Category: മേപ്പയ്യൂര്‍
കീഴരിയൂർ പൂണിച്ചേരി മുഹമ്മദ് കുട്ടി അന്തരിച്ചു
കീഴരിയൂർ: പൂണിച്ചേരി മുഹമ്മദ് കുട്ടി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യമാർ: കുഞ്ഞാമി, നഫീസ. മക്കൾ: കുഞ്ഞബ്ദുള്ള, സുബൈർ, തൻസീറ, അൻസില, ജസീല, നിഷാദ്. മരുമക്കൾ: ബഷീർ താജ്, അഷ്‌റഫ്, റഫീഖ് ഫൗസിയ, നസീന. സഹോദരങ്ങൾ: അസൈനാർ, മറിയം, പരേതരായ പക്രൻ, അബ്ദുള്ള, പാത്തുമ്മ.
എ.ഐ ക്യാമറ ‘റൂട്ട് മാപ്പ്’ നല്‍കിയ ബൈക്ക് മോഷ്ടാവ് അരിക്കുളം ഏക്കാട്ടൂര്‍ സ്വദേശി; പ്രതിയെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ്
മേപ്പയ്യൂര്‍: എ.ഐ ക്യാമറ ‘റൂട്ട് മാപ്പ്’ നല്‍കിയത് പൊലീസിന് തുണയായി. കാഞ്ഞങ്ങാട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പേരാമ്പ്രയില്‍ പിടിയിലായി. അരിക്കുളം ഏക്കാട്ടൂര്‍ സ്വദേശി പുനത്തില്‍ മീത്തല്‍ അഭിനവ് (19) ആണ് പിടിയിലായത്. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. അതേസമയം ബൈക്ക് കണ്ടെത്താനായില്ല. സംഘത്തിലെ രണ്ടാമന്‍ ബൈക്കുമായി മുങ്ങിയെന്നാണ് അഭിനവിന്റെ മൊഴി.
ഇല്ലാതാവുക വേനല്‍ക്കാലത്തും വറ്റാത്ത നീരുറവയും, ജൈവ വൈവിധ്യവും; മേപ്പയ്യൂര്‍ പുറക്കാമല കരിങ്കല്‍ ഖനനത്തിനെതിരെ ജനരോഷം ശക്തമാകുന്നു
മേപ്പയ്യൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ച പുറക്കാമല കരിങ്കല്‍ ഖനനം പുനരാരംഭിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ക്കെതിരെ ജനം വീണ്ടും സമരത്തിന് ഒരുങ്ങിയിരിക്കുന്നു. ആദ്യ ഘട്ടം എന്ന രീതിയില്‍ ഇന്നലെ ജനകീയ പ്രതിരോധ തെരുവ് സംഘടിപ്പിച്ചു. വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ളതും മേപ്പയൂര്‍ പഞ്ചായത്തിന്റെ ജൈവ കലവറയുമായ പുറക്കാമല സംരക്ഷിക്കാന്‍ ഒരു നാട് ഒരുമിക്കുകയാണ്. മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്,
മേപ്പയ്യൂര്‍ പൊട്ടന്‍കണ്ടി ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: പൊട്ടന്‍കണ്ടി ജാനു അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കാരയില്‍ രാമുണ്ണിക്കുറുപ്പ് അമ്മ: പരേതയായ അമ്മാളു ഭര്‍ത്താവ്: പരേതനായ സി.കെ.ഗോപാലക്കുറുപ്പ് മക്കള്‍: ശ്യാമള, കരുണന്‍, രാധാകൃഷ്ണന്‍, വിദ്യ മരുമക്കള്‍: ബാലന്‍ (തിക്കോടി), പ്രസീത (ചീക്കിലോട്), ജിഷ (കാവുന്തറ) സഹോദരങ്ങള്‍: ശിവാനന്ദക്കുറുപ്പ്, പരേതരായ നാരായണക്കുറുപ്പ്, ഗോപാലക്കുറുപ്പ്, ബാലന്‍ മാസ്റ്റര്‍ ആവട്ടാട്ട്, അച്ചുതക്കുറുപ്പ്, ലക്ഷ്മി (തൃക്കുറ്റിശ്ശേരി),
കേരള സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിച്ചു; അരിക്കുളത്ത് കെ.എസ്.എസ്.പി.എ വാര്‍ഷിക സമ്മേളനം
അരിക്കുളം: കേരള സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിക്കുകയാണെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍. അരികുളത്ത് സംഘടനയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കെ.എസ്.എസ്. പി.എ. ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ അതേ പെന്‍ഷന്‍ തുക തന്നെ ഇപ്പോഴും കൈപ്പറ്റുന്ന പെന്‍ഷന്‍കാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍
ആവള-ചെറുവണ്ണൂരുകാരുടെ ആശ്രയമായിരുന്ന ‘എ.കെ.ബി.ടി’ സര്‍വ്വീസ് നടത്തിയ റൂട്ടില്‍ ബസുവേണം; യാത്രാദുരിതത്തിന് പരിഹാരം വേണമെന്ന ആവശ്യമുയര്‍ത്തി നാട്ടുകാര്‍
