Category: ചരമം
കൂമുള്ളി വടക്കയില്‍ കുഞ്ഞിരാമന് അന്തരിച്ചു
പേരാമ്പ്ര: കൂമുള്ളി വടക്കയില്‍ കുഞ്ഞിരാമന് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. കൂമുള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് – കര്‍ഷക പ്രസ്ഥാനം കെട്ടിപെടുക്കുന്നതില്‍ നേതൃത്വ പരമായ പങ്കു വഹിച്ച ആളായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് മര്‍ദ്ദനങ്ങള്‍ ഉള്‍പ്പെടെ നേരിട്ടിട്ടുണ്ട്. ഭാര്യ: വത്സല മക്കള്‍: ശ്രീലേഷ് (ഓട്ടോ ഡ്രൈവര്‍ കൂമുള്ളി), പരേതനായ വിലേഷ്. മരുമകള്‍: ഗ്രീഷ്മ (അധ്യാപിക ലിറ്റില്‍ കിംഗ്ണ്ടം
മേപ്പയ്യൂര്‍ മഞ്ഞക്കുളം വടക്കേ കാട്ടില്‍ പുതിയോട്ടില്‍ ഷിഗില്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മഞ്ഞക്കുളം വടക്കേ കാട്ടില്‍ പുതിയോട്ടില്‍ ഷിഗില്‍ അന്തരിച്ചു. മുപ്പത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്: കുഞ്ഞിക്കണ്ണന്. അമ്മ: ഗീത. ഭാര്യ: അശ്വതി. മകള്‍: പാര്‍വ്വതി. സഹോദരന്: നിഖില്‍ ( ബഹ്റൈന്‍).
കോട്ടൂര്‍ പറയന്റെ കുഴിയില്‍ ജാനകി അമ്മ അന്തരിച്ചു
കോട്ടൂര്‍: പടിയക്കണ്ടി പറയന്റെ കുഴിയില്‍ ജാനകി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന് നായര്‍. മക്കള്‍: ഗംഗാധരക്കുറുപ്പ്, ലീല, ബാലാമണി, നാരായണന്‍കുട്ടി, രവീന്ദ്രന്, വിജയന്, ഉണ്ണി, പരേതനായ കുഞ്ഞിരാമക്കുറുപ്പ്. മരുമക്കള്‍: രാധ (ഉള്ള്യേരി 19), സരോജിനി (പൈതോത്ത്), ഗംഗാധരന് നമ്പ്യാര്‍ (നരക്കോട്, മേപ്പയ്യൂര്‍), ബാലകൃഷ്ണന് നായര്‍ (പൂനത്ത്), ഷീബ (കരുവണ്ണൂര്‍), ഷീബ (കോട്ടൂര്‍),
നടുവണ്ണൂരിലെ നാഷണല്‍ ബില്‍ഡേഴ്സ് സ്ഥാപകന്‍ കിഴക്കോട്ട് കടവ് സി.കെ കോട്ടേജില്‍ സി.കെ മുഹമ്മദ് അന്തരിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂരിലെ നാഷണല്‍ ബില്‍ഡേഴ്സ് സ്ഥാപകനും നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന കിഴക്കോട്ട് കടവ് സി.കെ കോട്ടേജില്‍ സി.കെ മുഹമ്മദ് അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. ദുബായില്‍ ചികിത്സയിലിരിക്കെയാണ് മരണം. പിതാവ്: പരേതനായ ചെല്ലത്താന് കണ്ടി അബ്ദുള്ള. മാതാവ്: മറിയം. മക്കള്‍: അഖിത ജുസൈറ, ഡോ. റിസ് വാന, മുഹ്സിന, അര്‍ഫിന്‍ മുഹമ്മദ്. മരുമക്കള്‍: മുഹമ്മദ് റാഫി
നഗരസഭാ 30ാം വാര്‍ഡ് ആശവര്‍ക്കറായ കൊയിലാണ്ടി കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു
കൊയിലാണ്ടി: കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടി നഗരസഭയിലെ 30ാം വാര്‍ഡിലെ ആശാവര്‍ക്കറായിരുന്നു. ട്യൂമറിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: രവി മുണ്ടക്കുനി. മക്കള്‍: റിഷില്‍, സൂര്യ. മരുമക്കള്‍: നീതു, ശ്രീകാന്ത്. സഹോദരങ്ങള്‍: കുഞ്ഞാണ്ടി, നാരായണി, വേലായുധന്, ഗീത, പരേതയായ ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച.
ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന തിരുവങ്ങൂര്‍ കൃഷ്ണാലയം കെ.വി.സതീഷ് കുമാര്‍ അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂര്‍ കൃഷ്ണാലയം കെ.വി.സതീഷ് കുമാര്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. റിട്ട. ബി.എസ്.എന്‍.എല്‍ ജീവനക്കാരനാണ്. അച്ഛന്: പരേതനായ ശ്രീകുമാരന്‍നായര്‍ (റിട്ട. സര്‍വ്വീസ് സഹകരണ ബാങ്ക്, കൊയിലാണ്ടി). അമ്മ: സരോജിനി അമ്മ (റിട്ട.ആരോഗ്യവകുപ്പ്). ഭാര്യ: അജിത. മക്കള്‍: അപൂര്‍വ്വ, അനുപമ. മരുമക്കള്‍: രാഹുല്‍, വിഷ്ണു (ഇരുവരും ദുബായ്). സഹോദരങ്ങള്‍: സുഭീഷ്, പരേതരായ ജയന്, വിനോദ്. ശവസംസ്ക്കാരം ഇന്ന്
റിട്ട. അധ്യാപകന് പൂനൂര് എ.കെ.മൊയ്തീന് മാസ്റ്റര്‍ അന്തരിച്ചു
പൂനൂര്: മുക്കം ചേന്നമംഗലം ഹൈസ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന എ.കെ.മൊയ്തീന് മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. മികച്ച അധ്യാപകനുള്ള പുരസ്കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. അര നൂറ്റാണ്ടോളം അധ്യാപകനായി സേവനം ചെയ്ത മൊയ്തീന് മാസ്റ്ററെ ഈ വര്‍ഷം പൂര്വ്വവിദ്യാര്ഥികളും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചിരുന്നു. ഭാര്യ: നസീമ (അത്തോളി). മക്കള്‍: സാജിദ (പൂളപ്പൊയില്‍), ഷമീന, ഷാബിന, ഷംസീന ഷോണി
നടന് ഡല്‍ഹി ഗണേഷ് അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ നടന് ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.തിരുനെല്‍വേലി സ്വദേശിയാണ്. സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ഉള്‍പ്പെടെ മറ്റു വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1976ല്‍ കെ.
കാപ്പാട് വിളക്കോട്ട് കുനി പെരച്ച കുട്ടി അന്തരിച്ചു
കാപ്പാട്: വിളക്കോട്ട് കുനി പെരച്ച കുട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: പരേതനായ ജാനു. മകന്: പ്രകാശന്. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍ ശങ്കരന്, ബാലകൃഷ്ണന്, രാധ, കല്ല്യാണി, പരേതരായ രാജന്, നാരായണി, കുട്ടൂലി. സഞ്ചയനം: ഞായറാഴ്ച.
ചെന്നൈയില്‍ കാറപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം ഊരള്ളൂര്‍ സ്വദേശി മരിച്ചു
അരിക്കുളം: ചെന്നെയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം ഊരള്ളൂര്‍ സ്വദേശി മരിച്ചു. ഊരള്ളൂര്‍ ഊട്ടേരി ചാലില്‍ മീത്തല്‍ കെ.എം.രാഘവന് (64) ആണ് മരിച്ചത്. കുറേ വര്‍ഷങ്ങളായി ചെന്നെയില്‍ മൗണ്ട് റോഡിലെ പ്രസിദ്ധമായ ‘ഇറാനി ടീ ഷോ പ്പി’ല്‍ ജീവനക്കാരനായിരുന്ന രാഘവന്. ചിന്താദ്രി പെട്ടിലെ താമസ സ്ഥലത്തുനിന്നു ജോലി സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെ 5 ന്ആണ്