Category: പയ്യോളി

Total 624 Posts

മികച്ച പ്രവര്‍ത്തനത്തിന് ദേശീയംഗീകാരം; നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് കരസ്ഥമാക്കി ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം

പയ്യോളി: അംഗീകാരത്തിന്റെ നിറവില്‍ ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യൂ എ എസ്) അംഗീകാരമാണ് ഇരിങ്ങല്‍ കുടുംബാരോഗ്യത്തെ തേടി എത്തിയത്. 83% പോയിന്റ് നേടിയാണ് ആശുപത്രി എന്‍.ക്യൂ.എ.എസിന് അര്‍ഹമായത്. ആശുപത്രിയുടെ ഗുണനിലവാരം, രോഗീസൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, അണുബാധ നിയന്ത്രണം തുടങ്ങിയ നിരവധി സൂചികകളുടെ അടിസ്ഥാനത്തില്‍

തിക്കോടിയില്‍ അപകടത്തില്‍ തകര്‍ന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം; പുറത്തെടുത്തത് ലോറി വെട്ടിപ്പൊളിച്ച്-വീഡിയോ

തിക്കോടി: ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തെ തുടര്‍ന്ന് തകര്‍ന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം. പൊലീസും നാട്ടുകാരും ചേര്‍ന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുജറാത്ത് സ്വദേശിയായ ബബ്ലു (35) നാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 3.45 ഓടെ തിക്കോടി ടൗണിലാണ് മൂന്ന് ലോറികള്‍ കൂട്ടിയിടിച്ചത്. വടകര ഭാഗത്തേക്ക്

ദേശീയപാതയില്‍ തിക്കോടി മൂന്ന് ലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്

തിക്കോടി: ദേശീയപാതയില്‍ തിക്കോടി മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. പുലര്‍ച്ചെ 3.45 ഓടെ തിക്കോടി ടൗണിലാണ് സംഭവം. രാജസ്ഥാനില്‍ നിന്നും മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ട്രെയിലര്‍ ലോറിയും കൊച്ചിയില്‍ നിന്നും തിരിച്ചുപോവുകയായിരുന്ന അമുല്‍മില്‍ക്ക് ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മില്‍ക്ക് ടാങ്കറിന്റെ പിറകില്‍ അതേ കമ്പനിയുടെ മറ്റൊരു ലോറി കൂട്ടിയിടിച്ചു. ട്രെയിലറും ടാങ്കറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറെ

യാത്രക്കാര്‍ക്ക് ഭീഷണിയൊഴിഞ്ഞു; ദേശീയപാതാ വികസനത്തിന്റെ പാതി പൊളിച്ച പയ്യോളിയിലെ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചു നീക്കി

പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഭാഗികമായി പൊളിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന പയ്യോളിയിലെ മൂന്ന് നില കെട്ടിടം ഒടുവില്‍ പൂര്‍ണ്ണമായി പൊളിച്ചുനീക്കി. ടൗണിലെ പഴയ കെ.ഡി.സി ബാങ്ക് കെട്ടിടമാണ് ബുധനാഴ്ച രാത്രിയോടെ പൂര്‍ണ്ണമായി പൊളിച്ചുനീക്കിയത്. ഇതോടെ ഇതുവഴി പോകുന്നവര്‍ക്കുണ്ടായിരുന്ന ഭീഷണി ഇല്ലാതായി. കെട്ടിടം പൊളിക്കാനായി ആദ്യം കരാറെടുത്ത കോഴിക്കോട്ടുകാര്‍ അശാസ്ത്രീയമായാണ് പൊളിച്ചു തുടങ്ങിയത്. മൂന്നു നില

ഇരിങ്ങലില്‍ തൊണ്ടയില്‍ സ്പൂണ്‍ കുടുങ്ങി ശ്വാസംകിട്ടാതെ വലഞ്ഞ ഒന്‍പതുവയസുകാരന് രക്ഷകയായി നഴ്‌സ്

  പയ്യോളി: ഇരിങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ അവസരോചിത ഇടപെടലില്‍ ഒമ്പതുവയസുകാരന്റെ ജീവന്‍ രക്ഷിക്കാനായി. തൊണ്ടയില്‍ സ്പൂണ്‍ കുടുങ്ങി ശ്വാസം കിട്ടാതെ ഒമ്പതുകാരന്‍ വീര്‍ സിംഗിനാണ് നഴ്‌സായ കെ.എം.ഹര്‍ഷിനയുടെ ഇടപെടല്‍ രക്ഷയായത്. [ad1] [ad2] ഇരിങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ടീസ് വിതരണത്തിനും

