Category: പയ്യോളി

Total 667 Posts

പയ്യോളിയില്‍ കടയില്‍ കയറി യുവാവ് വ്യാപാരിയെ അക്രമിച്ചു; അന്വേഷിക്കാനെത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവിന് നേരെയും ആക്രമണം

പയ്യോളി: യുവാവ് കടയില്‍ അതിക്രമിച്ച് കയറി വ്യാപാരിയെ മര്‍ദിച്ചതായി പരാതി. പേരാമ്പ്ര റോഡില്‍ കനറാ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന മൊഞ്ചത്തി ഗോള്‍ഡ് കവറിങ്ങ് സ്ഥാപന ഉടമ പൊരുമാള്‍പുരം കളത്തില്‍ മര്‍ഹബയില്‍ അല്‍ത്താഫിനാണ് മര്‍ദനമേറ്റത്. പെരുമാള്‍പുരം സ്വദേശി അബ്ദുള്‍ നാസിഫ് ആണ് അക്രമം നടത്തിയത്. ഇന്നലെ വൈകീട്ട് 5മണിയോടെയാണ് സംഭവം. കടയിലെത്തിയ അബ്ദുള്‍ നാസിഫ് പ്രകോപനമൊന്നുമില്ലാതെ അല്‍ത്താഫിനെ

മെയ് ദിന റാലിയ്ക്കായി മുന്നൊരുക്കം; പയ്യോളിയില്‍ സംഘാടക സമിതി രൂപീകരിച്ച് സി.ഐ.ടി.യു

പയ്യോളി: മെയ്ദിന റാലി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയില്‍ സംഘാടക സമിതി രൂപീകരിച്ചു. സി.ഐ.ടിയു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതത്വത്തില്‍ പയ്യോളി എകെജി മന്ദിരം ഓഡിറ്റോറിയ ത്തില്‍ വച്ച് നടന്ന രൂപീകരണ യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു. പി.വി മനോജന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി.എം വേണുഗോപാലന്‍, ഇ.എം രജനി എന്നിവര്‍

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശേധന; പയ്യോളിയില്‍ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യും ഹൈബ്രിഡ് കഞ്ചാവുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയില്‍

പയ്യോളി: എം.ഡി.എം.എ യും ഹൈബ്രിഡ് കഞ്ചാവുമായി പയ്യോളിയില്‍ യുവാവ് പിടിയില്‍. പയ്യോളി കിഴക്കേ കൊവ്വുമ്മല്‍ ഷെഫീഖ് (34) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ പയ്യോളി ബീച്ച് റോഡില്‍ വെച്ച് റൂറല്‍ എസ്പി കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദ് ന്റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡും പയ്യോളി

പയ്യോളിയില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാര്‍ ജീവനക്കാരന്‍ മരിച്ചു

പയ്യോളി: പയ്യോളിയില്‍ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാര്‍ ജീവനക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ 10.30 തോടെയാണ് സംഭവം. കൂരാച്ചുണ്ട് സ്വദേശി ജോര്‍ജിന്റെ മകന്‍ റിന്‍സ് (30) ആണ് മരിച്ചത്. കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് വൈദ്യുത കണക്ഷനായി പോസ്റ്റ് സ്ഥാപിക്കുന്നതിനിടയില്‍ പോസ്റ്റിന് മുകളില്‍ നിന്നും വൈദ്യുത ലൈനില്‍ കൈതട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെ.എസ്.ഇ.ബി

പാചക വാതക പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പയ്യോളിയില്‍ പ്രതിഷേധം ആളിക്കത്തി; ബീച്ച് റോഡില്‍ അടുപ്പ് കൂട്ടി പ്രതിഷേധമറിയിച്ച് കെ.എസ്.കെ.ടി.യു

പയ്യോളി: പാചക വാതക പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പയ്യോളിയില്‍ പ്രതിഷേധം. കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി ബീച്ച് റോഡില്‍ അടുപ്പ് കൂട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത് പ്രതിഷേധ സഗമം ഏരിയ കമ്മിറ്റി അംഗം എംപി അഖില ഉദ്ഘാടനം ചെയ്തു. വിവി അനിത അധ്യക്ഷയായി. പികെ ഷീജ, സി പുഷ്പലത, കെടി ഷൈജ എന്നിവര്‍ സംസാരിച്ചു.

