Category: പൊതുവാര്‍ത്തകൾ
എംപ്ലോയബിലിറ്റി സെന്ററില്‍ ഫാക്കല്‍റ്റിമാരെ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സോഫ്റ്റ് സ്കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവയുടെ ഫാക്കല്‍റ്റി പാനലിലേക്കായി പരിചയസമ്പന്നരായ ട്രെയിനേഴ്സില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ ജനുവരി 31 നകം [email protected] വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. ഫോണ്‍: 0495-2370176. ഫേസ് ബുക്ക് പേജ് calicutemployabilitycentre.
മാസം തോറും ഇനി റീചാര്‍ജ് ചെയ്യേണ്ട; സിം ആക്ടീവായി നിലനിര്‍ത്താൻ 20 രൂപ മതി
മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ വ്യക്തത വരുത്തി. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം
വയനാട് പഞ്ചാരക്കൊല്ലിയിൽ വൻ പ്രതിഷേധം; മന്ത്രി എ.കെ ശശീന്ദ്രനെ വീട്ടിനുള്ളിൽ പൂട്ടി
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ മന്ത്രിക്ക് നേരെ വൻ പ്രതിഷേധം. നാട്ടുകാരുടെ കൂക്കി വിളിയോടെയാണ് മന്ത്രി രാധയുടെ ബന്ധുക്കളെ കാണാൻ വീടിനുള്ളിലേക്ക് കയറിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ പോലിസ് ഉദ്യോഗസ്ഥർ വീടിന്റെ വാതിലുകൾ പൂർണമായും അടച്ചു. തുടർന്ന് രാധയുടെ ബന്ധുക്കളുമായി സംസാരിച്ചു. രാധയുടെ മകന് താത്ക്കാലിക ജോലി
തൊടുപുഴയിൽ നിർത്തിയിട്ടിരുന്ന കാർ കത്തി; ഒരാൾ വെന്തുമരിച്ചു
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തിനശിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്
കായക്കൊടി പഞ്ചായത്തില്‍ ക്ലര്‍ക്ക് നിയമനം; അഭിമുഖം 29ന്
കായക്കൊടി: കായക്കൊടി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. 29ന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. Description: Clerk appointment in Kayakodi Panchayat; Interview on 29
മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, കൗണ്‍സലിംഗ്; വയോജനങ്ങളെ ചേർത്തുപിടിച്ച് സർക്കാർ, ‘വയോമിത്രം’ പദ്ധതിക്ക് 11 കോടി രൂപ കൂടി
തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ 11 കോടി രൂപകൂടി അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം പദ്ധതിയ്ക്ക് 22 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. 65 വയസ്സിനു മുകളില്‍ പ്രായമുള്ള നഗരപ്രദേശവാസികളായ വയോജനങ്ങൾക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ
വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക; തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
വടകര: തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻവ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട
അധ്യാപക ഒഴിവ്; വിശദമായി അറിയാം
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപകന്റെ ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കോടഞ്ചേരിയിൽ സൈക്കോളജിസ്റ്റ് നിയമനം; അഭിമുഖം 30-ന്
കോഴിക്കോട്: സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബ്ലിംഗ് കോഴിക്കോടിന്റെ ഭാഗമായി കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ചികിത്സ പുനരിധിവാസ പദ്ധതിക്കായി കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ കോടഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ദമ്പതികള്‍ വെള്ളത്തില്‍ മുങ്ങി; ഭാര്യയ്ക്കായി തിരച്ചില്‍
തൃശൂര്‍: തൃശൂര്‍ പാഞ്ഞാള്‍ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി. കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഗിരീഷും ഭാര്യയും കുളത്തില്‍ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.