Category: പയ്യോളി
കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് പിടിയില്‍
പയ്യോളി: കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് പിടിയില്‍. അയനിക്കാട് ചൊറിയഞ്ചാല്‍ താരേമ്മല്‍ അബ്ദുള്‍ മാനാഫി് (28) നെയാണ്പയ്യോളി എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്. അയനിക്കാട് 24 ആം മൈലില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് സ്‌റ്റേഷനില്‍ 2024 ല്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്.ഐ റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍
ഉത്സവ പറമ്പില്‍ ആയുധവുമായെത്തി സംഘര്‍ഷത്തിന് ശ്രമം; അയനിക്കാട് സ്വദേശിയായ യുവാവ് പിടിയില്‍
പയ്യോളി: ഉത്സവപ്പറമ്പില്‍ ആയുധവുമായി വന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയനിക്കാട് ചൊറിയന്‍ ചാല്‍ താരേമ്മല്‍ രാഹുല്‍രാജ് ആണ് പിടിയിലായത്. അയനിക്കാട് ചൂളപ്പറമ്പത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ വ്യാഴം രാത്രി ഒമ്പതിനാണ് സംഭവം. ഉത്സവസ്ഥളത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച രാഹുല്‍ രാജിനെ പൊലീസ് പിന്തിരിപ്പിച്ചെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയും
പയ്യോളിയില്‍ നഗരസഭാംഗത്തിന്റെ വീട്ടില്‍ കവര്‍ച്ച; ദിര്‍ഹവും 42,000രൂപയും നഷ്ടമായി
പയ്യോളി: കീഴൂര്‍ തുറശ്ശേരിക്കടവിന് സമീപം നഗരസഭാംഗത്തിന്റെ വീട്ടില്‍ക്കയറി പണം കവര്‍ന്നു. കോവുപ്പുറത്തുനിന്നുള്ള നഗരസഭാംഗമായ സി.കെ.ഷഹനാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 1200 യു.എ.ഇ ദിര്‍ഹവും 42,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ഷഹനാസും കുടുംബവും. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മുകള്‍നിലയില്‍ ഓടിട്ടതായിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി പയ്യോളി സ്വദേശി പി.എസ് സഞ്ജീവ്; സംസ്ഥാന പ്രസിഡന്റായി എം.ശിവപ്രസാദ്
പയ്യോളി: പി.എസ് സഞ്ജീവ് പുതിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. പയ്യോളി സ്വദേശിയായ സഞ്ജീവ് നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമാണ്. ആലപ്പുഴയില്‍ നിന്നുള്ള എം. ശിവപ്രസാദിനെ പ്രസിഡന്റായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എം ആര്‍ഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികള്‍. നാല് ദിവസത്തെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാജ്യത്തെ
പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തി; നഗരസഭ അധികൃതരും മത്സ്യ തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കം
പയ്യോളി: നവീകരണ പ്രവൃത്തിയുടെ ഭാഗമായി പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരും മത്സ്യ മാര്‍ക്കറ്റ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കം. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. മുന്‍കൂട്ടി അറിയിച്ച പ്രകാരം തൊഴിലാളികളുമായി നഗരസഭാ അധികൃതര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് വാക്കു തര്‍ക്കമുണ്ടായത്. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മത്സ്യതൊഴിലാളികള്‍ക്ക് നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും രേഖാപരമായ ഉറപ്പ് ലഭിച്ചതിന് ശേഷം
പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചത് തിക്കോടി സ്വദേശിയായ വിദ്യാര്‍ഥി
പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. മൂടാടി മലബാര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോയതായിരുന്നു നിഹാല്‍. രാവിലെ പയ്യോളി ഹൈസ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറിയാണ് മൃതദേഹം കണ്ടത്. പ്രദേശകള്‍ ഇത് കണ്ടതിനെ തുടര്‍ന്ന്
പയ്യോളിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു
പയ്യോളി: പയ്യോളി ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപത്തായി യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി കടന്നുപോയ ആളുകള്‍ മൃതദേഹം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പയ്യോളിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം; പരാതി കിട്ടിയ ഉടനെ നടപടി സ്വീകരിച്ചെന്ന് പോലീസ്
പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി എത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പയ്യോളി പോലീസ്. പരാതി ലഭിച്ചതിനു ശേഷം മൂന്നാം ദിവസം തന്നെ എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പോലീസ് പറഞ്ഞു. എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നാല് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ കൂട്ടികളെ ഹാജരാക്കാനുള്ള നപടികള്‍ സ്വീകരിച്ചിരുന്നുവെന്ന്
പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു; നന്തി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടത്തിന് ഗുരുതര പരിക്ക്
പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഫെബ്രുവരി 1 ന് വൈകീട്ടോടെയാണ് സംഭവം. പയ്യോളിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുടോബോള്‍ പരിശീലനം കഴിഞ്ഞ തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നന്തി സ്വദേശിയായ എട്ടാം ക്ലാസുകാരനെ നാലംഗ സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നന്തി കടലൂര്‍ സ്വദേശിയായ മുഹമ്മദ്
അയനിക്കാട് ട്രെയിൻ തട്ടിമരിച്ച സംഭവം; മരിച്ചത് ഇടുക്കി സ്വദേശിയെന്ന് സംശയം
പയ്യോളി: അയനിക്കാട് പള്ളിയ്ക്ക് സമീപം ട്രെയിന്‍തട്ടി മരിച്ചയാള്‍ ഇടുക്കി സ്വദേശിയെന്ന് നിഗമനം. ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ഇടുക്കി സ്വദേശിയെന്ന് പോലീസ് സംശയിക്കുന്നത്. ഇടുക്കി വാഴത്തോപ്പ് സ്വദേശിയെന്നാണ് സംശയിക്കുന്നത്. മൃതദേഹം ചിന്നഭിന്നമായ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇയാളില്‍ നിന്നും ലഭിച്ച ഐഡന്റിന്റി കാര്‍ഡ് പ്രകാരം പോലീസ് ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. നാളെ ബന്ധുക്കള്‍ എത്തിയ