Category: പയ്യോളി

Total 624 Posts

ഇനി സുഖയാത്ര; നവീകരിച്ച മാണിക്കോത്ത്- പയ്യോളി ഹൈസ്‌കൂള്‍ റോഡ് നാടിന് സമര്‍പ്പിച്ചു

പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് നല്‍കി നവീകരിച്ച മാണിക്കോത്ത്- പയ്യോളി ഹൈസ്‌കൂള്‍ റോഡ് കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയര്‍മാന്‍ വടക്കേ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി ഫാത്തിമ, പി.വി മനോജന്‍, കെ.ടി ലിഖേഷ്, വി.ടി ഉഷ, എ രാഘവന്‍, മടിയാരി മൂസ, എ.കെ രാമകൃഷ്ണന്‍, കെ.ടി രാജ്‌നാരായണന്‍,

ചെരണ്ടത്തൂരിലെ സ്ഫോടനം: പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

വടകര: ചെരണ്ടത്തൂരില്‍ വീടിനുമുകളിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ വലതു കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്നു വിരലുകളും നഷ്ടമായിട്ടുണ്ട്.   ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ ചോദ്യംചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നാണ് പൊലീസ് പറയുന്നത്. എം.എം.സി മെഡിക്കല്‍ കോളജ് ആശുപത്രി

പയ്യോളി ബസ് സ്റ്റാന്റിന് സമീപം സ്‌കൂട്ടര്‍ യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് അടിയില്‍ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ കാണാം)

പയ്യോളി: കെ.എസ്.ആര്‍.ടി.സി ബസ്സിന് അടിയില്‍ പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യോളി ബസ് സ്റ്റാന്റിന് സമീപം വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്റിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പ്രവേശിക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ ബസ്സിന്റെ അടിയില്‍ പെട്ടത്. മണിയൂര്‍ സ്വദേശി ഷഹാന്‍ (26) ആണ് അപകടത്തില്‍ പെട്ടത്. പയ്യോളി കോടതിയിലെ അഭിഭാഷകനാണ് ഇദ്ദേഹം. സ്‌കൂട്ടര്‍ ബസ്സിനടിയില്‍ പെട്ടെങ്കിലും

ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ബോംബ് ഉണ്ടാക്കുകയായിരുന്നുവെന്ന് അക്ഷേപം; ചെരണ്ടത്തൂര്‍ സ്‌പോടനത്തില്‍ വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്

പയ്യോളി: ചെരണ്ടത്തൂരില്‍ സ്‌പോടനത്തിനിടയാക്കിയത് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമങ്ങള്‍ മുന്‍കൂട്ടി കണ്ട് ബോംബ് നിര്‍മ്മിക്കുന്നതിനിടയിലെന്ന് ആക്ഷേപം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അതേ സമയം സ്‌പോടനം നടന്നത് ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറല്‍ എസ്.പി ശ്രീനിവാസ് വ്യക്തമാക്കി. പഞ്ചായത്ത് മെമ്പര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇന്നലെയാണ് വീടിന്റെ

കെ എസ് ആർ ടി സി ബസ്സിൽ അനധികൃത വിദേശ മദ്യം കടത്താൻ ശ്രമം; പയ്യോളിയിൽ നിന്ന് അൻപത് കുപ്പിയുമായി പ്രതി പിടിയിൽ

പയ്യോളി: കെ എസ് ആർ ടി സി ബസ്സിൽ അനധികൃത വിദേശ മദ്യം കടത്താൻ ശ്രമം. തമിഴ്നാട് സ്വദേശി പിടിയിൽ. മാഹിയിൽ നിന്ന് ബസ്സിൽ കൊണ്ടുവരുകയായിരുന്ന വ്യാജ വിദേശമദ്യമാണ് പിടികൂടിയത്. വൈകിട്ട് ഒൻപത് മണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി പ്രകാശൻ ആണ് എക്സൈസ് പിടികൂടിയത്. അര ലിറ്ററിന്റെ 50 കുപ്പി വ്യാജ വിദേശമദ്യം കടത്താൻ ശ്രമിക്കുകയായിരുന്നു

