Category: പൊതുവാര്‍ത്തകൾ
വടകര ആയഞ്ചേരിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
വടകര: ആയഞ്ചേരിയിൽ മാരക ലഹരി പദാർഥമായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ സ്വദേശികളായ ചെറുപറമ്പ് ഉരളിയതിൽ അൻസിബ് (22), കമ്മാലി ഹൗസിൽ ആശിക് (22) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് 4.18 ഗ്രാം എംഡിഎംഎ പിടിച്ചടുത്തു. തീക്കുനി സ്വദേശിയാണ് ഇതിനു പിന്നിലെന്നാണ് സൂചന. നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇനി ഒ.പി ടിക്കറ്റിന് 10 രൂപ ഈടാക്കും; ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
കോഴിക്കോട്: ഡിസംബര്‍ 1 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് ഡിസംബര്‍ പത്ത് രൂപ ഫീസ് ഈടാക്കും. ജില്ലാ കളക്ടര്‍ സ്‌നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും ചെലവ് വലിയ തോതില്‍ കൂടിയ സാഹചര്യത്തില്‍ അതിനുള്ള പണം കണ്ടെത്താനാണ്
കേരള സാരിയണിഞ്ഞ്, ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ; പ്രിയങ്കാ ഗാന്ധി ഇനി വയനാട് എംപി
ഡല്‍ഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു സത്യപ്രതിജ്ഞ. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ പാർലമെന്റിലേക്ക് യാത്രയാക്കിയത്. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ നിറചിരിയോടെ ആയിരുന്നു പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. ആഹ്ലാദാരവങ്ങളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ചത്.സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ
പാലക്കാട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച് ബസ് മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിനുസമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 12.30നാണ് അപകടം. തമിഴ്‌നാട് തിരുത്തണിയില്‍നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. 25 തീര്‍ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണംതെറ്റി ഡിവൈഡറില്‍ ഇടിച്ചതാണെന്ന് ഹൈവേ പോലീസ് പറഞ്ഞു. നാട്ടുകാരും, വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ്
ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് മർദ്ദനം; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ റിമാൻഡിൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. സമാനമായ പരാതിയിൽ നേരത്തെ പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്വകാര്യ ലോഡ്ജിൽ യുവതി മരിച്ച നിലയില്‍. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തൃശൂർ സ്വദേശിയായ യുവാവിനൊപ്പം ഇക്കഴിഞ്ഞ 24നാണ് ഫസീല ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാൽ പിന്നീട് ഇയാൾ
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇനി ഇ.പി.എഫ്; ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതുഫണ്ടില്‍നിന്ന് അടയ്ക്കാന്‍ നിര്‍ദേശം
തിരുവന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) ആനുകൂല്യം, ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലിചെയ്യുന്നവരെയെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായി പദ്ധതിയില്‍ ചേര്‍ക്കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. നിലവില്‍ തൊഴിലുറപ്പ് പദ്ധതി കരാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം 24,040 രൂപയാണ്. അതിനാല്‍ അപേക്ഷയുടെ അടിസ്ഥാനത്തിലാകും
തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറി അപകടം; രണ്ടുകുട്ടികളുള്‍പ്പെടെ 5 പേര്‍ മരിച്ചു
തൃശൂര്‍: തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം. അപകടത്തില്‍ കുട്ടികളടക്കം അഞ്ച് നാടോടികള്‍ മരിച്ചു, 7 പേര്‍ക്ക് പരിക്ക്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. തൃശൂര്‍ നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് പുലര്‍ച്ചെ 4 മണിക്ക് തടി കയറ്റിവരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന്
ആധാര്‍ തിരുത്താന്‍ പ്ലാന്‍ ഉണ്ടോ; ഇനിയത്ര എളുപ്പമല്ല, ചെറിയ തെറ്റുകള്‍ പോലും പാടില്ലെന്ന് നിബന്ധന
തിരുവനന്തപുരം: പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാര്‍ കാര്‍ഡ് തിരുത്തുന്നതിനും കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ആധാര്‍ അതോറിറ്റിയുടെ തീരുമാനം. ആധാര്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അത് തടയാനാണ് യുഐഡിഎഐയുടെ പുതിയ നടപടി. അപേക്ഷകള്‍ നല്‍ക്കുന്ന സമയത്ത് രേഖകളില്‍ വരുന്ന ചെറിയ മാറ്റങ്ങളും ഇനി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഐഡിഎഐ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ പേരില്‍ വരുത്തുന്ന
തിരിച്ചിറങ്ങി സ്വർണവില; സംസ്ഥാനത്ത് പവന് 800 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം വരെ കുതിച്ചുയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ വില 7200 രൂപയിലെത്തി. പവന് 800 രൂപ കുറഞ്ഞ് 57600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. നവംബർ 14,16,17