Category: ചരമം

Total 2601 Posts

മേലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ ഡയറക്ടര്‍ എളാട്ടേരി കിഴക്കെ പോത്തങ്കയില്‍ ശങ്കരന്‍ അന്തരിച്ചു

മേലൂര്‍: മേലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ ഡയറക്ടര്‍ എളാട്ടേരി കിഴക്കെ പോത്തങ്കയില്‍ ശങ്കരന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു. മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് മേലൂര്‍സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുമാലിനി. മക്കള്‍: സുമേഷ് (മേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), തുളസി. മരുമക്കള്‍: സുരേഷ് ബാബു. സുജല.

കാട്ടില്‍പീടിക പരത്തോട്ടില്‍ ശോഭന അന്തരിച്ചു

കൊയിലാണ്ടി: കാട്ടില്‍പീടിക പരത്തോട്ടില്‍ ശോഭന അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: ചന്ദ്രന്‍. മക്കള്‍: ഷിംജിത്ത്(അധ്യാപകന്‍), അനുഗ്രഹ. മരുമക്കള്‍: അജിത്ത് കൊയിലാണ്ടി, നീതു. സഹോദരങ്ങള്‍: പ്രകാശന്‍ എലത്തൂര്‍, സാവിത്രി വെങ്ങളം, പ്രേമ പൂക്കാട്, പരേതരായ മണി, സജീവന്‍, ബേബി. സഞ്ചയനം വ്യാഴാഴ്ച. Summary: kaatilepeedika shobhana passed away.

കൊഴുക്കല്ലൂർ കെ.ജി.എം.എസ് യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന മേപ്പയൂർ കണിശൻ കിഴക്കയിൽ മൊയ്തീൻ അന്തരിച്ചു

മേപ്പയൂർ: ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കൊഴുക്കല്ലൂർ കെ.ജി.എം.എസ് യു.പി.സ്ക്കൂൾ അധ്യാപകനും എൻ.സി.പി.മേപ്പയൂർ മണ്ഡലം കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ കരിം (ഹെഡ്മാസ്റ്റർ കാരയാട് എ.എൽ.പി സ്കൂൾ), അയ്ജാസ്റഫീക്ക് (ആലത്തിയൂർ ഹയർ സെക്കണ്ടറി സ്‌കൂള്‍ തിരൂർ), അഷീന (മണിയൂർ).

നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ കെ.വി അബു അന്തരിച്ചു

നടുവണ്ണൂർ: നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂള്‍ കോമേഴ്സ് അധ്യാപകനായിരുന്ന കെ.വി അബു (കരുവണ്ണൂർ)  അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉപ്പ: പരേതനായ ഉത്തോട്ടി. ഉമ്മ: ബിയ്യാത്തു. ഭാര്യ: നുസ്രത്ത്. മക്കൾ: ഷാനിദ് (കെ.എസ്.ഇ.ബി, തൊട്ടിൽപ്പാലം), ആയിഷ റോഷന (അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻറ്, ഹൈദരാബാദ്), അനുഷിത (ഡിഗ്രി വിദ്യാർഥി, എറണാകുളം). മയ്യത്ത്

പഞ്ചാബിലെ സൈനിക ക്യാമ്പിൽ പരിശീലനത്തിനിടെ വടകര സ്വദേശിയായ ജവാൻ കുഴഞ്ഞ് വീണുമരിച്ചു

വടകര: പഞ്ചാബിലെ സൈനിക ക്യാമ്പിൽ വടകര സ്വദേശി സൈനികൻ കുഴഞ്ഞ് വീണു മരിച്ചു. കരസേനയിൽ 49 എഡി റെജിമെന്റിൽ ജോലി ചെയ്യുന്ന വടകരയിലെ ആച്ചംമണ്ടിയിൽ എം.എ.വൈശാഖ് (33) ആണ് മരിച്ചത്. പഞ്ചാബിലെ സൈനിക ക്യാമ്പിൽ വെളളിയാഴ്ച്ച രാവിലെ നടന്ന പരിശീലനത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് വൈശാഖ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവക്കുകയായിരുന്നു.

തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്റര്‍ റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണാലയത്തില്‍ കെ.വി സരോജിനി അന്തരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂര്‍ കൃഷ്ണാലയത്തില്‍ കെ.വി സരോജിനി അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. ( 87) ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ ( തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്റര്‍) ഭര്‍ത്താവ്: സി.കെ ശ്രീകുമാരന്‍ നായര്‍(റിട്ടയേര്‍ഡ് കോ-ഓപ്പറേറ്റീവ് ബാങ്ക്) മക്കള്‍:സുബീഷ് (കുവൈറ്റ്), സതീഷ് കുമാര്‍(ബി.എസ്.എന്‍.എല്‍ ) ജയകുമാര്‍ വിനോദ് കുമാര്‍ മരുമക്കള്‍: അജിത(അപൂര്‍വ ബ്യൂട്ടി പാര്‍ലര്‍), ബിന്ദു( ലത ലബോറട്ടറി തിരുവങ്ങൂര്‍), സന്ധ്യ (തിരുവങ്ങൂര്‍ എച്ച്.എസ്.എസ്)

കൊയിലാണ്ടി പള്ളിപ്പറമ്പ് ഐസ്പ്ലാന്റ് റോഡ് കൃഷ്ണ നിവാസില്‍ ഭരതന്‍ അന്തരിച്ചു

കൊയിലാണ്ടി: പള്ളിപ്പറമ്പ് ഐസ്പ്ലാന്റ് റോഡ് കൃഷ്ണ നിവാസില്‍ ഭരതന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: രാധ. മക്കള്‍: രമണി, ഷൈമ, ബാബു, മഞ്ജു, സ്മിത, പരേതനായ മണി. മരുമക്കള്‍: ബീന, മുകുന്ദന്‍, പ്രേമന്‍, ഷീന, ദിനേശന്‍, പരേതനായ ഗണേശന്‍. സംസ്‌കാരം രാവിലെ 9:30 ന് വെസ്റ്റ്ഹില്‍ കാമ്പുറം ശ്മശാനത്തില്‍.

കൊല്ലം പിഷാരികാവിന് സമീപം പൂവത്കണ്ടി ഷൈജു അന്തരിച്ചു

കൊല്ലം: പിഷാരികാവിന് സമീപം പൂവത് കണ്ടി ഷൈജു അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ഹരിദാസന്‍. അമ്മ: ദേവി. സഹോദരി: ഷൈത. സംസ്‌ക്കാരം 10 മണിക്ക് വീട്ടുവളപ്പില്‍.

പേരാമ്പ്ര എടവരാട് സ്വദേശിനിയായ പന്ത്രണ്ടുകാരി കുഴഞ്ഞുവീണു മരിച്ചു

പേരാമ്പ്ര: എടവരാട് മഞ്ചേരിക്കുന്ന് കണ്ടിമണ്ണില്‍ ആയിഷ മെഹ്‌റിന്‍ അന്തരിച്ചു. പന്ത്രണ്ട് വയസായിരുന്നു. കോഴിക്കോട് ചക്കുംകടവിലെ ആനമാട് പറമ്പില്‍ ജംഷീറയുടെ ഏകമകളാണ്. ഏറെനാളാണ് എടവരാട് കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെട്ടെന്ന് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ആറുമണിയോടെ മരണപ്പെടുകയായിുന്നു. തലച്ചോറിലെ നീര്‍വീക്കവും രക്തം കട്ടപ്പിടിച്ചതുമാണ് രോഗമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

കാപ്പാട് വയല്‍പ്പള്ളി മുന്‍ ഇമാം ഉസ്താദ് സൈദലവി മുസ്‌ലിയാര്‍ അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് വയല്‍പ്പള്ളി മുന്‍ ഇമാം ഉസ്താദ് സൈദലവി മുസ്‌ലിയാര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. നാലുപതിറ്റാണ്ട് കാലമായി കാപ്പാട് ജോലി ചെയ്തുവരികയാണ്. അരിക്കോട് സ്വദേശിയാണ്. കാപ്പാട് കുഞ്ഞിമുസ് ലിയാരുടെ മക് തബത്ത് നൂറാനിയ മദ്രസ്സയില്‍ ദീര്‍ഘകാലം അധ്യാപകനായി ജോലി ചെയ്തിരുന്നു.