Category: പ്രാദേശിക വാർത്തകൾ
‘കീഴരിയൂരിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനം അംഗീകരിക്കില്ല’; പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമ നടപടിക്ക് നീങ്ങുമെന്ന് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റ്
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്നും പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമ നടപടിക്ക് മുതിരുമെന്നും കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റ് കണ്വന്ഷന് തീരുമാനിച്ചു. ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ വാസഗൃഹങ്ങളുടെ എണ്ണം പല വാര്‍ഡുകളിലും ആവര്‍ത്തിച്ച് ജനസംഖ്യ മാനദണ്ഡം പാലിക്കപ്പെടാതെയാണ് മാപ്പ് ഉണ്ടാക്കിയതെന്ന് കണ്വെന്ഷന് ആരോപിച്ചു. രാഷ്ട്രീയപക്ഷപാതിത്വത്തോടെ ജനാധിപത്യവിരുദ്ധമായി തയ്യാറാക്കിയ വാര്‍ഡ് വിഭജനത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍
ഇനി മൂന്ന്നാള് നീണ്ട ക്യാമ്പ്; നടുവത്തൂര്‍ വാസുദേവ ആശ്രമ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗൈഡ്സ് യൂണിറ്റിന്റെ ക്യാമ്പിന് തുടക്കമായി
നടുവത്തൂര്‍: നടുവത്തൂര്‍ വാസുദേവ ആശ്രമ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. 2024 – 25 അധ്യയന വര്‍ഷത്തെ ക്യാമ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്കൂളില്‍വെച്ച് നടക്കുന്ന ക്യാമ്പ് കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ അമ്പിളി കെ കെ സ്വാഗതം പറഞ്ഞ
മാരക കരള്‍ രോഗം ബാധിച്ച മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു
കൊയിലാണ്ടി: മാരക കരള്‍ രോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു. പുളിയഞ്ചേരിയില്‍ കൂറൂളിയില് താമസിക്കും മിഥുന്മോഹന്റെ ചികിത്സാ സഹായത്തിനായി മുചുകുന്ന് പൊതുപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. കരള്‍ മാറ്റിവെക്കലും തുടര്ചികിത്സയുമടക്കം 60 ലക്ഷത്തില്‍പ്പരം രൂപയാണ് കണ്ടെത്തേണ്ടത്. നിര്‍ധനരായ കുടുംബത്തിന് അത്രയും തുക കണ്ടെത്താനാവാത്തതിനാല്‍ കുടുംബം നാട്ടുകാരുടെ സഹായംതേടുകയായിരുന്നു. നെല്ലിമഠത്തില്‍ പ്രകാശന് ചെയര്‍മാനും
ഈ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കൊയിലാണ്ടിയ്ക്ക് അഭിമാനം; മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ ലോക്കറ്റ് വീട്ടുടമയ്ക്ക് തിരിച്ച് നല്കി മാതൃകയായി വിയ്യൂര്‍ സ്വദേശിനികളായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍
കൊയിലാണ്ടി: പന്തലായനിയില്‍ ഹരിത കര്‍മ്മസേന വീടുകള്‍ കയറി വേസ്റ്റ് ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണ്ണ ലോക്കറ്റ് ഭദ്രമായി വീട്ടുടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് വിയ്യൂര്‍ സ്വദേശികളായ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ഇന്നലെയാണ് കൊയിലാണ്ടി നഗരസഭ പന്ത്രണ്ടാംവാര്‍ഡ് പുത്തലത്തുകുന്നില് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വീടുകള്‍ കയറി പാഴ്വസ്തുക്കള് ശേഖരിക്കാനിറങ്ങിയത്. ഇന്നലെ ഉച്ചയോടെ പന്തലായനി അഘോര ശിവക്ഷേത്രത്തിന് സമീപം ബാങ്ക് മാനേജരായ പത്മയുടെ നയനം’ വീട്ടില്‍