കീഴൂരിലെ സക്കറിയ മുക്ക് – ശ്രീകുന്നത്ത് അമ്പലം റോഡ് നാടിന് സമര്‍പ്പിച്ചു

കീഴൂര്‍: പയ്യോളി നഗരസഭയിലെ 19-ാം ഡിവിഷനിലെ സക്കറിയ മുക്ക് – ശ്രീകുന്നത്ത് അമ്പലം റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് നിര്‍വഹിച്ചു. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.   ഡിവിഷന്‍ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സത്യന്‍

‘രണ്ട് ദിവസത്തിനകം ഒഴിഞ്ഞു പോകണം, അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കും’; തിക്കോടിയിലെ സുനാമി പുനരധിവാസ ക്വാര്‍ട്ടേഴ്‌സില്‍ മുന്നറിയിപ്പുമായി വീണ്ടും ഉദ്യോഗസ്ഥരെത്തി

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ സുനാമി പുനരധിവാസ ക്വാര്‍ട്ടേഴ്‌സില്‍ വീണ്ടും ഉദ്യോഗസ്ഥരെത്തി. രണ്ട് ദിവസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്ന മുന്നറിയിപ്പ് നല്‍കാനായാണ് തഹസില്‍ദാരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍ വ്യാഴാഴ്ചത്തെ പോലെ പൊലീസിനൊപ്പമല്ല ഉദ്യോഗസ്ഥര്‍ ഇത്തവണ എത്തിയത്. രാവിലെ പത്ത് മണിയോടെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. വിവരമറിഞ്ഞ് ബ്ലോക്ക്

കോഴിക്കോട് ജില്ലയില്‍ പട്ടികജാതി ഫണ്ട് വിനിയോഗത്തിൽ നൂറ് ശതമാനം കൈവരിച്ച രണ്ടാമത്തെ പഞ്ചായത്തായി തിക്കോടി

തിക്കോടി: പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച രണ്ടാമത്തെ പഞ്ചായത്തായി തിക്കോടി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തിനായി 32,46,000 രൂപയാണ് പഞ്ചായത്തിന് അനുവദിച്ചത്. എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, ഫര്‍ണ്ണിച്ചര്‍ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍, ലൈഫ് ഭവനം, എസ്.സി. വീടിന്റെ ഗുണമേന്മ വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയാണ് തിക്കോടി

ക്ഷയരോഗികള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണത്തിന് പയ്യോളി നഗരസഭയില്‍ തുടക്കമായി

പയ്യോളി: പയ്യോളി നഗരസഭയില്‍ ക്ഷയരോഗികള്‍ക്കുള്ള പോഷകാഹാര കിറ്റിന്റെ വിതരണത്തിന് തുടക്കമായി. കിറ്റിന്റെ വിതരണോദ്ഘാടനം പയ്യോളി നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി കെ ബൈജുവിന് നല്‍കി നിര്‍വ്വഹിച്ചു. നഗരസഭയിലെ പ്രൊജക്ട് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തെ കിറ്റ് വിതരണമാണ് ആരംഭിച്ചത്. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

പയ്യോളിയിൽ വീടും തട്ടുകടയും ആക്രമിച്ച് സ്ത്രീകളുടെ സംഘം

പയ്യോളി: പയ്യോളിയിൽ വിടിനും തട്ടുകടയ്ക്കും നേരെ അക്രമം. സ്ത്രീകളുടെ സംഘമാണ് അക്രമം നടത്തിയത്. അയനിക്കാട് 24-ാം മൈൽ ബസ്സ് സ്റ്റോപ്പിന് സമീപമുള്ള തട്ടുകടയ്ക്കും വീടിനും നേരെയാണ് അക്രമം നടന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. അയനിക്കാട് കളത്തിൽ കാസിമിൻറെ വീടിനു നേരെയാണ് അക്രമമുണ്ടായത്. നാലു സ്ത്രീകളുൾപ്പടെ അഞ്ചു പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നു. ഇന്നോവ കാറിലാണ് സംഘമെത്തിയത്.