്ടിടവും പദ്ധതിയിലൂടെ സ്മാര്‍ട്ടാവും. മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 48 വില്ലേജുകളാണ് രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ടാവുന്നത്. 2018 മേയില്‍ 50 വില്ലേജ് ഓഫിസുകള്‍ ആധുനികവത്കരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജുകളുടെ എണ്ണം 98 ആയി ഉയര്‍ന്നു. ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ അല്ലെങ്കില്‍

‘മതി ടീച്ചറേ… പോരാ ഇത് മുഴുവന്‍ കഴിക്കണം’; പരിക്കേറ്റ് കൈക്ക് പ്ലാസ്റ്ററിട്ട വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിക്കൊടുത്ത് അധ്യാപിക, വൈറലായി കാരയാട് യു.പി സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങള്‍ (വീഡിയോ കാണാം)

മേപ്പയ്യൂർ: പരിക്കേറ്റതിനെ തുടർന്ന് കെെക്ക് പ്ലാസ്റ്ററിട്ട വിദ്യാർത്ഥിക്ക് ചോറ് വാരിക്കൊടുക്കുന്ന ടീച്ചറുടെ ദൃശ്യങ്ങൾ വെെറലാവുന്നു. കാരയാട് യു.പി സ്കൂളിലെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റുന്നത്. ടീച്ചർ വിദ്യാർത്ഥിക്ക് ഉച്ചഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. സ്കൂളിലെ റസീന ടീച്ചറാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവതേജിന് ഭക്ഷണം നൽകുന്നത്. കെെ പൊട്ടി പ്ലാസ്റ്ററിട്ടതിനാൽ കുട്ടിക്ക് സ്വയം ഭക്ഷണം കഴിക്കാ കഴിയില്ലെന്ന്

അരിക്കുളത്തെ വ്യാപാരിക്ക് നേരെയുള്ള അതിക്രമം; മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രവാസിലീഗ്

മേപ്പയ്യൂർ: അരിക്കുളത്തെ പ്രവാസിയും പലചരക്ക് കട നടത്തുന്ന വ്യക്തിയുമായ അമ്മദിന്റെ കടയിൽ ആക്രമിച്ച് കടക്കുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രവാസി ലീ​ഗ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുഖ്യപ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ആരോപിച്ചു.