ഇനി സുഖയാത്ര; നവീകരിച്ച മാണിക്കോത്ത്- പയ്യോളി ഹൈസ്‌കൂള്‍ റോഡ് നാടിന് സമര്‍പ്പിച്ചു


പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് നല്‍കി നവീകരിച്ച മാണിക്കോത്ത്- പയ്യോളി ഹൈസ്‌കൂള്‍ റോഡ് കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയര്‍മാന്‍ വടക്കേ അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി ഫാത്തിമ, പി.വി മനോജന്‍, കെ.ടി ലിഖേഷ്, വി.ടി ഉഷ, എ രാഘവന്‍, മടിയാരി മൂസ, എ.കെ രാമകൃഷ്ണന്‍, കെ.ടി രാജ്‌നാരായണന്‍, കൗണ്‍സിലര്‍ ടി.ചന്തു, പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.