പയ്യോളിയില്‍ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാംനില പൊളിച്ചില്ല; ആദ്യരണ്ട് നിലകള്‍ പൊളിച്ച് കെട്ടിടം അപകടാവസ്ഥയിലായതോടെ പണിപൂര്‍ത്തിയാക്കാതെ തടിയൂരി കരാറുകാരന്‍

പയ്യോളി: ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി പയ്യോളിയില്‍ മൂന്നുനിലകളുള്ള കെട്ടിടം അശാസ്ത്രീയമായി പൊളിച്ചത് അപകടഭീഷണിയാവുന്നു. മൂന്നുനിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നില ഒഴിവാക്കി പണി തുടങ്ങിയതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. കെട്ടിടം അപകടാവസ്ഥയിലായതോടെ പണിപൂര്‍ത്തിയാക്കാതെ സ്ഥലംവിട്ടിരിക്കുകയാണ് കരാറുകാരന്‍. പയ്യോളി ടൗണിന്റെ വടക്കുഭാഗത്തെ പഴയ കെ.ഡി.സി ബാങ്ക് നിലനിന്നിരുന്ന കെട്ടിട സമുച്ചയമാണ് പാതിവഴിയില്‍ പൊളിച്ചനിലയില്‍ കാണപ്പെട്ടത്. [ad-attitude] നിലവില്‍ ഏതു

പയ്യോളിയില്‍ വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി; വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, നാടിനാകെ മാതൃകയായി സതീഷ് മാഷ്

പയ്യോളി: വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി നല്ല മാതൃക കാണിച്ച് അധ്യാപകന്‍. നമ്പ്രത്ത്കര യു.പി സ്‌കൂളിലെ അധ്യാപകനായ കായണ്ണ ബസാര്‍ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് പയ്യോളിയില്‍ നിന്ന് വീണ് കിട്ടിയ നാലേകാല്‍ പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്‍കിയത്. പയ്യോളി സബ് ട്രഷറിയില്‍ ഔദ്യോഗിക ആവശ്യത്തിനായി എത്തിയതായിരുന്നു സതീഷ് കുമാര്‍. പേരാമ്പ്ര റോഡിലെ

മാനവിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് പള്ളിക്കര ഒരുമ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം

നന്തി ബസാര്‍: ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യന്‍ പോരടിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാനവിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് പള്ളിക്കര ഒരുമ കൂട്ടായ്മ നടത്തിയ ഇഫ്താര്‍ മീറ്റ് ഏറെ ശ്രദ്ധേയമായി. നമ്മുടെ കൂടിച്ചേരലുകളുടെ ഇടങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ നമുക്കിടയില്‍ വളര്‍ന്ന് വരുന്ന വേലിക്കെട്ടുകള്‍ വലുതാണ്. നാടിന്റെ നന്മക്ക് വേണ്ടിയും, മനഷ്യര്‍ക്ക് വേണ്ട അന്നത്തിന് വേണ്ടിയും

മാഹിയിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 104 കുപ്പി മദ്യവുമായി ഇരിങ്ങൽ സ്വദേശി കൊയിലാണ്ടി എക്സൈസിന്റെ പിടിയിൽ

പയ്യോളി: വിൽപ്പനയ്ക്കായി മാഹിയിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 104 കുപ്പി മദ്യവുമായി ഇരിങ്ങൽ സ്വദേശി പിടിയിൽ. കോട്ടക്കൽ താരേമ്മൽ ബാബു എന്നയാളെയാണ് കൊയിലാണ്ടി എക്സൈസ് റെയിഞ്ച് സംഘം പിടികൂടിയത്. സ്കൂട്ടറിലാണ് ഇയാൾ മദ്യം കടത്തി കൊണ്ടു വന്നത്. നിരവധി അബ്കാരി കേസുകളിൽ ഉൾപ്പെട്ട ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വിവാഹ വീടുകളിലേക്കും മറ്റും വൻതോതിൽ മാഹി

ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കലോത്സവത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

പയ്യോളി: ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കലോത്സവത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു. കലോത്സവത്തിന്റെ ലോഗോ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല പ്രകാശനം ചെയ്തു. മെയ് 28, 29 തിയ്യതികളിലായാണ് കലോത്സവം നടക്കുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജുവാണ് കലോത്സവത്തിന്റെ പേര് പ്രകാശനം ചെയ്തത്. ലാൽകില എന്നാണ് കലോത്സവത്തിന്റെ പേര്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, പ്രസിഡന്റ് സി.ടി,