Category: പയ്യോളി

Total 588 Posts

ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തി തുടങ്ങി; സ്റ്റോപ്പ് അനുവദിച്ചത് മൂന്ന് ട്രെയിനുകള്‍ക്ക്, സമയക്രമം അറിയാം

പയ്യോളി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി നിര്‍ത്തലാക്കിയ ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റോപ്പ് പുനസ്ഥാപിച്ചു. സറ്റേഷനില്‍ നിര്‍ത്തിയ ട്രെയിനിന് നാട്ടുകാര്‍ സ്വീകരണം നല്‍കി. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമുവിനാണ് സ്വീകരണം നല്‍കിയത്. മൂന്ന് ട്രെയിനുകള്‍ക്കാണ് നിലവില്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ ഏഴര മണിക്കുള്ള ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന മെമു, ഉച്ചയ്ക്ക് മൂന്ന്

നീണ്ടകാലത്തെ വെറുതെ ഇരിപ്പില്‍ നിന്നും ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് ശാപമോക്ഷമായി; നാളെ മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തും

പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ നിര്‍ത്തും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് വൈകുന്നേരം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷന്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനാണ് ഇതോടെ ഫലമായിരിക്കുന്നത്. കോവിഡ് വ്യാപനത്തിനു പിന്നാലെ 2020 മാര്‍ച്ച് 21നായിരുന്നു ഇരിങ്ങല്‍ സ്റ്റോപ്പ് എടുത്തുമാറ്റിയത്. രണ്ടുവര്‍ഷവും മൂന്നുമാസവുമായി സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട്. ട്രെയിന്‍

കനത്ത മഴയില്‍ പയ്യോളി ഹൈസ്‌കൂള്‍ മൈതാനത്തെ മണ്ണൊലിച്ചുപോയി; അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മൈതാനം ഉപയോഗശൂന്യമാകുമെന്ന് നാട്ടുകാര്‍

തിക്കോടി: ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പയ്യോളി ഹൈസ്‌കൂള്‍ മൈതാനത്തെ മണ്ണ് ഒലിച്ച് വലിയ കിടങ്ങുകള്‍ രൂപപ്പെട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മൈതാനത്തിന്റെ ചുറ്റുമതില്‍ പൊളിച്ചുമാറ്റിയതാണ് മണ്ണൊലിപ്പിന് ഇടയാക്കിയത്. മതില്‍ പൊളിച്ച ഭാഗത്തുകൂടിയാണ് മണ്ണ് ഒലിച്ചുപോകുന്നത്. അടിയന്തരമായി ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ മൈതാനം പൂര്‍ണമായി ഉപയോഗശൂന്യമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണല്‍ച്ചാക്കിട്ട് മണ്ണ് ഒലിച്ചുപോകുന്നത് തടയണമെന്നാണ് നാട്ടുകാര്‍

പയ്യോളിയില്‍ കാറും ഓട്ടോയും ലോറിയും അപകടത്തില്‍പ്പെട്ടു; ഓട്ടോ തലകീഴായി മറിഞ്ഞു, യാത്രികരായ അച്ഛനും മകള്‍ക്കും പരിക്ക്

പയ്യോളി: പയ്യോളിയില്‍ കാറും ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും പരിക്ക്. തെനങ്കാലില്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അയനിക്കാട് കുണ്ടാടേരി ഷജിലിനും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പയ്യോളി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ പിന്നാലെയെത്തിയ

പയ്യോളിയില്‍ വെച്ച് ഓട്ടോറിക്ഷയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി

പയ്യോളി: പയ്യോളിയില്‍വെച്ച് ഓട്ടോറിക്ഷയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടമായതായി പരാതി. കീഴൂര്‍ വടക്കെ കീപ്പോടി അബ്ദുറഹ്‌മാന്റെ ഫോണാണ് നഷ്ടമായത്. പയ്യോളിയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയില്‍ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പില്‍ ഇറങ്ങിയതായിരുന്നു അബ്ദുറഹ്‌മാന്‍. ഇതിനിടെ ഓട്ടോറിക്ഷയില്‍ ഫോണ്‍ മറന്നുപോകുകയായിരുന്നു. കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെടുക:9496151204  

പയ്യോളിയില്‍ ട്രെയിന്‍ തട്ടി പത്തൊന്‍പതുകാരന്‍ മരിച്ചു

പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി പത്തൊന്‍പതുകാരന്‍ മരിച്ചു. പാലയാട്‌നട കോമാട് കുനിയില്‍ അഭിരാം ആണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി ട്രാക്കിലൂടെ നടക്കുന്നതിനിടെ മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിന്‍ ഇടിക്കുകയായിരുന്നു. ഗേറ്റ് അടച്ചിരുന്നിട്ടും അഭിരാം അശ്രദ്ധമായി ട്രാക്കിലൂടെ നടന്നതാണ് അപകട

പയ്യോളിയില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തം; രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗം പയ്യോളി ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചായക്കടയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലും അടച്ചുപൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കി. ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതും മാലിന്യങ്ങള്‍ ശരിയായ വിധം നിര്‍മ്മാര്‍ജനം ചെയ്യാത്തതു മുള്‍പ്പെടെ കണ്ടെത്തിയ വിവിധ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആകെ

മുഖം മിനുക്കി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; കൊയിലാണ്ടി ഗേള്‍സിലെ ലാബ്, ലൈബ്രറി കെട്ടിടവും കിഴൂര്‍ ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ലാബ്, ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശി ശിവന്‍ കുട്ടി ഇന്ന് നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ലാബിന്റെയും ലൈബ്രറിയുടെയും പ്രവൃത്തി പൂര്‍ത്തികരിച്ചത്. പരിപാടിയോടനുബന്ധിച്ച് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഔദ്യോഗികപ്രഖ്യാപനവും നടക്കും.

ജീവനുവേണ്ടി പിടയുന്ന രോഗികളുമായി മിനിട്ടുകള്‍കൊണ്ട് ആശുപത്രിയിലേക്ക്; പയ്യോളി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരവുമായി പോലീസ്

പയ്യോളി: സൈറണ്‍ മുഴക്കി റോഡിലൂടെ ചിറിപ്പാഞ്ഞ് പോകുന്ന ഓരോ നിമിഷത്തിനും ഓരോ ജീവന്റെ വിലയാണ്…എളുപ്പമല്ല ആ യാത്ര. വാഹനത്തിലുള്ളവര്‍ക്ക് ഒന്നും പറ്റരുതെയെന്ന പ്രാർത്ഥനയുമായാണ് വാഹനം പായിക്കുന്നത്. അത്തരത്തിൽ അപകടത്തില്‍ പരിക്കേറ്റും അല്ലാതെയും ജീവനുവേണ്ടി പിടയുന്ന ഏത് അത്യാസന്ന രോഗിയെയും വഹിച്ച് മിനിറ്റുകള്‍കൊണ്ട് ആശുപത്രിയിലെത്തിക്കാൻ പയ്യോളികാർക്ക് അവരുടെ സ്വന്തം അസ്സുവുണ്ട്, അസ്സുവിന്റെ ആംബുലന്‍സും. അസ്സുവിന്റെ അര്‍പ്പണ മനോഭാവനത്തിനു

തിക്കോടി സ്വദേശി ട്രെയിന്‍തട്ടി മരിച്ച നിലയില്‍

പയ്യോളി: തിക്കോടി സ്വദേശിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാന്‍പള്ളി ഹമീദാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവം. തിക്കോടി സ്‌റ്റേഷന് സമീപമാണ് മൃതദേഹം കണ്ടത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.