Category: പയ്യോളി

Total 587 Posts

പയ്യോളി ഇരിങ്ങലില്‍ ലോറിയ്ക്ക് പിന്നില്‍ കാര്‍ ഇടിച്ചുള്ള അപകടം; യുവതിയ്ക്ക് പിന്നാലെ മകനും മരിച്ചു

പയ്യോളി: പയ്യോളി-വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇന്നലെ മരണപ്പെട്ട യുവതിയുടെ മകനായ ബിശുറുല്‍ ഹാഫി (7) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ബിശുറുല്‍ ഹാഫി. മയ്യത്ത് നിസ്‌കാരം ഇന്ന് തനിയാടന്‍ ജുമാ മസ്ജിദില്‍ നടക്കും. ഇന്നലെ ഉച്ചയോടെ ദേശീയപാതയില്‍ ഇരിങ്ങള്‍ മാങ്ങൂല്‍പ്പാറക്ക് സമീപം

പയ്യോളി-വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ച് അപകടം; കാര്‍യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം, കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

പയ്യോളി: പയ്യോളി – വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകിലിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. മടവൂര്‍ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്റെ ഭാര്യ തന്‍സി(33)യാണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ 4 കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പയ്യോളി ദേശീയപാതയില്‍ ഇരിങ്ങല്‍ മല്‍പാറക്ക് സമീപം ആറുവരിപാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗത്താണ് അപകടം

പയ്യോളിക്കാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ; പോലീസ് പെട്രോളിം​ഗ് ഉൾപ്രദേശത്തേക്കും വേണമെന്ന് നാട്ടുകാർ

പയ്യോളി: മോഷ്ടാക്കളുടെ ശല്യത്തെ തുടർന്ന് പ്രതിസന്ധിയിലായി പയ്യോളിയിലെയും സമീപ പ്രദേശത്തെയും നാട്ടുകാർ. രാത്രി കാലങ്ങളിൽ മോഷ്ടാക്കളുടെ സാന്നിധ്യം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. അയനിക്കാട് കുറ്റിയിൽ പീടിക, പാലേരിമുക്ക്, മഠത്തിൽ മുക്ക്, കീഴൂർ മൂലംതോട് തുടങ്ങി സ്ഥലങ്ങളിൽ രണ്ടാഴ്ചയോളമായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. തുറയൂരിലും മോഷണ സംഭവങ്ങളുണ്ട്. അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപത്തെ വീടുകളിൽ കഴിഞ്ഞ ദിവസം

‘ഭാര്യയുടെ മരണശേഷം മക്കളുടെ എല്ലാകാര്യത്തിലും ശ്രദ്ധാലുവായ അച്ഛന്‍’, സുമേഷ് മക്കളെ കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാനാകാതെ നാട്; അയനിക്കാട്ടെ കൊലപാതകത്തില്‍ പരിശോധന പുരോഗമിക്കുന്നു

പയ്യോളി: അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കിയെന്ന കാര്യം എങ്ങനെ മക്കളെ അറിയിക്കുമെന്ന ആശങ്കയോടെ വീട്ടിലെത്തിയ നാട്ടുകാര്‍ക്ക് കാണേണ്ടിവന്നത് ജീവനറ്റ രണ്ട് പെണ്‍കുട്ടികളെയാണ്. അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപം പുതിയോട്ടില്‍ സുമേഷിന്റെ മരണവും രണ്ട് മക്കളുടെ കൊലപാതകവും പ്രദേശവാസികള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. ഗോപിക (16)യുടെയും ജ്യോതിക (10)നേയും കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. മക്കള്‍ക്ക് വിഷംനല്‍കി മരണം

അയനിക്കാട് നാടിനെ നടുക്കി കൊലപാതകം; മക്കളെ കൊലപ്പെടുത്തി അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കി

പയ്യോളി: അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പുതിയോട്ടില്‍ സുമേഷും മക്കളായ ഗോപിക (16), ജ്യോതിക (10) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് അടുത്തായുള്ള റെയില്‍വേ ട്രാക്കിലാണ് സുമേഷിന്റെ മൃതദേഹം കണ്ടത്. പരശുറാം എക്‌സ്പ്രസ് തട്ടിയാണ് സുമേഷ് മരണപ്പെട്ടത്. മരണവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ മക്കളെ അന്വേഷിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. ഏറെനേരം