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ഭാഗത്തുനിന്നും അതിരാവിലെ കോഴിക്കോട്ടേക്ക് നേരിട്ടുള്ള ബസ് സര്‍വ്വീസ്, എന്നത് വര്‍ഷങ്ങളോളം ഈ പ്രദേശത്തുകാര്‍ക്ക് ഉപയോഗിച്ച ഒന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷമായി ഈ സര്‍വ്വീസ് നിലച്ചത് ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്ന സാധാരണക്കാരെ ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. മുമ്പ് വര്‍ഷങ്ങളോളം ഇവിടെ സര്‍വ്വീസ് നടത്തിയിരുന്ന എ.കെ.ബി.ടിയെന്ന സ്വകാര്യ
കളിച്ചും ചിരിച്ചും കുരുന്നുകള്‍ ഒത്തുച്ചേര്‍ന്നു; കളറായി മേപ്പയ്യൂരിലെ അംഗനവാടികളുടെ പ്രവേശനോത്സവം
മേപ്പയ്യൂര്‍: കുരുന്നുകള്‍ക്ക് ആഘോഷമായി മേപ്പയ്യൂര്‍ പഞ്ചായത്തിലെ അംഗനവാടികളുടെ പ്രവേശനോത്സവം. വിനയ സ്മാരക അങ്കണവാടിയിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ പ്രേരക് കെ.കെ ബാബു, വി.പി വിജയൻ, പി.ലീന എന്നിവർ സംസാരിച്ചു. പതിനേഴാം വാർഡ് കാരേക്കണ്ടി അങ്കണവാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ
നിടുമ്പൊയില്‍ ബി.കെ നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ കായിക മേളയ്ക്ക് തുടക്കം; കലാലയങ്ങള്‍ കായികമികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് മേപ്പയ്യൂര്‍ സി.ഐ
മേപ്പയൂര്‍: കലാലയങ്ങള്‍ കായിക മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് മേപ്പയൂര്‍ സി.ഐ. പി.ജംഷീദ് പറഞ്ഞു. നിടുമ്പൊയില്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിന്റെ കായികമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാവി ജീവിതം ഭദ്രമാക്കുവാന്‍ കളിക്കളങ്ങള്‍ സഹായകമാവുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ പി.ജി.രാജീവ് സ്വാഗതമാശംസിച്ചു. ജി.കെ.കമല, കെ.എം.എ.അസീസ്,
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ മുയിപ്പോത്ത് സ്വദേശി മരിച്ചു
മേപ്പയ്യൂര്‍: വടകരയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുയിപ്പോത്ത് കൊളോറോത്ത് ജയഗോവിന്ദന്‍(56) മരിച്ചു. ഒരാഴ്ച മുമ്പ് വടകര അടക്കാതെരു ജംഗ്ഷന് സമീപത്ത് കൂടെ നടന്നു പോകവെ ബൈക്കിടിക്കുകയായിരുന്നു. തുടര്‍ന്ന് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അച്ഛന്‍: പരേതനായ ഗോപാലക്കുറുപ്പ്. അമ്മ: പരേതയായ കാര്‍ത്ത്യായനി അമ്മ. സഹോദരങ്ങള്‍: വിജയലക്ഷ്മി(കന്നിനട), രാധാകൃഷ്ണന്‍(കാവില്‍ റോഡ്), ശിവദാസന്‍(മുയിപ്പോത്ത്),
മേപ്പയ്യൂര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മേപ്പയ്യൂര്‍ സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കീഴ്പ്പയ്യൂര്‍ കണ്ടോത്ത് ഷമീറിന്റെ പേഴ്‌സാണ് നഷ്ടമായത്. ഇന്നലെ രാവിലെ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോടേക്ക് പോകും വഴി അരങ്ങാടത്ത് വെച്ചാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സിനകത്ത് ഷമീറിന്റെ ഗള്‍ഫ് ഐ.ഡിയും രണ്ട് എടി.എം കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും 500 രൂപയുമുണ്ടായിരുന്നു. കണ്ടു കിട്ടുന്നവര്‍ 8891152373 എന്ന നമ്പറില്‍