Category: പയ്യോളി

Total 642 Posts

ശൈലി സര്‍വ്വേക്ക് തീരുമാനിച്ച 2000 രൂപ അനുവദിക്കുക, ആശമാരുടെ പ്രവര്‍ത്തി സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുക’; പയ്യോളിയില്‍ ആശാവര്‍ക്കസ് യൂണിയന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം

പയ്യോളി: ആശാവര്‍ക്കസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ പണിമുടക്കി രാപ്പകല്‍ സമരം സംഘടിപ്പിച്ചു. പൊതുയോഗം സിഐടിയുഏരിയ സെക്രട്ടറി കെ.കെ പ്രേമന്‍ ഉദ്ഘാടനം ചെയ്യ്തു. ശൈലി സര്‍വ്വേക്ക് തീരുമാനിച്ച 2000 രൂപ അനുവദിക്കുക, ശൈലിയില്‍ ഉള്‍പ്പെട്ട ലെപ്രസി സര്‍വ്വേ വീണ്ടും എടുക്കുന്നത് തടയുക, ശൈലിയില്‍ ഓടിപി സംവിധാനം ഒഴിവാക്കുക, ആശമാരുടെ പ്രവര്‍ത്തി സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുക. ജില്ലാതലത്തില്‍ ഉദ്യോഗസ്ഥരുടെ

വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം അവസാനിപ്പിക്കുക; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൊഴിലാളികളുടെ ധര്‍ണ

പയ്യോളി: മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണയുമായി വഴിയോര കച്ചവട തൊഴിലാളികള്‍. വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് പിന്മാറുക, വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. വഴിയോരകച്ചവട തൊഴിലാളിയൂണിയന്‍ (സി.ഐ.ടി.യു)നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ജില്ലാ ജോ:സെക്രട്ടറി പി.വി.മമ്മത്ഉദ്ഘാടനം ചെയ്തു. എന്‍.സി സിദ്ദിഖ് അധ്യക്ഷനായി. മുനീര്‍

കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ ജനരോഷം; പയ്യോളിയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനവുമായി സി.പി.എം

പയ്യോളി: കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ ബജറ്റിനെതിരെ ജനരോഷം. സി.പി.എം നേതൃത്വത്തില്‍ പയ്യോളി ഏരിയയിലെ വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പരിപാടി ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ ഉദ്ഘാടനം ചെയ്തു. എന്‍.ടി.രാജന്‍ അധ്യക്ഷനായി.കെ.ധനഞ്ജയന്‍,

പയ്യോളി കോയസ്സന്‍കണ്ടി റസാഖ് അയിഷാസ് അന്തരിച്ചു

പയ്യോളി: കോയസ്സന്‍കണ്ടി റസാഖ് അയിഷാസ് അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. പരേതനായ തോടത്താംമൂലയില്‍ അബ്ദുല്ലയുടെയും കോയസന്‍ കണ്ടി അയിഷയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: ഡോ.മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഫര്‍ഹാന്‍, ഫര്‍സാന.

അംബേദ്ക്കര്‍ വികസന പദ്ധതി; തുറയൂര്‍ ചെറിയപറമ്പില്‍ നഗറില്‍ 1 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം

പയ്യോളി: തുറയൂര്‍ പഞ്ചായത്തിലെ ചെറിയ പറമ്പില്‍ നഗറില്‍ 1 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളസര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് മുഖേന പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി നഗറുകളുടെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ആവിഷ്‌കരിച്ച അംബേദ്കര്‍ വികസന പദ്ധതി പ്രകാരമാണ് പദ്ധതി. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ

‘തിക്കോടി ബീച്ചില്‍ അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം’; തഹിസില്‍ദാരുമായി ചര്‍ച്ച നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

തിക്കോടി: തിക്കോടി ബീച്ചിലെ മരണവുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ച മുന്‍നിര്‍ത്തി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍, നിയോജകമണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം എന്നിവരുടെ നേതൃത്വത്തില്‍ താഹില്‍ദാരുമായ് ചര്‍ച്ച നടത്തി. തിക്കോടി ഡ്രൈവിംഗ് ബീച്ച് സംബന്ധിച്ച നിലവിലെ സ്ഥിതി ചൂണ്ടിക്കാണിച്ച് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തഹസില്‍ദാര്‍ കൈമാറി. ബീച്ചില്‍

അയനിക്കാട് കുണ്ടാടേരി ജമാല്‍ അന്തരിച്ചു

പയ്യോളി: അയനിക്കാട് കുണ്ടാടേരി താമസിക്കും വടകര അഴിത്തല കുയ്യണ്ടത്തില്‍ ജമാല്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ജുമൈലത്ത്. മക്കള്‍: ജുനൈദ്, ജസ്ലിന. മരുമക്കള്‍: നജില്‍ (കൊയിലാണ്ടി), ഫര്‍സാന. സഹോദരങ്ങള്‍: നബീസ , റംല, കരിം, ഖാലിദ്, ഹൈദര്‍, ഖൗലത്ത്, പരേതനായ അബൂബക്കര്‍. സംസ്‌കാരം: ചൊവ്വ രാവിലെ 10 ന് വടകര അഴിത്തലക്കല്‍ ജുമാ മസ്ജിദില്‍ നടക്കും.

പയ്യോളിയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

പയ്യോളി: പയ്യോളിയില്‍ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. പയ്യോളി ബീച്ച് റോഡില്‍ ലയണ്‍സ് ക്ലബ്ബിന് സമീപം മരച്ചാലില്‍ രാജേഷിന്റെ മകനെയാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് സമീപ പ്രദേശത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്. ശ്രീനാരായണ ഭജന മഠം ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. രാവിലെ 9.30ന് സ്‌കൂളിലേക്ക് പോയ

വൈകുന്നേരം അഞ്ച് മണിക്ക് പയ്യോളി ഹൈസ്‌കൂളില്‍ നിന്നും നല്ല ശബ്ദത്തില്‍ അലാറം മുഴങ്ങും, ആരും പേടിക്കേണ്ട! സംഗതി ഇതാണ്

പയ്യോളി: ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പയ്യോളി ഹൈസ്‌കൂളില്‍ നിന്നും ഒരു അലാറം മുഴങ്ങും, ആരും പേടിക്കേണ്ട, ഇതൊരു മുന്നറിയിപ്പ് സംവിധാനത്തിന്റെ ടെസ്റ്റ് ഡോസാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം ഇന്ന് നിലവില്‍ വരികയാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായുള്ള 91 ഇടങ്ങളില്‍ ഈ സൈറണ്‍ മുഴങ്ങും. അതിതീവ്ര ദുരന്ത സാധ്യത

ലോക പാലിയേറ്റീവ് ദിനം; പയ്യോളിയില്‍ സന്ദേശ റാലിയുമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് അംഗങ്ങള്‍

പയ്യോളി: ലോകപാലിയേറ്റീവ് ദിനം ആചരിച്ച് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ്. പയ്യോളി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി ടൗണില്‍പാലിയേറ്റീവ് പരിചരണ സന്ദേശ റാലി സംഘടിപ്പിച്ചു. സിപിഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു റാലി ഉദ്ഘാടനം ചെയ്തു. പി.വി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കെ.പി.സി രാജീവന്‍ അധ്യക്ഷത വഹിച്ചു. എം.വി ബാബു,