Category: ചരമം

Total 2576 Posts

അയനിക്കാട് പെരുവോളിക്കുനി ദേവി അന്തരിച്ചു

പയ്യോളി: അയനിക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കിഴക്കുവശം പെരുവോളിക്കുനി ദേവി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പി.കെ.കേളപ്പന്‍. മക്കള്‍: റീജ, പി.കെ.വിനോദന്‍, പി.കെ.ബിജു (പി.ഡബ്ല്യു.ഡി ഓഫീസ് കോഴിക്കോട്). മരുമക്കള്‍: രവി (കൊയിലാണ്ടി), ഷീന, പ്രസീന. സഹോദരങ്ങള്‍: അശോകന്‍, പരേതരായ ബാലന്‍, നാരായണി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഡി.വൈ.എഫ്.ഐ ഊരള്ളൂര്‍ യൂണിറ്റ് സെക്രട്ടറി ഊരള്ളൂര്‍ ഊട്ടേരി അത്യോട്ടുകുനി വിപിന്‍ അന്തരിച്ചു

അരിക്കുളം: ഊട്ടേരി അത്യോട്ടുകുനി വിപിന്‍ അന്തരിച്ചു. ഇരുപത്തിയേഴ് വയസ്സായിരുന്നു. ഡി.വൈ.എഫ്.ഐ ഊരള്ളൂര്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത സജീവ സാന്നിധ്യമായിരുന്നു അച്ഛന്‍: ഭാസ്‌ക്കരന്‍. അമ്മ: പത്മിനി. സഹോദരങ്ങള്‍: വൈശാഖ് (ബാഗ്ലൂര്‍ ) , അനുശ്രീ (മൊകേരി )സംസ്‌കാരം  പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. അനുശോചന യോഗം വൈകീട്ട് 7 മണിക്ക് ഊട്ടേരി

കവി മേലൂര്‍ വാസുദേവന്‍ അന്തരിച്ചു

കൊയിലാണ്ടി: കവി മേലൂര്‍ വാസുദേവന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മേലൂര്‍ പരേതരായ കണ്യത്ത് കൃഷ്ണന്‍ മാസ്റ്ററുടേയും വടക്കയില്‍ മീനാക്ഷിയമ്മയുടേയും മകനാണ്. സബ് രജിസ്ട്രാറായി വിരമിച്ചതാണ്. സന്ധ്യയുടെ ഓര്‍മ്മ, സരോദ്, ജീവന്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ, കാലമേ നീ സാക്ഷി എന്നീ നോവലുകളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ

കൊയിലാണ്ടി കാക്രാട്ട് മീത്തല്‍ കാര്‍ത്ത്യായനി അന്തരിച്ചു

കൊയിലാണ്ടി: കാക്രാട്ട് മീത്തല്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലന്‍, മക്കള്‍: രതി, രാജി, താര, ജയന്‍, പരേതയായ റജിന. മരുമക്കള്‍: ലോഹിതാക്ഷന്‍ പുന്നശ്ശേരി, പുരുഷോത്തമന്‍, സംഗീത, പരേതരായ ഹരിദാസ്, കൃഷ്ണദാസ് സഹോദരന്‍: ഗംഗാധരന്‍ പെരുവട്ടൂര്‍. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക്.

തുറയൂര്‍ പുത്തന്‍പുരയില്‍ അദീപ് ശങ്കര്‍ അന്തരിച്ചു

പയ്യോളി: തുറയൂര്‍ പുത്തന്‍പുരയില്‍ അദീപ് ശങ്കര്‍ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. അച്ഛന്‍: മോഹന്‍. അമ്മ: ബിന്ദു. സഹോദരി: ഹരിത.

മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.ടിയുടെ ഭര്‍ത്താവ്‌ മത്തത്ത് അജിത്ത് കുമാർ അന്തരിച്ചു

പയ്യോളി: അജിത്ത് കുമാർ മത്തത്ത് അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.ടിയുടെ ഭർത്താവാണ്. മക്കൾ: അഭിനവ്, അഭിഷേക്. അച്ഛന്‍: പരേതനായ കുഞ്ഞനന്ദൻ നമ്പ്യാര്‍. അമ്മ: ദേവി അമ്മ. സംസ്കാരം: ഇന്ന് രാവിലെ 10.30ന് പയ്യോളി നെല്ല്യേരി മാണിക്കോത്തെ സിന്ദൂരയിൽ (വീട്ടുവളപ്പിൽ) നടക്കും. Description: Payyoli Mattath Ajith Kumar passed

മരളൂര്‍ തെക്കെ പിലാത്തോട്ടത്തില്‍ മാധവി അന്തരിച്ചു

കൊയിലാണ്ടി: മരളൂര്‍ തെക്കെ പിലാത്തോട്ടത്തില്‍ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. മക്കള്‍: രാധ, രാജന്‍, വിശാലാക്ഷി. മരുമക്കള്‍: രാമകൃഷ്ണന്‍, ബാബു (അത്തോളി) രമ. സഞ്ചയനം ഞായറാഴ്ച.

നന്തി ബസാര്‍ അട്ടക്കുണ്ട് ജുമാമസ്ജിദിന് സമീപം താമസിക്കും കുഞ്ഞിക്കണ്ടി പോക്കര്‍ അന്തരിച്ചു

നന്തി ബസാര്‍: അട്ടക്കുണ്ട് ജുമാമസ്ജിദിന് സമീപം താമസിക്കും കുഞ്ഞിക്കണ്ടി പോക്കര്‍അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ഷാഹിദ, റഹീം, നസീറ, റാഷിദ്. മരുമക്കള്‍: അബ്ദുറഹിമാന്‍ (നന്തി), നൂര്‍ജ (പള്ളിക്കര), അക്ബര്‍ (പള്ളിക്കര), ജര്‍ഷിന (ഉള്ളിയേരി ). സഹോദരങ്ങള്‍ : ആമിന, ബിയ്യാത്തു, പരേതരായ റുക്കിയ്യ, മൊയ്തീന്‍. Summary: nandhibasar kunjikkandy pokkar passed away.

ചെങ്ങോട്ടുകാവ് ഒരുവമ്മല്‍ ശാന്ത അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഒരുവമ്മല്‍ ശാന്ത അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: പ്രിയ, ഷിജി, നിശാന്ത്. മരുമക്കള്‍: ബാബു, ബാബു പൊയില്‍ക്കാവ്, രജിത സഞ്ചയനം വ്യാഴാഴ്ച. Summary: chengotkav-oruvammal-shantha-passed-away.

പേരാമ്പ്ര എടവരാട് കല്ലുംപുറത്ത് ആമിന അന്തരിച്ചു

പേരാമ്പ്ര: എടവരാട് കല്ലും പുറത്ത് ആമിന ഉമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. പിതാവ്: പരേതനായ തിരുവള്ളൂര്‍ തോട്ടോളി മീത്തല്‍ ഇബ്രായി. മാതാവ്: പരേതയായ ആയിഷ. ഭര്‍ത്താവ്: അമ്മത് ഹാജി. മക്കള്‍: ഫാത്തിമ, ഇസ്മായില്‍ (സൗദി). മരുമക്കള്‍: അമ്മത് ഒ.പി, സാബിറ കെ.വി. സഹോദരങ്ങള്‍: ഫാത്തിമ തോട്ടോളി മീത്തല്‍, അമ്മത് ഹാജി തോട്ടോളി മീത്തല്‍ , പരേതനായ