മേപ്പയ്യൂരിൽ യോ​ഗ ദിനാചരണം സംഘടിപ്പിച്ചു


മേപ്പയ്യൂർ: അന്താരാഷ്ട യോഗ ദിനാചരണത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ ‘യോഗദിനം ആചരിച്ചു. കെ.കെ. രാഘവൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്റ്റർ എ .ചൈതന്യ. വിശദീകരണം നടത്തി.എ.യം രമ്യ, മുൻ മെമ്പർ സുമതി, ധന്യ എന്നിവർ സംസാരിച്ചു. യോ​ഗയുടെ രണ്ടാമത്ത ബാച്ച് ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് യോഗ ഇൻസ്ട്രക്റ്റർ അറിയിച്ചു.

എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. “സ്ത്രീ ശാക്തീകരണത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ യോ​ഗയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.