Category: പയ്യോളി

Total 624 Posts

മൂന്ന് കോടിയിൽ ഉയരുന്ന തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടത്തിനായുള്ള പ്രാഥമിക നടപടികൾക്ക് ആരംഭം; സ്ഥലം സന്ദർശിച്ച് കൊയിലാണ്ടി എം.എൽ.എ

പയ്യോളി: പയ്യോളിയിൽ തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് കോടി രൂപയിൽ ഉയരുന്ന പുതിയ കെട്ടിടത്തിന് ഉള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. കാനത്തിൽ ജമീല സ്ഥലം സന്ദർശിക്കുകയും അവലോകന യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. സംസ്ഥാന സർക്കർ ബഡ്ജറ്റിൽ ആണ് പുതിയ കെട്ടിടത്തിന് 3 കോടി രൂപ അനുവദിച്ചത്. പുതിയ കെട്ടിടം

തുറയൂരിലെ ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെ അന്തിയുറങ്ങാം, അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ; പയ്യോളി ജനമൈത്രി പോലീസും നാട്ടുകാരും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു

തുറയൂർ: ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെയുറങ്ങും, അടച്ചുറപ്പുളള സ്നേഹ വീട്ടിൽ. പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനകളുടെയും സഹകരണത്തോടെയാണ് തുറയൂരിലെ കിഴക്കാനത്ത് മുകളിൽ ഫാത്തിമ, രാധ എന്നിവർക്ക് സ്നേഹ വീടൊരുക്കിയത്. ഇരുവരും വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നതെന്ന് ബോധ്യമായതോടെയാണ് ജനങ്ങളും പോലീസും മുന്നിട്ടിറങ്ങി പുതിയ വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രണ്ട് സ്നേഹവീടുകളാണ് ഒരുക്കിയത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തി അൽപ്പ സമയത്തിനുള്ളിൽ നെഞ്ച് വേദന അനുഭവപ്പെട്ടു; തിക്കോടി കൊന്നശ്ശേരി താഴെക്കുനി ലിജീഷ് അന്തരിച്ചു

പയ്യോളി: തിക്കോടി കൊന്നശ്ശേരി താഴെക്കുനി ലിജീഷ് അന്തരിച്ചു. നാൽപ്പത് വയസ്സായിരുന്നു. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തി ആഹാരം കഴിച്ച അൽപ്പ സമയത്തിനുള്ളിൽ നെഞ്ച് അനുഭവപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കു ഞ്ഞികൃഷ്ണൻ നായരുടെയും പത്മാവതിയുടെയും മകനാണ്. സഹോദരങ്ങൾ: ലിഷ (പ്രസിഡൻറ്, മഹിളാ കോൺഗ്രസ്, തിക്കോടി), ലിബീഷ്. സംസ്കാരം ഇന്ന് രാവിലെ എട്ടു മണിയോടെ

ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

മനാമ: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി

പയ്യോളി ഇരിങ്ങലിൽ ജ്വല്ലറി ജീവനക്കാരനായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളി: ഇരിങ്ങലിൽ യുവാവ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കൽ പിലിപ്പിലാംകണ്ടി ഷർമിദ് ആണ് മരിച്ചത്. ഇരുപത്തിയാറു വയസ്സായിരുന്നു. വടകര ഫരീദ ജ്വല്ലറി ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു ഷർമിദ്. രാവിലെ എഴുന്നേറ്റ് വരാതെയായതോടെ ഉമ്മ അന്വേഷിച്ചു ചെന്നതാണ്. എന്നാൽ മകനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടനെ തന്നെ വടകര

റോഡിലെ കുഴി കണ്ട് വെട്ടിച്ചതോടെ തെന്നി വീണു; അയനിക്കാട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുകയും തുടര്‍ന്ന് തെന്നി വീഴുകയുമായിരുന്നു. ഈ സമയത്ത് ദേശീയപാതയില്‍ മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. അപകടം

പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് പയ്യോളി അങ്ങാടി സ്വദേശി ബിജു

പയ്യോളി: പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി അങ്ങാടി സ്വദേശിയായ . ഓർക്കണ്ടത്തിൽ ബിജു ആണ് മരിച്ചത്. 41 വയസാണ്. ഇന്നലെ വൈകുന്നേരമാണ് റെയിൽവേ ട്രാക്കിൽ പുരുഷനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിത്. കണ്ണൂർ -എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തല ചിന്നി ചിതറിയിരുന്നതിനാൽ മൃതദേഹം

തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്നുതെറിച്ച് താഴേക്ക്, സുരക്ഷയ്ക്കായി കെട്ടിയ വടത്തില്‍ തൂങ്ങി; മരണത്തിന്റെ വക്കില്‍ നിന്നും കായണ്ണ സ്വദേശിയെ ഏറെ പണിപ്പെട്ട് രക്ഷിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍

കായണ്ണബസാർ: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശിയെ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കായണ്ണ പൂളച്ചാലില്‍ റിയാസിനെയാണ് (40) രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ റിയാസും തെങ്ങില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു.

പയ്യോളിയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു

പയ്യോളി: പയ്യോളിയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. മേലടി ബ്ലോക്ക് ഓഫീസിന് സമീപം ക്രിസ്ത്യൻ പള്ളി റോഡിൻ്റെ അറ്റത്തായാണ് റെയിൽ പാളത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. ഏകദേശം ആൻപതിനും അറുപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേളപ്പജിയെ അനുസ്മരിച്ചു

പയ്യോളി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഗാന്ധി കെ.കേളപ്പജിയെ അനുസ്മരിച്ചു. കൊയപ്പള്ളി തറവാട്ടില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേളപ്പജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളെ ആദരിച്ചു. തറവാട് കാരണവരും കൊയപ്പള്ളി തറവാട് ട്രസ്റ്റിന്റെ പ്രസിഡന്റുമായ കെ.അച്ചുതന്‍ നായര്‍ ആദരവ് ഏറ്റുവാങ്ങി. തുറയൂര്‍ പഞ്ചായത്ത്