ശക്തമായ കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീണു, കെ.എസ്.ഇ.ബി മേലടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ വൈദ്യുത പോസ്റ്റുകള്‍ തകരാറില്‍

കൊയിലാണ്ടി: ഇന്നലെ രാത്രി പെയ്ത ശക്തമായ വേനല്‍ മഴയില്‍ കെ.എസ്.ഇ.ബി മേലടി പരിധിയിലെ വിവിധയിടങ്ങളിലെ വൈദ്യുതി പോസ്റ്റുകള്‍ പൊട്ടി വീണ് വൈദ്യുതി തടസ്സപ്പെട്ടു.  സെക്ഷന്‍ പരിധിയില്‍ പലസ്ഥലങ്ങളിലും മരങ്ങള്‍ വീണ് പോസ്റ്റുകളും ലൈനും പൊട്ടിയിട്ടുണ്ട്. ഇരിങ്ങല്‍ വിഷ്ണു ക്ഷേത്രത്തിന്റെ അടുത്ത് മങ്ങല്‍ പാറ ട്രാന്‍സ്‌ഫോമര്‍ പ്ലാവ് മുറിഞ്ഞു വീണ്‌ലൈന്‍ പൊട്ടി കിടക്കുന്ന നിലയിലാണുള്ളത്. മങ്ങൂല്‍ പാറ

ശുചിമുറി തുറന്നു നല്‍കിയില്ല; അധ്യാപികയുടെ പരാതിയില്‍ പയ്യോളിയില പെട്രോള്‍ ഉടമ 1.65ലക്ഷം പിഴയടയ്ക്കാന്‍ ഉത്തരവ്

പയ്യോളി: പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്നു നല്‍കാത്തതില്‍ പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍ ജയകുമാരിയുടെ പരാതിയില്‍ ആണ് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ പിഴടക്കേണ്ടത്. പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മിഷന്റേതാണ് വിധി. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1:65ലക്ഷമാണ് പിഴ.

കളിയാവേശത്തില്‍ പയ്യോളി; ടാസ്ക് തുറയൂരിന്റെ അഖിലേന്ത്യാ വോളീ മേളയ്ക്ക് ആവേശോജ്ജ്വല തുടക്കം

പയ്യോളി: അങ്ങാടി കടവത്ത് അസ്സൈനാർ ഹാജി, തെനങ്കാലിൽ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ആയാണി മെഹബൂബ് മെമ്മോറിയൽ റണ്ണേയ്സ് അപ്പിനും വേണ്ടി ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന 28-ാം മത് അഖിലേന്ത്യാ വോളീ മേളയ്ക്ക് തുടക്കമായി. പയ്യോളി അങ്ങാടിയിലെ എ.സി നൗഷാദ് ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് മേള ഉദ്ഘാടനം ചെയ്തു. ചെയർമാൻ

ഒത്തൊരുമിച്ച് ചെയ്തത് സമ്പൂര്‍ണ്ണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍; പയ്യോളി നഗരസഭ 19 ആം ഡിവിഷന്‍ ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു

പയ്യോളി: പയ്യോളി നഗരസഭയിലെ 19 ആം ഡിവിഷന്‍ ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളി വളപ്പില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹരിദാസന്‍ ഹരിത വാര്‍ഡ് പ്രഖ്യാപനം നടത്തി. സജിനി കാരടി പറമ്പിന് തൈകള്‍ നല്‍കി ചെയര്‍മാന്‍

മുചുകുന്ന് പുതിയോട്ടിൽ നാരായണൻ അന്തരിച്ചു

പയ്യോളി: മുചുകുന്ന് പുതിയോട്ടിൽ നാരായണൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഗണേഷൻ, ബാബു, ഗീത, ഗിരിജ. മരുമക്കൾ: സന്തോഷ്, ഹരീഷ്, സുമ, പ്രസീത. Description: Muchukunnu Puthiyottil Narayanan passes away