Category: പൊതുവാര്‍ത്തകൾ
കണ്ണൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍, വീട് നോക്കാന്‍ ഏല്‍പ്പിച്ച യുവാവ് മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയില്‍; യുവതിയുടേത് കൊലപാതകമെന്ന് സംശയം
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയാണ് മരിച്ചത്. അന്നൂര്‍ കൊരവയലിലെ ബെറ്റി എന്നയാളുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം ബെറ്റിയുടെ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെ മാതമംഗലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി സുദര്‍ശന്‍ പ്രസാദാണ് മരിച്ചത്. അനില എങ്ങനെയാണ്
പാലക്കാട് ഷോക്കേറ്റ് രണ്ടുവയസുകാരന് ദാരുണാന്ത്യം
പാലക്കാട്: കണക്കൻതുരുത്തിയിൽ എയർ കൂളറിൽ ഒരു നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്ത് പറമ്പിൽ ഏദനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു കുട്ടി. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ എയർകൂളറിൽ തൊട്ടപ്പോൾ ഷോക്കേൽക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും
ചൂട് കൂടുന്നു, സൂര്യാഘാതത്തിനും സാധ്യത; വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്
കോഴിക്കോട്: വർധിക്കുന്ന ചൂട് മൂലം വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണുത്ത ശുദ്ധജലം സദാസമയവും യഥേഷ്ടം ലഭ്യമാക്കണമെന്ന് നിർദേശമുണ്ട്. വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം തന്നെ ഓമന മൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളര്‍ത്തു മൃഗങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തൽ, മൃഗങ്ങളെ
കറവയുള്ളത് ഉൾപ്പെടെ ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും; സൂര്യാഘാതമേറ്റ് ചാകുന്ന കന്നുകാലികൾക്ക് 16400 രൂപ ധനസഹായം നൽകും
കോഴിക്കോട്: കത്തുന്ന വേനൽചൂടിൽ സൂര്യാഘാതമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്ത പശുക്കളിൽ കറവയുള്ളവയും ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച
മേയര്‍, കെ.എസ്.ആര്‍.ടിസി ബസ് ഡ്രൈവര്‍ തര്‍ക്കം; ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ നിർദേശം
തിരുവനന്തപുരം: മേയര്‍, കെഎസ്ആർടിബി ബസ് ഡ്രെെവർ തർക്കത്തിൽ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ കേസെടുക്കാൻ നിർദേശം. വഞ്ചിയൂർ കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഇടപെടൽ. നിയമ വിരുദ്ധമായ സംഘം ചേരൽ, പൊതുഗതാഗതത്തിന് തടസമുണ്ടാക്കൽ, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് നിർദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ
സ്വാതന്ത്ര്യ സമരസേനാനി എ.കെ കൃഷ്ണന്‍ മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണം നടത്തി കോണ്‍ഗ്രസ് ഊരളളൂര്‍ കമ്മിറ്റി
അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എ.കെ കൃഷ്ണന്‍ മാസ്റ്ററുടെ മുപ്പതാം ചരമവാര്‍ഷികാചരണം ഊരള്ളൂര്‍ എടക്കുറ്റിയാപ്പുറത്ത് സംഘടിപ്പിച്ചു. സ്മൃതി കുടീരത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. പ്രദേശത്തെ അവശത അനുഭവിക്കുന്ന കുടുംബത്തിനുള്ള ധനസഹായവും ചടങ്ങില്‍ നടന്നു. വടകരയില്‍ പരാജയ ഭീതിയില്‍ സി.പി.എം വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് കെ.പി.സി.സി അംഗം സി.വി ബാലകൃഷ്ണന്‍.
ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ചെയ്യാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇനി മുതല്‍ ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാം. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന്‍ ചെയ്തുവെക്കാന്‍ കഴിയുമായിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അപ്ഡേറ്റില്‍ ഓര്‍ത്തുവയ്ക്കേണ്ടതും പ്രധാനപ്പെട്ടതുമായ പരമാവധി മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാന്‍ സാധിക്കും. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഗ്രൂപ്പിലെ എല്ലാവര്‍ക്കും
മോദി സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളെല്ലാം പൊളിച്ചെഴുതുന്നു- കെ.ടി കുഞ്ഞിക്കണ്ണന്‍; മെയ്ദിന റാലി സംഘടിപ്പിച്ച് സി.ഐ.ടി.യു പയ്യോളി ഏരിയ കമ്മിറ്റി
പയ്യോളി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൊഴില്‍ നിയമങ്ങളെല്ലാം മൂലധനശക്തികള്‍ക്ക് അനുകൂലമായി പൊളിച്ചെഴുതുകയാണെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍. സി.ഐ.ടി.യു പയ്യോളി ഏരിയ കമ്മിറ്റി പയ്യോളി ടൗണില്‍ സംഘടിപ്പിച്ച മെയ് ദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനദ്രോഹ നയങ്ങളെ പ്രതിരോധിക്കാനും തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനും ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തി എന്ന
‘സര്‍വ്വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍’; ഉജ്ജ്വലമായ സമരപോരാട്ടങ്ങളുടെ സ്മരണ ഉണര്‍ത്തി ഒരു മെയ് ദിനം കൂടി
മെയ് ഒന്ന്. മെയ് ദിനം അഥവാ ലോക തൊഴിലാളി ദിനമാണ് ഇന്ന്. എട്ടു മണിക്കൂര്‍ തൊഴില്‍, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന വ്യവസ്ഥ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മെയ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ എണ്‍പതോളം രാജ്യങ്ങള്‍ മെയ്ദിനം പൊതു അവധി നല്‍കി ആചരിക്കുന്നുണ്ട്. തൊഴിലാളികളെയും അവര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെയും ഒപ്പം
കോടനാട് നീലകണ്ഠൻ ചരിഞ്ഞു
പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു. കുങ്കി ആനകളുടെ പരിശീലനം നേടിയ യുവഗജരാജൻ ആയിരുന്നു 27 കാരനായ കോടനാട് നീലകണ്ഠൻ. മൂന്ന് വർഷം മുമ്പ് കോടനാട് നിന്ന് കോന്നിയിലെ ആനക്കൂട്ടിലെത്തിച്ചതായിരുന്നു നീലകണ്ഠനെ. ഇവിടെ പരിപാലിച്ച് പോരുന്നതിനിടെയാണ് ഉദരസംബന്ധമായ അസുഖം നേരിട്ടത്. ഇതുമൂലം രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ആനയുടെ ജഡം കോന്നി ആനക്കൂട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.