Category: പയ്യോളി
പയ്യോളിയില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
പയ്യോളി: മീന്‍ പിടിക്കാനായി കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പയ്യോളി സായിവിന്റെകാട്ടില്‍ എസ്.കെ.ഹമീദാണ് മരിച്ചത്. അന്‍പത്തി മൂന്ന് വയസായിരുന്നു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. ‘ആട് വല’യിട്ട് മീന്‍ പിടിക്കാനായി പോയതായിരുന്നു ഹമീദ്. എന്നാല്‍ മീന്‍ പിടിക്കുന്നതിനിടെ കടലിലെ ചുഴിയില്‍ പെടുകയും കാണാതാവുകയുമായിരുന്നു. പിന്നീട് ഹമീദിനെ കടലില്‍ കണ്ട നാട്ടുകാരനായ ശ്രീരാഗ് കരയിലെത്തിച്ചെങ്കിലും ജീവന്
മൂരാട് ഓയില്‍ മില്ലിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ മോഷണം
പയ്യോളി: മൂരാട് ഓയില്‍ മില്ലിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ മോഷണം. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മനയില്‍ സുരേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ ആറ് മണിയോടെ അയല്‍വാസിയായ സ്ത്രീ ലൈറ്റ് ഓഫ് ചെയ്യാനായി എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. വാതില്‍ തുറന്ന് കിടന്നത് കണ്ട ഉടന്‍ അവര്‍ നാട്ടുകാരെയും
അപകട വിവരമറിഞ്ഞപ്പോൾ മുതൽ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു, പ്രാർത്ഥനകളെല്ലാം വിഫലമാക്കി അവൻ യാത്രയായി; ഇരിങ്ങൽ സ്വദേശി രാഗേഷിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ജന്മനാട്
പയ്യോളി: ഇരിങ്ങൽ സ്വദേശി രാഗേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും നാട്ടുകാരും. എല്ലാവരോടും സൗമ്യമായി പെരുമാറാറുള്ള രാഗേഷ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. അപകടാവസ്ഥ തരണം ചെയ്ത് അവൻ പഴയത് പോലെ തിരികെ വരുമെന്ന പ്രീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എന്നന്നേക്കുമായി അവരോട് വിട പറഞ്ഞ് പ്രിയ സുഹൃത്ത് മരണപ്പെട്ടെന്ന വേദനിപ്പിക്കുന്ന
പ്രിയപ്പെട്ട തിക്കോടിയന് ആദരം; പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പേര് മാറ്റിയുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി
പയ്യോളി: പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പേര് മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സാഹിത്യകാരന് തിക്കോടിയന്റെ (പി.കുഞ്ഞനന്തന് നായര്‍) പേരിലാണ് സ്കൂള്‍ ഇനി അറിയപ്പെടുക. തിക്കോടിയന് സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നാണ് സ്കൂളിന്റെ പുതിയ പേര്. പേരുമാറ്റം സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് പുറത്തിറക്കിയത്. സ്കൂളിന്റെ
പയ്യോളിയിൽ പതിനാലുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന് പരാതി; കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
പയ്യോളി: പയ്യോളിയില്‍ ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കീഴൂര്‍ സ്വദേശി ഷഹീറാണ് അറസ്റ്റിലായത്. ജൂലായ് ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്നുമാണ് പരാതി. സംഭവം രക്ഷിതാക്കളെ കുട്ടി അറിയിച്ചതിനെ തുടര്‍ന്ന്
അഭിനന്ദിന്റെ ആകസ്മിക വിയോഗം; പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് നാളെ അവധി
പയ്യോളി: പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് നാളെ (ജൂലൈ 11 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിനന്ദിന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്നാണ് അവധിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അഭിനന്ദ് വാഹനാപകടത്തില്‍ മരിച്ചത്. ദേശീയപാതയില്‍ തിക്കോടി പെരുമാള്‍പുരത്ത് വച്ചാണ് അഭിനന്ദ് സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. പതിനെട്ട്
‘ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ, അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ കുറച്ച് കാലമായി തെളിയിച്ച് കൊണ്ടിരിക്കുകയായിരുന്നു’; പി.ടി.ഉഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ ഒളിംപ്യന്‍ പി.ടി ഉഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ”ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്’ ഗുജറാത്ത് കലാപക്കേസില്‍ നിയമപോരാട്ടം നടത്തിയതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തക
”നിങ്ങളുടെ പിന്തുണയും വിശ്വാസവും എന്റെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തുന്നതില്‍ സഹായിക്കും’; രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ ‘പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷ
കൊയിലാണ്ടി: ഇന്ത്യക്കാരുടെ പിന്തുണയും തന്നിലുള്ള വിശ്വാസവും ഇവിടെ നിന്നും മുന്നോട്ടുള്ള തന്റെ യാത്രയെ രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായിക്കുമെന്ന് ഒളിമ്പ്യന്‍ പി.ടി ഉഷ. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പി.ടി ഉഷയുടെ പ്രതികരണം. ”ഇന്ത്യയിലെല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ആശംസകളില്‍ സന്തോഷമുണ്ട്. നിങ്ങളുടെ പിന്തുണയും എന്നിലുള്ള വിശ്വാസവും ഇവിടെ നിന്നും എന്റെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തുന്നതില്‍ വളരെയധികം
ദേശീയപാതാ വികസനം: മഴ കനത്തത്തോടെ ചെളിക്കുളമായി റോഡുകള്‍; പയ്യോളി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ നടുറോഡിലൂടെ അപകടകരമായി നടക്കേണ്ട അവസ്ഥ, വെള്ളക്കെട്ടും ചെളിയും കാരണം കാല്‍നടയാത്രക്കാരും ദുരിതത്തില്‍
പയ്യോളി: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പുതിയ പാത നിര്‍മ്മാത്തിനായി മണ്ണിട്ട് ഉയര്‍ത്തിയതു കാരണം പലയിടങ്ങളിലും വെള്ളക്കെട്ട് കാരണം ഗതാഗതം ദുരിതത്തിലാവുന്നു. മൂരാട് അയനിക്കാടിന് സമീപം മണ്ണ് ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് വാഹനമോടിച്ച് പോകാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. പയ്യോളി ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം വെളളക്കെട്ട് കാരണം വിദ്യാര്‍ത്ഥികളടക്കമുളളവര്‍ നടന്നു പോകാന്‍ പ്രയാസപ്പെടുകയാണ്. 45 മീറ്ററില്‍
പി.ടി.ഉഷ പാര്‍ലമെന്റിലേക്ക്; രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് കേന്ദ്രസർക്കാർ
കൊയിലാണ്ടി: ഒളിമ്പ്യന്‍ പി.ടി.ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയുടെ കായികരംഗത്തെ നേട്ടങ്ങള്‍ വളരെ അറിയപ്പെടുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നു വരുന്ന അത്ലറ്റുകളെ പരിശീലിപ്പിക്കുന്ന ഉഷയുടെ പ്രവര്‍ത്തനവും അതേപോലെ പ്രശംസനീയമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയോടൊപ്പമുള്ള