Category: ചരമം

Total 545 Posts

കൊയിലാണ്ടിയിലെ അർച്ചന ജ്വല്ലറി ഉടമ പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. കൊയിലാണ്ടിയിലെ അർച്ചന ജ്വല്ലറി ഉടമയാണ്. പരേതരായ ആണ്ടിസറാപ്പിന്റേയും നാരായണിയുടേയും മകനാണ്. ഭാര്യ: ശശിരേഖ. മക്കൾ: ഐശ്വര്യ, അർച്ചന, അർജ്ജുൻ. സഹോദരങ്ങൾ: കമല, രമണി, ബേബി, ബാബുരാജ്, ബീന, പരേതയായ പത്മിനി. സഞ്ചയനം ബുധനാഴ്ച നടക്കും.

പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ട് ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയുമായ പുളിയഞ്ചേരി പാലോളികുനി രാമൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പാലോളികുനി രാമൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ടോളം ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയുമാണ്. ഭാര്യ: പരേതയായ മാളു. മക്കൾ: ചന്ദ്രൻ, നാരായണൻ, പ്രസന്ന. മരുമക്കൾ: ശ്രീധരൻ, ബേബി, ശോഭ. സഹോദരൻ: പരേതനായ ഒണക്കൻ. സഞ്ചയനം തിങ്കളാഴ്ച നടക്കും.

പുളിയഞ്ചേരി കേളോത്ത്താഴ ദാമോദരൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കേളോത്ത്താഴ ദാമോദരൻ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ഷീന, ഷിജി, ഷിജു. മരുമക്കൾ: ലിജീഷ് (ബാലുശ്ശേരി), വിനീഷ് കുമാർ (ഇയ്യാട്), ശ്രീധന്യ. സഹോദരങ്ങൾ: കൃഷ്‌ണൻ, നാരായണി, കമലാക്ഷി, പരേതനായ കുമാരൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും.

തിരുവങ്ങൂർ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കോരപ്പുഴ പാലത്തിന് സമീപം വയലില്‍ രതീഷ് അന്തരിച്ചു

എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപം വയലില്‍ രതീഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. തിരുവങ്ങൂർ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതനായ ഗോപിയുടെയും ദേവിയുടെയും മകനാണ്. സഹോദരന്‍ ജിതേഷ് കഴിഞ്ഞ വര്‍ഷം അസുഖം ബാധിച്ച് മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

നമ്പ്രത്തുകര കുന്നോത്ത് മുക്ക് തോട്ടത്തുകുഴി മീത്തല്‍ മാത അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര കുന്നോത്ത് മുക്ക് തോട്ടത്തുകുഴി മീത്തല്‍ മാത അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: നാരായണി, ദേവി, കുഞ്ഞിരാമന്‍. മരുമക്കള്‍: സി.ടി. കുഞ്ഞിരാമന്‍, ദാമോദരന്‍, ഗീത (പേരാമ്പ്ര). സഹോദരങ്ങള്‍: പെണ്ണൂട്ടി, കുഞ്ഞിക്കണ്ണന്‍, പരേതരായ കുഞ്ഞിരാമന്‍, ചോയി, ചിരുതക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച നടക്കും.  

ഗള്‍ഫ് റോഡില്‍ കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു

കാപ്പാട്: ഗള്‍ഫ് റോഡില്‍ കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കൊറ്റഞ്ചേരി ഫാത്തിമ. മക്കള്‍: യുസുഫ് (ആരാധനാ ഹോട്ടല്‍) അബ്ദുറസാക്ക്, റെസീന, മുഹമ്മദ് ശാഫി, ഹാരിസ്. മരുമക്കള്‍: സൈറ (അത്തോളി), ത്വാഹിറ (വടകര), മുഹമ്മദലി പുറക്കാട്ടിരി (എസ്.എം.എഫ് എലത്തൂര്‍ മണ്ഡലം പ്രസിഡന്റ്), ശബ്‌ന (കീഴൂര്‍), ഫെമിന (മൂടാടി). സഹോദരങ്ങള്‍: പരേതരായ കോയിപ്പൊയില്‍ മുഹമ്മദ്,

കൊയിലാണ്ടി കൊന്തളത്ത് കണ്ടി ശാരദ അന്തരിച്ചു

കൊയിലാണ്ടി: കൊന്തളത്ത് കണ്ടി ശാരദ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ: അശോകൻ, ശൈല, വാസു, സുഗന്ധി. മരുമക്കൾ: ബാബു (പറമ്പിൽ ബസാർ), പത്മനാഭൻ (അത്തോളി), സുഭജ (പട്ടർപാലം), സിന്ധു (പറമ്പിൽ ബസാർ) സഞ്ചയനം. ബുധനാഴ്ച നടക്കും.

തച്ചൻകുന്ന് കിഴക്കേ പാറേമ്മൽ നാരായണൻ നായർ അന്തരിച്ചു

പയ്യോളി: തച്ചൻകുന്ന് ഡിവിഷൻ 17ലെ കിഴക്കേ പാറേമ്മൽ നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: കല്യാണി. സഹോദരങ്ങൾ: ബാലൻ നായർ, ജാനു, ദേവി, രാധ, പരേതനായ ഗോപാലൻ നായർ.

പൊയില്‍ക്കാവ് തെനയന്‍ കുറ്റ്യാടി ജാനു അമ്മ അന്തരിച്ചു

പൊയില്‍ക്കാവ്: തെനയന്‍ കുറ്റ്യാടി ജാനു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍ തുവ്വക്കോട്. മക്കള്‍: ദേവി, പത്മിനി, നളിനി, ഉണ്ണി, ശൈലജ, അനിത. മരുമക്കള്‍: നാരായണന്‍ നായര്‍, രാജന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, ദാസന്‍, അനില്‍കുമാര്‍, കവിത. സഹോദരങ്ങള്‍: പരേതരായ ദാമോധരന്‍ നായര്‍, മാധവി അമ്മ, ശാരദ അമ്മ. സഞ്ചയനം ബുധനാഴ്ച നടക്കും.

ആഴാവില്‍ താഴ ചക്യേരി ലക്ഷ്മി അമ്മ അന്തരിച്ചു

നടേരി: ആഴാവില്‍ താഴ ചക്യേരി ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍ നായര്‍. മക്കള്‍: രുഗ്മിണി (കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), ശോഭ (കാക്കൂര്‍), ബീന (നാറാത്ത് അങ്കണവാടി), ഉണ്ണി . മരുമക്കള്‍: പരേതനായ കരുണാകരന്‍ നായര്‍, ശശി കാക്കൂര്‍, രാജീവന്‍ നാറാത്ത്, പ്രസീദ പെരുവട്ടൂര്‍. സഹോദരങ്ങള്‍: പരേതനായ കുഞ്ഞപ്പ നായര്‍,