Category: ചരമം

Total 2285 Posts

ഉള്ളിയേരി ചുവന്ന കുന്ന് സദാനന്ദന്‍ അന്തരിച്ചു

ഉള്ളിയേരി: ചുവന്ന കുന്ന് സദാനന്ദന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: മീനാക്ഷി. മക്കള്‍: സതീശന്‍ (വിമുക്ത ഭടന്‍) സനീഷ് (ഗാര്‍ഡന്‍ വര്‍ക്ക്, സി.പി.ഐ.എം. ഇ.എം.എസ്.നഗര്‍ ബ്രാഞ്ച് അംഗം), സജിത (കേരഫെഡ്). മരുമക്കള്‍: രേഷ്മ, സനിത, മനോജ്. സഞ്ചയനം: തിങ്കളാഴ്ച. Summary: ulliyeri sadhanathan passed away.

കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിക്കു സമീപം പയറ്റുവളപ്പില്‍ റഹ്‌മത്ത് അന്തരിച്ചു

കൊയിലാണ്ടി: മീത്തലെക്കണ്ടി പള്ളിക്കു സമീപം പയറ്റുവളപ്പില്‍ റഹ്‌മത്ത് അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ കെ.ടി.വി ഹംസ. മാതാവ്: ആയിഷ . ഭര്‍ത്താവ്: അഷറഫ. ് മകന്‍: മുഹമ്മദ് റോഷന്‍. കബറടക്കം 10:30 ന് കൊയിലാണ്ടി മീത്തലെക്കണ്ടി ജുമാ മസ്ജിദില്‍.

വാകയാട് കേളോര്‍ത്ത് ശോഭന അന്തരിച്ചു

വാകയാട്: കേളോര്‍ത്ത് ശോഭന അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: രാമചന്ദ്രന്‍ നായര്‍ (റിട്ട. സൗത്ത് ഇന്ത്യന്‍ ബേങ്ക്). മക്കള്‍: രജീഷ് (മര്‍ച്ചന്റ് നേവി), സുജീഷ് (ഖത്തര്‍). മരുമക്കള്‍: സുബിത, അശ്വതി (പി.എച്ച്.സി.സി ഖത്തര്‍). സഹോദരങ്ങള്‍: പരേതനായ വിജയന്‍. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കര്‍ അന്തരിച്ചു

കാട്ടിലപ്പീടിക: വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്നു. ഭാര്യ: കാട്ടിലപ്പീടിക മണ്ണങ്ങാട്ട് അസ്മ. മക്കള്‍: മറിയം (ജംഷി), സിറാജ് (ബഹ്‌റൈന്‍), യാസ്മിന്‍, സുഹൈല്‍ (ലണ്ടന്‍). മരുമക്കള്‍: ഷിജാഹുദ്ദീന്‍ (ബഹ്‌റൈന്‍), ഇല്ല്യാസ് (വാട്ടര്‍ അതോറിറ്റി), അമീന (ലണ്ടന്‍). സഹോദരങ്ങള്‍: വി. കുട്ടൂസ മാസ്റ്റര്‍ (റിട്ട പ്രൊഫസര്‍ മമ്പാട് എം.ഇ.എസ് കോളേജ്), പരേതയായ

കീരിക്കാടന്‍ ജോസ് ഇനി ഓര്‍മ്മ; നടന്‍ മോഹന്‍രാജ് അന്തരിച്ചു

തിരുവനന്തപുരം: കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ മോഹന്‍രാജ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കിരീടം, ആറാം തമ്പുരാന്‍, ഷാര്‍ജ ടു ഷാര്‍ജ, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ലോലിപോപ്പ് തുടങ്ങി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാംമുറയെന്ന

നടുവത്തൂര്‍ മരക്കാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു

നടുവത്തൂര്‍: മരക്കാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു.എഴുപത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ മാവിളിക്കണ്ടി ചെറിയോമന നായര്‍. അമ്മ: പരേതയായ ദേവകി. ഭാര്യ: കമലാക്ഷി വാഴയില്‍. മക്കള്‍: സുഭലജ (അധ്യാപിക, ഗോള്‍ഡന്‍ ഹില്‍സ് കോളേജ് വട്ടോളി), അശ്വതി മരുമക്കള്‍: പ്രബീഷ് ബാലുശ്ശേരി, രഘുലാല്‍ കീഴരിയൂര്‍. സഹോദരങ്ങള്‍: ഭാരതിയമ്മ, വാസുദേവന്‍ നായര്‍.

പയ്യോളി കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു

പയ്യോളി: കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു. രണ്ട് വയസായിരുന്നു. അച്ഛന്‍: സീമന്ത് (ബഹ്‌റൈന്‍). അമ്മ: പ്രപിജ. സഹോദരന്‍: അമല്‍ മോഹന്‍ (വിദ്യാര്‍ത്ഥി, ജെടിഎസ്, വടകര).

മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വെള്ളിയൂര്‍ എ.യുപി സ്‌കൂള്‍ പ്രധാനധ്യാപികയുമായിരുന്ന ടി.കെ ജാനു അന്തരിച്ചു

പേരാമ്പ്ര: മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വെള്ളിയൂര്‍ എയുപി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപികയുമായിരുന്ന ടി.കെ ജാനു അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: രാഖവന്‍ അടിയോടി (റിട്ടയേര്‍ഡ് ഹെഡ് കോണ്സ്റ്റബിള്‍). മക്കള്‍: സനിത ടി.കെ (എച്ച്.എം വെള്ളിയൂര്‍ എ.യു.പി സ്‌കൂള്‍), സനില ആര്‍.ജെ (നൊച്ചാട് (ഗ്രാമപഞ്ചായത്ത്), സജിന്‍ ആര്‍.ജെ (കുവൈത്ത്). മരുമക്കള്‍: പ്രധീപന്‍.പി, ദിനേഷ് (ഒമാന്‍),

പന്തലായനി ശിവക്ഷേത്രത്തിന് മുന്‍വശം ഗ്രേസ്ഓഫ്പാരന്‍സില്‍ മനോഹര്‍ദാസ് അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി ശിവക്ഷേത്രത്തിന് മുന്‍വശം ഗ്രേസ്ഓഫ്പാരന്‍സില്‍ മനോഹര്‍ദാസ് അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. നേഷ്‌നല്‍ ടെന്നി കോയ്റ്റ് പ്ലയറും ക്രിക്കറ്റ്‌കോച്ചുമായിരുന്നു. അച്ഛന്‍: പരേതനായ ഇമ്പിച്ചൂട്ടി അമ്മ: പരേതയായ നാരായണി. ഭാര്യ: നീമ. സഹോദരങ്ങള്‍: രാധ, രാംദാസ്, മോഹന്‍ദാസ്, സുധ, ശാരദ, രാമകൃഷ്ണന്‍. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക്.

കാപ്പാട് മണിലക്കണ്ടി ജാനു അന്തരിച്ചു

കാപ്പാട് : മണിലക്കണ്ടി ജാനു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മണലിക്കണ്ടി ഭാസ്‌ക്കരന്‍. മക്കള്‍: പുഷ്പരാജ്, സത്യരാജ് (ഓട്ടോഡ്രൈവര്‍. തിരുവങ്ങൂര്‍) ലത. മരുമക്കള്‍: പ്രഭാകരന്‍, ബിന്ദു, ദീപ്തി. സഞ്ചയനം ഞായറാഴ്ച.