ഒറ്റ നമ്പര്‍ ലോട്ടറി കേസില്‍ കോഴിക്കോട് വ്യാപക റെയ്ഡ്; മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിവിധയിടങ്ങളില്‍ വ്യാപക റെയ്ഡ്. പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. മണ്ണൂര്‍ വളവില്‍ നിന്നും പെരിങ്ങോട്ടുതാഴം സ്വദേശി ഷാലു (33), തേഞ്ഞിപ്പാലം സ്വദേശി പൂഴിക്കൊത്ത് അമല്‍ പ്രകാശ് (27), വലിയപറമ്പ് സ്വദേശി നൗഷാദ് വി.പി (48) എന്നിവരാണ് അറസ്റ്റിലായത്. ഷാലുവിന്റെ പക്കല്‍ നിന്നും 2500 രൂപയും,
സ്വകാര്യമേഖലയിലും പൊതുമേഖലയിലും സംവരണം ഉറപ്പുവരുത്തുക; പട്ടികജാതി ക്ഷേമസമിതി നന്തി മേഖല കണ്വന്ഷന്
നന്തി ബസാര്‍: സ്വകാര്യ മേഖലയിലും പൊതുമേഖലയിലും സംവരണം ഉറപ്പുവരുത്തണമെന്ന് പട്ടികജാതി ക്ഷേമസമിതി നന്തി മേഖല കണ്വന്ഷന് ആവശ്യപ്പെട്ടു. നന്തി വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടന്ന പി.കെ.എസ് നന്തി മേഖല കണ്വെന്ഷന് സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ശശിയുടെ അധ്യക്ഷനായിരുന്നു. സി.പി.ഐ.എം നന്തി ലോക്കല്‍ സെക്രട്ടറി വി.വി.സുരേഷ്, പി.കെ.എസ് പയ്യോളി ഏരിയ
കൊയിലാണ്ടി എസ്.ബി.ഐ റോഡില്‍ ആരിഫാ മഹല്‍ ടി.എം.അബൂബക്കര്‍ അന്തരിച്ചു
കൊയിലാണ്ടി: എസ്.ബി.ഐ റോഡില്‍ ആരിഫാ മഹല്‍ ടി.എം.അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: സക്കീന. മക്കള്‍: നിസാര്‍, താനിബ്, ആരിഫ, റാഫി, റസല്‍. മരുമക്കള്‍: യൂസഫ്, ഫാരിഷ, ലൈല, റഷീദ. മയ്യിത്ത് നിസ്കാരം: രാവിലെ 9.30ന് കൊയിലാണ്ടി ചെക്കൂട്ടി പള്ളിയില്‍.
കീഴരിയൂര്‍ വല്ലിപ്പടിക്കല്‍ നാരായണന് നായര്‍ അന്തരിച്ചു
കീഴരിയൂര്‍: വല്ലിപ്പടിക്കല്‍ നാരായണന് നായര്‍ ഗുജറാത്തില്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: സുഗുണ. മക്കള്‍: സിന്ധു, സജീഷ്. മരുമകന്: സുരേഷ്. Summary: keezhariyoor-vallippadikal-narayanan-passed-away.
വടകരയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി; പുതുപ്പണം സ്വദേശി അറസ്റ്റിൽ
വടകര: സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വടകര ഗവ. ആശുപത്രിക്ക് സമീപത്തെ ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെൻ്ററിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. ചികിത്സയ്ക്കിടെ ഡോക്ടർ പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ പരാതിയിൽ വടകര എസ്ഐ പവനനാണ്
കൊയിലാണ്ടി അണേല പടന്നയില്‍ വാസന്തി അന്തരിച്ചു
കൊയിലാണ്ടി: അണേല പടന്നയില്‍ വാസന്തി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ദാമോദരന്‍. മക്കള്‍: സിന്ധു, ഷിജു. മരുമക്കള്‍: ഹേമന്ദ് (എരഞ്ഞിപ്പാലം), വിജി . സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, ഇമ്പിച്ചുട്ടി, കണ്ടക്കുട്ടി, വിജയന്, മാലിനി, പാര്ത്ഥന്, ദമയന്തി. പരേതരായ കുഞ്ഞിക്കുട്ടി, കോരന്. Summary: anela padannayil vasanthi passed away.