Category: പൊതുവാര്‍ത്തകൾ

Total 3480 Posts

ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി; എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. നാല് മണിയോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. മുന്‍വര്‍ഷത്തേക്കാള്‍ 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം വരുന്നത്. ഹയര്‍സെക്കന്‍ഡറി,

കാലാവസ്ഥ വ്യതിയാനം കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്നു; മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ബ്ലോക്ക് ലെവല്‍ അഗ്രിക്കള്‍ച്ചുറല്‍ നോളേജ് സെന്റര്‍ കമ്മിറ്റി അംഗങ്ങള്‍

മേപ്പയ്യൂര്‍: ബ്ലോക്ക് ലെവല്‍ അഗ്രിക്കള്‍ച്ചുറല്‍ നോളേജ് സെന്ററിന്റെ നേതൃത്വത്തില്‍ മേപ്പയൂര്‍ പഞ്ചായത്തിലെ വിവിധ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പരിശോധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം വരള്‍ച്ചയുടെ കാഠിന്യം പ്രതിവര്‍ഷം വര്‍ദ്ധിച്ച് വരുന്നതിനാല്‍ ഇത് കാര്‍ഷിക വിളകളില്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഉല്‍പാദനത്തില്‍ കുറവ് വരുത്തുകയും കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജലത്തിന്റെ അളവ് മിതപ്പെടുത്തേണ്ടി വരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; ഫലങ്ങൾ ഈ വെബ്സെെറ്റുകളിലൂടെ അതിവേ​ഗം അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും.

സിനിമാ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. ഇവിടെ നിന്നായിരുന്നു വെള്ളിത്തിരയിലെത്തിയത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍,

‘അരളിയുടെ ഇതള്‍ വയറ്റിലെത്തിയാല്‍ ഉടന്‍ മരിക്കും’; പ്രചരിക്കുന്നത് സത്യമോ കള്ളമോ ? യാഥാര്‍ത്ഥ്യം അറിയാം

‘അരളിയിൽ വിഷമാണ്, ഒരില പോലും തിന്നരുത്’….കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രധാന ചർച്ചാവിഷയം കാണാൻ ഭംഗിയുള്ള അരളിചെടിയാണ്. പണ്ട് പറമ്പുകളിലും മറ്റും വളർന്നിരുന്ന ഇവ ഇപ്പോൾ നമ്മുടെ പൂന്തോട്ടത്തിലെ പ്രധാന താരമാണ്. കാണാനുള്ള ഭംഗി തന്നെയാണ് ഇവയുടെ പ്രധാന പ്രത്യേകത. എന്നാൽ അടുത്തിടെ യുകെയിലേക്ക് പോകാനിരുന്ന ഒരു യുവതിയുടെ അപ്രതീക്ഷിത മരണ്ത്തിന് കാരണമായത് അരളിപ്പൂവെന്ന്

ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന

ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു; കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി മക്കയിൽ മരിച്ചു

ദോഹ: ഉംറ നിര്‍വ്വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് മരിച്ചത്. ഖത്തറില്‍ നിന്നും ഭര്‍ത്താവിനൊപ്പം ഉംറ നിര്‍വ്വഹിക്കാനായി പോയതായിരുന്നു. ഞായറാഴ്ച രാത്രിയില്‍ ഹറമില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ ശേഷം ഉംറ ഗ്രൂപ്പിനൊപ്പമായിരുന്നു യാത്ര.

കോഴിക്കോടും തലശ്ശേരിയിലും അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം

കോഴിക്കോട്: മാവൂരിലും തലശ്ശേരിയിലും അധ്യാപക നിയമനം നടത്തുന്നു. നിയമനം നടത്തുന്ന വിഷയങ്ങൾ എതെല്ലാമെന്നും യോ​ഗ്യതകളും എന്തെല്ലാമെന്നും വിശദമായി നോക്കാം. മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി പാര്‍ട്ട് ടൈം ഉറുദു എന്നീ ഒഴിവുകളുണ്ട്. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം മെയ്

വീണ്ടും ജീവനെടുത്ത് അരളി; പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു

പത്തനംതിട്ട: അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ കിടാവും നാല് വയസ് പ്രായമുള്ള പശുവുമാണ് ചത്തത്. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം. അരളി തീറ്റയ്ക്കൊപ്പം അബദ്ധത്തിൽ നൽകിയതാണ് മരണകാരണം. പോസ്റ്റ്മോർട്ടത്തിലുടെയാണ് അരളി ഇലയിൽനിന്നുള്ള വിശാംശമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ജില്ലാ വെറ്ററിനറി ഓഫീസർ ഇത് സ്ഥിരീകരിച്ചു.

കര്‍ണാടകയിലെ ലൈംഗികാതിക്രമക്കേസ് പ്രതിച്ഛായ നഷ്ടപ്പെടുത്തി; പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. കര്‍ണാടകയിലെ രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മെയ് ഒമ്പതിന് ജെ.ഡി.എസ് സംസ്ഥാന ഭാരവാഹിയോഗം ചേരും. എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ് ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചപ്പോള്‍ വലിയ പ്രതിസന്ധിയിലേക്ക് കേരളത്തിലെ ജെ.ഡി.എസ് ഘടകം പോയിരുന്നു. വിഷയം പലതവണ ചര്‍ച്ച ചെയ്തശേഷം ദേശീയ