Category: പൊതുവാര്‍ത്തകൾ
കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു; പേരാമ്പ്ര സ്വദേശിയായ യുവാവ് കംബോഡിയയിലെ കമ്പിനിയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം
വടകര:കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു. ഇന്ന് കൊച്ചിയിലെത്തും. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, എന്നിവരാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. കംബോഡിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച സംഘത്തിൽ മലപ്പുറം എടപ്പാൾ
വിദേശനാണ്യ വിനിമയ സ്ഥാപനത്തിൻ്റെ പേരിൽ തട്ടിപ്പ്; കൊല്ലം കടക്കല്‍ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കണ്ണൂർ സ്വദേശിയായ യുവതി അറസ്റ്റിൽ
കണ്ണൂർ: വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലം സ്വദേശിയുടെ 43 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഏച്ചൂർ വട്ടപ്പൊയില്‍ താഴേ വീട്ടില്‍ ഹൗസിലെ ജസീറ (32)യാണ് പിടിയിലായത്. താണയിലെ സാറ എഫ് എക്സ് എന്ന സ്ഥാപനത്തിന് വേണ്ടി പണം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് കൊല്ലം കടക്കല്‍
റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാർക്ക് മസ്റ്ററിംഗിന് അനുവദിച്ച സമയം വീണ്ടും നീട്ടി
തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബർ അഞ്ച് വരെയാണ് നീട്ടിയത്. മുൻഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേർ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ
കുതിച്ചുചാടി സ്വര്‍ണവില; 59000 ത്തിലേക്ക് കടക്കുന്നു, ഇന്നും വില വര്‍ധിച്ചു
തിരുവനന്തപുരം: കുതിച്ചുചാടി സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. പവന് 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 58,880 രൂപയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപയായി. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക്. ഈ മാസത്തിന്റെ
പേരാമ്പ്ര ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
പേരാമ്പ്ര: മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒരു ഒഴിവിലേക്ക് ഒക്ടോബര്‍ 30 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്ക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍
കോഴിക്കോട് മായനാട് ഗവ ആശാഭവനില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാടുള്ള ഗവ. ആശാഭവനില്‍ (സ്ത്രീ), മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ കെയര്‍ ഹോം പ്രോജക്റ്റില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റിന്റെ (സ്ത്രീകള്‍ മാത്രം) ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഓണറേറിയം പ്രതിമാസം 7500 രൂപ. യോഗ്യത: ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 40
നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
നടുവത്തൂര്‍: ശ്രീ വാസുദേവ ആശ്രമം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കാണ് നിയമനം. നിത്യവേതന അടിസ്ഥാനത്തിലാണ് നിയമിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ മതിയായ അസ്സല്‍ രേഖകള്‍ സഹിതം 26.10.2024 ശനിയാഴ്ച 10 മണഇക്ക് സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
‘തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്നു, പിന്നെ വാതില്‍ തുറന്നില്ല’; ട്രെയിനില്‍ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: എറണാകുളത്ത് ട്രെയിനില്‍ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ കാരക്കാട് മുല്ലക്കല്‍ സ്വദേശി സന്തോഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ അമ്മയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നീട്
കോഴിക്കോട് ഉൾപ്പടെയുള്ള റെയിൽവേ സ്‌റ്റേഷനുകളിലെ വിശ്രമമുറികളിൽ നിന്ന് മൊബൈൽ ഫോൺ മോഷണം; മലപ്പുറം സ്വദേശികളായ യുവാവും യുവതിയും പിടിയിൽ
കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് മൊബൈൽഫോൺ മോഷ്ടിക്കുന്ന യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശികളായ ജിഗ്നേഷ്, സോന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് വെച്ചാണ് ഇരുവരും പോലിസ് പിടിയിലാകുന്നത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലേയും വിശ്രമമുറികളിൽ നിന്നും ഇവർ മൊബൈൽഫോൺ മോഷ്ടിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലാണ് ഇവർ മോഷണത്തിനിറങ്ങുക. റെയിൽവേ സ്റ്റേഷനിൽ നിന്ന്
രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് 2500 രൂപ; സ്വര്‍ണ്ണ വില 59,000 ത്തിലേയ്ക്ക്, അറുപതിനായിരം കടക്കുമെന്ന് വിദഗ്ദര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ കടന്ന് കുതിക്കുന്നു. പവന് 320 രൂപ വര്‍ധിച്ചു. ഇതോടെ 58,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിയിലെ നിരക്ക്. ഗ്രാമിന് 40 രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണവില 60000ത്തിലേക്ക് കുതിക്കുകയാണ്. സ്വര്‍ണ്ണവില വര്‍ധിച്ചത് സാധാരണക്കാര്‍ വലിയ