Category: പയ്യോളി
അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ബസ്
കൊയിലാണ്ടി: അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച്ച പതിനൊന്നരയോടെയായിരുന്നു സംഭവം. അയനിക്കാട് കളരിപ്പടിക്കല്‍ ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
പയ്യോളി ചൊറിയൻചാൽ താരേമ്മൽ ടി.ഇ.കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
പയ്യോളി: പയ്യോളി ചൊറിയൻചാൽ താരേമ്മൽ ടി.ഇ.കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: ഷൈമ, ഷൈജ, ഷൈജു (അശ്വനി ലാബ് കീഴൂർ). മരുമക്കള്‍: രവി, ഗോപി.
ഉമ്മന്‍ചാണ്ടിയുടെ സംസ്കാരം; പയ്യോളിയിലും പേരാമ്പ്രയിലും നാളെ വ്യാപാരികള്‍ കടകളടയ്ക്കും
പയ്യോളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി നാളെ പയ്യോളിയിലും പേരാമ്പ്രയിലും വ്യാപാരികള്‍ കടകള്‍ അടയ്ക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെയാണ് കടകള്‍ അടയ്ക്കുക. നാളെയാണ് ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി മുഴുവന്‍ വ്യാപാരികളും കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡന്റ്,
രാത്രി അയനിക്കാട്ടെ വീടിനുമുമ്പില്‍ അജ്ഞാതന്‍, ഭയന്ന വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടത് തോക്കും നിരവധി എ.ടി.എം കാര്‍ഡുകളും; സംശയകരമായ സാഹചര്യത്തില്‍ യുവാവ് പൊലീസ് പിടിയില്‍
പയ്യോളി: സംശയകരമായ സാഹചര്യത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബംഗാള്‍ സ്വദേശിയായ അജല്‍ ഹസ്സന്‍ ആണ് പിടിയിലായത്. ദേശീയാപാതയ്ക്കരികിലെ അയനിക്കാട് സ്വദേശി കരീമിന്റെ വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെ എത്തിയ ഇയാള്‍ കോളിങ് ബെല്‍ അമര്‍ത്തി. വീട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍
അക്ഷര ദീപം തെളിയിക്കല്‍, രചനാ മത്സരങ്ങള്‍, പ്രഭാഷണം; പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ വായനാ പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമായി
പയ്യോളി: പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ നേതൃത്വത്തില്‍ നടത്തിയ വായനാ പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമയി. ഗ്രന്ഥശാല സംഘം മേഖലാ സമിതി കണ്‍വീനര്‍ കെ.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അംഗത്വ വാരാചരണം, അക്ഷര ദീപം തെളിയിക്കല്‍, ശ്രീനാരായണഭജനമഠം ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആസ്വാദന കുറിപ്പ് രചനാ മത്സരങ്ങള്‍, വായനയുടെ പ്രസക്തിയെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍
പയ്യോളി അയനിക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പയ്യോളി: അയനിക്കാട് ദേശീയപാതയില്‍ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. രാത്രിയോടെ അയനിക്കാട് പോസ്‌റ്റോഫീസിന് സമീപത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മുമ്പിലുള്ള ബസിലേക്ക് പുറകിലുള്ള ബസ് വന്നിടിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്
പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്. പണം നല്‍കാം, എത്രയും
മരണം മുന്നില്‍, എന്നിട്ടും അവന്‍ പറഞ്ഞു, അടുത്തേക്ക് ആരും വരരുത്…; പ്രിയപ്പെട്ട നിഹാലിന് വിട ചൊല്ലി മണിയൂർ
മണിയൂർ: തങ്ങളോടൊപ്പം ഇന്നലെ വരെ കളിച്ച പ്രിയപ്പെട്ട കൂട്ടുകാരന്‍ ഇനിയില്ല, മണിയൂരില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച നിഹാലിന്റെ മൃതദേഹം ഖബറടക്കി. നൂറുക്കണക്കിന് ആളുകളാണ് നിഹാലിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്കെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. കളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന നിഹാല്‍ പൊട്ടി വീണ
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; മൂരാട് ഓയില്‍ മില്ലില്‍ രണ്ട് വീടുകള്‍ വെള്ളത്തിലായി, വാഗഡ് ജീവനക്കാരുടെ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു
പയ്യോളി: മൂരാട് ഓയില്‍ മില്ലില്‍ വീടുകള്‍ വെള്ളിത്തിലായതിനെ തുടര്‍ന്ന് ഇരിങ്ങലില്‍ കരാര്‍ കമ്പനിയായ വാഗഡിന്റെ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ദേശീയപാത പ്രവൃത്തികളുടെ അശാസ്ത്രീയതയാണ് വീടുകള്‍ വെള്ളത്തിലായത് എന്ന ആരോപിച്ചായിരുന്നു നാട്ടുകാര്‍ വാഹനം തടഞ്ഞുവെച്ചത്. ദേശീയപാതയ്ക്ക് സമീപത്തെ രണ്ട് വീടുകളിലാണ് വെള്ളം കയറിയത്. ഒരു വീട്ടിലെ ബാത്ത്‌റൂം തകര്‍ന്നു വീണിട്ടുണ്ട്. രാവിലെ മുതല്‍
‘ദേശീയപാത വഴി നീന്തിത്തുടിച്ച് വാഹനങ്ങളുടെ സാഹസികയാത്ര’; പയ്യോളിയിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍, വീഡിയോയും ഫോട്ടോകളും കാണാം
പയ്യോളി: ദേശീയപാതയിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍. രണ്ടുദിവസം മഴ കനത്തപ്പോള്‍ തന്നെ റോഡേത് എന്ന് തിരിച്ചറിയാത്ത നിലയിലാണ് പയ്യോളി ഭാഗത്തെ ദേശീയപാതയോരം. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതെന്ന