Category: മേപ്പയ്യൂര്‍

Total 516 Posts

പി റീന സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പർവൈസർ; സ്നേഹാദരവ് നൽകി മേപ്പയ്യൂർ പഞ്ചായത്ത്

മേപ്പയൂർ : സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തെരഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂർ പഞ്ചായത്തിലെ പി റീന കുമാരിയ്ക്ക് സ്നേഹാദരവ് നൽകി പഞ്ചായത്ത്. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.ടി രാജൻ മൊമന്റോ നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സുനിൻ

സ്ത്രീ സൗഹൃദ പഞ്ചായത്താക്കി മാറ്റാനൊരുങ്ങി മേപ്പയ്യൂര്‍; സ്ത്രീപദവി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിന് സ്ത്രീപദവി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജെന്റര്‍ അപബോധം വളര്‍ത്തിയെടുക്കുക ഗ്രാമ പഞ്ചായത്തിനെ സ്ത്രീസൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീ പദവി പഠനം നടത്തിയിരിക്കുന്നത്. സ്ത്രീ പഠന

മേപ്പയ്യൂരില്‍ യുവതി തീ കൊളുത്തി മരിച്ചു

മേപ്പയൂര്‍: യുവതി തീകൊളുത്തി മരിച്ച നിലയില്‍. കീഴ്പ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (26)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: സത്യന്‍. അമ്മ: ലീന. സഹോദരന്‍: അഭിനന്ദ്.  

മേപ്പയ്യൂരിന്റെ കായികപ്പെരുമയ്ക്ക് മുതല്‍ക്കൂട്ടാവാന്‍ മിനി സ്റ്റേഡിയം; വിളയാട്ടൂരിലെ പുതിയേടത്ത് കുന്നില്‍ പൊതുകളിസ്ഥലം ഒരുങ്ങുന്നു

മേപ്പയ്യൂര്‍: ഗ്രാമ പഞ്ചായത്തിന് വിളയാട്ടുരിലെ പുതിയേടത്ത് കുന്നില്‍ പൊതു കളിസ്ഥലം ഒരുങ്ങുന്നു. ദേശീയ തലത്തില്‍ വരെ പ്രാതിനിധ്യമുള്ള മേപ്പയ്യൂരിന്റെ കായിക പെരുമയുടെ തുടര്‍ച്ചക്ക് ഈ കളിസ്ഥല ഉപകരിക്കും. ഓരോ വാര്‍ഡിലും പ്രാദ്രശിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കളിസ്ഥലം ഒരുക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം. വിളയാട്ടൂരില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍

ഇനി വിഷരഹിത പച്ചക്കറികള്‍ ലഭ്യമാകും; മേപ്പയ്യൂര്‍ സി.ഡി.എസില്‍ ‘നാച്വേഴ്‌സ് ഫ്രഷ്’ വെജിറ്റബിള്‍ കിയോസ്‌ക്ക പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് സി.ഡി.എസില്‍ ‘നാച്വേഴ്‌സ് ഫ്രഷ്’ വെജിറ്റബിള്‍ കിയോസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയോസ്‌ക്കുകള്‍ ആരംഭിച്ചിട്ടുള്ളത്. പച്ചക്കറികള്‍ക്ക് പുറമെ കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉല്‍പ്പന്നങ്ങളും കിയോസ്‌ക്കുകളില്‍ ലഭ്യമാകും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ

കെ.എം.സി.സി ഭാരവാഹികള്‍ക്ക് സ്വീകരണമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂര്‍: കെ.എം.സി.സി ഭാരവാഹികള്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് വി.എം.സി റഷീദ്, സെക്രട്ടറി ഫൈസല്‍ മൈക്കുളം, പഞ്ചായത്ത് സെക്രട്ടറി ടി.കെ ഷജീം, മസ്‌കറ്റ് അല്‍കൂത് ഏരിയ ട്രഷറര്‍ തായാട്ട് ഷാജഹാന്‍, ഖത്തര്‍ കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ഷാഫി, മണ്ഡലം വൈസ് പ്രസിഡന്റ്

136ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്ക് യാത്രയയപ്പും; വിപുലമായ പരിപാടികളോടെ മേപ്പയ്യൂര്‍ വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിളയാട്ടൂര്‍ ഗവര്‍മെന്റ് എല്‍.പി.സ്‌കൂള്‍ 136 മത് വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എന്‍.സി.ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് ജെയിന്‍

നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു

മേപ്പയൂർ: നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്‌. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് വികസനസമിതി കൺവീനർ ശശിധരൻ കാരണത്തിൽ, രജീഷ് ഇ, കെ.പി മൊയ്തീൻ

കോൺക്രീറ്റ് ചെയ്ത മേപ്പയൂർ കൊഴുക്കല്ലൂർ കിഴത്തോട്ടത്തിൽ മുക്ക് കേളൻ കണ്ടി മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കോൺക്രീറ്റ് ചെയ്ത കൊഴുക്കല്ലൂർ കിഴത്തോട്ടത്തിൽ മുക്ക് കേളൻ കണ്ടി മീത്തൽ റോഡിന്റെ ഉദ്ഘാടനം വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്‌. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ്

ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി; മേപ്പയ്യൂരിലെ വെങ്ങിലേരിതാഴ പൊട്ടന്‍കുനിയില്‍ നടപ്പാത തുറന്നു

മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ വാര്‍ഡ് 10ല്‍ വെങ്ങിലേരിതാഴ പൊട്ടന്‍കുനി നടപ്പാത തുറന്നു. 11ലക്ഷം രൂപ ചെലവഴിച്ച് പണിത നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.വി.നാരായണന്‍, പാടശേഖരണ സമിതി സെക്രട്ടറി വി.കുഞ്ഞിരാമന്‍ കിടാവ്,