Category: പൊതുവാര്‍ത്തകൾ

Total 3480 Posts

കാസർകോട്ട് മോക് പോളിൽ ബിജെപിക്ക് അധികവോട്ടെന്ന് ആരോപണം; പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക് പോളിൽ, പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതി നിർദേശം നൽകിയത്. വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മാധ്യമ വാർത്തകൾ ഉദ്ധരിച്ചായിരുന്നു ഭൂഷൺ

കെ.കെ ശൈലജ ടീച്ചർക്കെതിരെ അശ്ലീല പോസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചു; നടുവണ്ണൂര്‍ സ്വദേശിയായ പ്രാവാസിക്കെതിരെ കേസ്

വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചർക്കെതിരെ അശ്ലീല പോസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചതിന് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് പ്രാവാസിക്കെതിരെ കേസ്. നടുവണ്ണൂര്‍ സ്വദേശിയായ കെ എം മിന്‍ഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പോലീസ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത്

വയനാട് കല്‍പ്പറ്റയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യുവതി മരിച്ചു, സഹയാത്രികയ്ക്ക് പരിക്ക്

വയനാട്: കല്‍പ്പറ്റയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ   ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. അപകടത്തില്‍ സഹയാത്രികയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയതായിരുന്നു തസ്കിയയും സുഹൃത്ത് അജ്മയും.

തച്ചന്‍കുന്ന് മുതല്‍ കാപ്പാട് വരെ; കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ ഇന്ന് പര്യടനവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ പര്യടനത്തിനായി ഇന്ന് കൊയിലാണ്ടിയില്‍ എത്തും. വൈകീട്ട് മൂന്ന് മണിക്ക് തച്ചന്‍കുന്നില്‍ നിന്നും ആരംഭിക്കുന്ന പര്യടനം വൈകീട്ട് 6 മണിയോടെ കാപ്പാട് വച്ച് അവസാനിക്കും. 3.30 ന് കണ്ണംകുളം, 4 മണിക്ക് പളളിക്കര, 4.30 ന് കോടിക്കല്‍, 5 മണിക്ക് കൊയിലാണ്ടി ബീച്ച്, 5.30

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇ.വി.എം മെഷീന്‍ കമ്മീഷനിംഗ് തുടങ്ങി

കോഴിക്കോട്: ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തിലും ലോക്സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മീഷനിംഗ്. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍

വരുംദിവസങ്ങളിൽ വടക്കന്‍ കേരളത്തിൽ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലർട്ട്

കോഴിക്കോട്: വരുംദിവസങ്ങളില്‍ വടക്കൻ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഏപ്രില്‍ 17, 21 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഏപ്രില്‍ 18 മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍

ഫ്രിഡ്ജിനകത്തുനിന്ന് തീ പടർന്നു; കോഴിക്കോട് മാവൂർ റോഡിൽ കടയിൽ തീ പിടുത്തം

കോഴിക്കോട്: മാവൂര്‍ റോഡില്‍ സ്റ്റേഷനറി കടയില്‍ തീപ്പിടുത്തം. കെഎസ്ആര്‍ടിസി സ്റ്റാൻഡിന് എതിര്‍വശത്തുള്ള കടയിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമില്ല. ഫ്രിഡ്ജിനകത്ത് നിന്നാണ് ആദ്യം തീ പടര്‍ന്നതത്രേ. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. വൈകാതെ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണക്കുകയായിരുന്നു. കൈരളി, ശ്രീ തിയേറ്ററുകള്‍ക്ക് പരിസരത്തുള്ള കടയാണിത്. ജനതിരക്കേറിയ സ്ഥലമാണ്. എന്നാല്‍, സമയത്തിന് തീ

ബാലറ്റുപെട്ടി സീല്‍ ചെയ്തില്ലെന്ന് യു.ഡി.എഫ്; നടുവണ്ണൂരില്‍ ഹോം വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഹോം വോട്ടിം​ഗ് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. സീല്‍ ചെയ്യാതെയുള്ള ബാലറ്റുപെട്ടിയുമായി വോട്ട് ശേഖരിക്കുന്നതിനെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എതിര്‍ത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടുശേഖരണം താത്കാലികമായി നിര്‍ത്തിവെച്ചു. നാല്, അഞ്ച് ബൂത്തുകളില്‍ സീല്‍ ചെയ്യാത്ത ബാലറ്റ് പെട്ടിയുമായെത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ എആര്‍ഒ തിരിച്ച് വിളിപ്പിച്ചു. യുഡിഎഫ് എആര്‍ഒയ്ക്ക് പരാതി നല്‍കി. ഭിന്നശേഖരിക്കാര്‍ക്കും

കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; ട്രയൽ റൺ വിജയകരം

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടന്നതിന്റെ പരീക്ഷണയോട്ടമാണ് ഇന്ന് നടന്നത്. ദക്ഷിണ റെയില്‍വേയും സേലം, പാലക്കാട് ഡിവിഷനുകളും ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്. ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്ന സമയം ഉടന്‍ തന്നെ പ്രഖ്യാപിക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ്

കെ കെ ശെെലജ ടീച്ചർക്കായി അണിനിരന്ന് യുവത; പേരാമ്പ്രയെ പ്രകമ്പനം കൊള്ളിച്ച് വിദ്യാർത്ഥി യുവജന റാലി

പേരാമ്പ്ര : പേരാമ്പ്ര നഗരത്തെ ഇളക്കി മറിച്ച് വിദ്യാർത്ഥി യുവജന റാലി. കെ കെ ശൈലജ ടീച്ചർ ക്കൊപ്പമെന്ന് പ്രഖ്യാപിച്ചും ടീച്ചർക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയുമാണ് എൽഡിഎസ്എഫ്, എൽഡിവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി റാലി സംഘടിപ്പിച്ചത്. ഹാസ്റ്റിയ ല വിക്ടോറിയ എന്ന പേരിൽ പേരാമ്പ്ര റസ്റ്റ് ഹൗസിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