ഭണ്ഡാരം കുത്തിപ്പൊളിച്ചു, ഓഫീസിലും മേൽശാന്തിയുടെ മുറിയിലും കയറി; പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച

പയ്യോളി: പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. ഓഫീസിലും വഴിപാട് കൗണ്ടർമുറിയിലും മേൽശാന്തിയുടെ മുറിയിലുമാണ് കള്ളൻ കയറിയത്. കൂടാതെ ക്ഷേത്രത്തിന് പുറത്തുള്ള ശിവക്ഷേത്രത്തിന്റെ മുന്നിലെ ഭണ്ഡാരവും കുത്തിപ്പൊളിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മേൽശാന്തി രജീഷ് മുറിയിലേക്ക് വന്നപ്പോഴാണ് വാതിലുകൾ തുറന്നിട്ടതും മറ്റു സാധനങ്ങളും പുസ്തകങ്ങളും അടക്കം എല്ലാം വാരിവലിച്ചിട്ടിരിക്കുന്നതായി കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയി്കുകയായിരുന്നു. പോലീസ്

‘മത ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ല’, പ്ലക്കാര്‍ഡുകളും തീപ്പന്തങ്ങളുമേന്തി തെരുവിലിറങ്ങി ജനങ്ങള്‍; സി.എ.എയ്‌ക്കെതിരെ പയ്യോളിയില്‍ കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നൈറ്റ്മാര്‍ച്ച്

പയ്യോളി: പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ പയ്യോളിയില്‍ വന്‍ പ്രതിഷേധം. കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ വന്‍ ജനക്കൂട്ടം പങ്കാളികളായ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മത ന്യനപക്ഷങ്ങളെ വേട്ടായാടാന്‍ അനുവദിക്കില്ലെന്നും മതത്തിന്റെ പേരില്‍ നാടിനെ വിഭജജിക്കുകയാണ് സി.എ.എ നിയമെന്നും മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പയ്യോളി മാണിക്കോത്ത് നിന്നും ആരംഭിച്ച നൈറ്റ്മാര്‍ച്ച് പയ്യോളി ടൗണില്‍ വരെ സംഘടിപ്പിച്ചു.

ഗതാ​ഗതക്കുരുക്കിന് ആശ്വാസം; ​മൂരാട് പുതിയപാലം താത്ക്കാലികമായി തുറന്നു,ദൃശ്യങ്ങൾ കാണാം

പയ്യോളി: മൂരാട് പുതിയ പാലം താത്ക്കാലികമായി ​ഗതാ​ഗതത്തിനായി തുറന്ന് കൊടുത്തു. പ്രദേശത്ത് അനുഭവപ്പെടുത്ത കടുത്ത ​ഗതാ​ഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാ​ഗമായാണ് ഇന്ന് വെെകീട്ട് ആറുമണിയോടെ പാലം തുറന്ന് നൽകിയത്. എം.എൽ.എ കാനത്തിൽ ജമീല, എൻ.എച്ച്.എ.ഐ അധീകൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മൂരാടെ പാലത്തിലൂടെയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്.

പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം; പേരാമ്പ്രയിലും പയ്യോളിയിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം

പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പയ്യോളിയിലും പേരാമ്പ്രയിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളെ വിഭജിക്കാനുള്ള ഈ നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. സ്റ്റേറ്റ് ഹൈവെ ഉപരോധിച്ചു. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം.ജിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി.കെ.രൂപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ

സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം ടി.ഖാലിദ് തിക്കോടിക്ക്

പയ്യോളി: സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.ഖാലിദിന് ലഭിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ അവസാനത്തില്‍ തിക്കോടിയില്‍ നടക്കുന്ന സാംസ്‌കാരിക സദസില്‍ വെച്ചു സമര്‍പ്പിക്കുന്നതാണ്. മൂന്നര പതിറ്റാണ്ടിലധികം കാലമായി വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച ഖാലിദ് ഇപ്പോള്‍