Category: പൊതുവാര്‍ത്തകൾ
ചേലിയ കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു
ചേലിയ: കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചോയി മക്കൾ: ഹർഷലത, അശോകൻ ,അനിത, അംബിക, ആനന്ദൻ മരുമക്കൾ:അർജുനൻ, മോഹനൻ, പ്രഭുലപരേതരായ സുകുമാരൻ, പ്രേമലത സഞ്ചയനം: ബുധനാഴ്ച
‘ബിഗ് ബോസ് സീസൺ 6 വിജയിയായി ജിന്റോ’; വെെറലായി ദൃശ്യങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വിജയിയായി ജിന്റോ. ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് വിന്നർക്കുള്ള കപ്പുമായി ജീന്റോ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ന് നൂറാം ദിവസത്തിലാണ് ഈ സീസണിലെ വിജയിയെ പ്രഖ്യാപിച്ചത്. ഇന്ന് വെെകുന്നേരത്തോടെ തന്നെ ജിന്റോ വിജയി ആയി എന്ന റിപ്പോർട്ടുകളും
വിവാദമായ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ. ലതിക
കൊയിലാണ്ടി: വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻഎംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. ഫെയ്‌സ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു. നേരത്തെ കെ.കെ. ലതികയിൽനിന്ന് മൊഴിയെടുക്കുകയും അവരുടെ ഫോൺ സൈബർസെൽ പരിശോധിക്കുകയും ചെയ്തിരുന്നു.
മക്കയിൽ ഹജ്ജ് കർമം നിർവഹിക്കവേ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ഹജ്ജ് കർമം നിർവഹിക്കവേ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി അബ്ദുല്ല (69) ആണ് മരിച്ചത്. സുപ്രധാന ഹജ്ജ് കർമ്മം നടക്കുന്ന മക്കയിലെ അറഫയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ഹലീമ കളത്തിങ്ങൽ (മഞ്ഞപ്പെറ്റി), മക്കൾ: ഫൈസൽ, ഫായിസ്. മരുമക്കൾ: ഫാത്തിമ ഇർഫാൻ, ബായി ശഫർഹാന.
രണ്ട് ഇടങ്ങളില്‍ തിരിമറി; നീറ്റ് പരീക്ഷയിലെ ക്രമക്കേട് സമ്മതിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില് ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രണ്ട് ഇടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം. ഇത് ആദ്യമായാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷയില് ക്രമക്കേട് നടന്നെന്ന് സമ്മതിക്കുന്നത്. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
48 മണിക്കൂറിനുള്ളില്‍ മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ള, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നു
ടോക്യോ: മനുഷ്യനെ 48 മണിക്കൂറിനുള്ളില്‍ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ വ്യാപിക്കുന്നതായി ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. ബാക്ടീരിയ മൂലമുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമാണ് (എസ്.ടി.എസ്.എസ്) ജപ്പാനില്‍ പടരുന്നത്. ജൂണ്‍ രണ്ട് വരെ 977 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 941 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1999
വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തില്ലേ? ഓൺലെെനായി ജൂൺ 21 വരെ പേര് ചേർക്കാം, നോക്കാം വിശദമായി
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ ഈ മാസം 21 വരെ പേര് ചേർക്കാം. മരണപ്പെട്ടവരുടെയും മറ്റും പേരുകൾ ഒഴിവാക്കാനും വോട്ടർ പട്ടികയിലെ പേര് നിലവിൽ താമസിക്കുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മാറ്റാനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് പേര് മാറ്റാനും മറ്റും ഇക്കാലയളവിൽ സാധിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. 2024
അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? വടകരയിലുൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇൻറർവ്യൂ 19-ന് രാവിലെ 11-ന് സ്കൂളിൽ. വാണിമേൽ വെളളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ യു.പി.എസ്.ടി. വിഭാഗത്തിൽ താത്‌കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 19-ന് രാവിലെ സ്കൂൾ
സുഹൃത്തിന്റെ വോയ്‌സും വീഡിയോ ഇമേജും ഫെയ്ക്ക് ആയി നിർമിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് സ്വദേശിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ പ്രധാന പ്രതിയായ തമിഴ്നാട് സ്വദേശിയും ഇപ്പോൾ ഹൈദരാബാദിൽ സ്ഥിരതാമസക്കാരനുമായ പ്രശാന്ത് (38) ആണ് അറസ്റ്റിലായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേന്ദ്ര ഗവ.
തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം
തൃശ്ശൂര്‍: തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും നേരിയ ഭൂചലനം. ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരിൽ കുന്നംകുളം, കേച്ചേരി, ചൂണ്ടൽ ഉൾപ്പെടെയുള്ള ഭാഗത്താണ് പ്രകമ്പനം അനുഭവപ്പെട്ടത്. തൃത്താല,