Category: പൊതുവാര്‍ത്തകൾ
വയനാട്ടിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യമന്ത്രി, കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകും; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം
തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ച ഒഴിവിലേക്കാണ് കേളു മന്ത്രിസഭയിലേക്ക് എത്തുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ് ഒ.ആർ. കേളു. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ.
മീഞ്ചന്ത ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് (യോഗ്യത: എംഎസ്സി, ബിഎഡ്, സെറ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 ഉച്ച 1.30 ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495-2320294.
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ നോക്കാം വിശദമായി
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ( മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആര്‍ബിഎസ്‌കെ നഴ്സ്, എന്‍എംഎച്ച്പി കൗണ്‍സിലര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്മെന്റ് തെറാപിസ്റ്റ്, സ്പെഷ്യല്‍ എജുക്കേറ്റര്‍, ഓഡിയോളജിസ്റ്റ്) എന്നീ ഒഴിവുകളിലേയ്ക്കാണ് അപക്ഷ ക്ഷണിച്ചത്. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് ദേശീയ
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമണം; മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കാസർകോട് ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റിയ അഹമ്മദ് റാഷിദ് എന്ന പ്രതിയാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഖലീൽ റഹ്മാൻ, മഹേഷ്, അർജുൻ എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. കാസർകോട് ജയിലിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് അഹമ്മദ് റാഷിദിനെ
രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും; കന്നിയങ്കത്തിന് പ്രിയങ്ക വയനാട്ടിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്ന് വിലയിരുത്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ
കുഴഞ്ഞുവീണ് തലക്ക് പരിക്കേറ്റ് ചികിത്സയിലിരുന്ന കാരശ്ശേരി പഞ്ചായത്തംഗം മരിച്ചു
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞുവീണ് പരിക്കേറ്റ പഞ്ചായത്തംഗം മരിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പറായിരുന്ന കുഞ്ഞാലി മമ്പാട്ട് (38) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു കുഞ്ഞാലി. അതിനിടെ ആരോഗ്യം മോശമായി കുഞ്ഞുവീണു. ആശുപത്രിയിലെ വീഴ്ചയിൽ
സൗഹൃദം പിരിഞ്ഞതിന് സൈബർ ആക്രമണം; തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ പതിനെട്ടുകാരി ആത്മഹത്യ ചെയ്തു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ തിരുമല കുന്നപ്പുഴ സ്വദേശി ആദിത്യ എസ്.നായര്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആദിത്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന്
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് ആദരം; പ്രതിഭാ സംഗമം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി
പയ്യോളി : ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാർത്ഥികളെയും പ്രതിഭാ സംഗമത്തിൽ അനുമോദിച്ചു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എൽ.ജി ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. നന്തിയിലെ വൃന്ദ ഓഡിറ്റോറിയത്തിൽ നടന്ന
ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഓര്‍മയില്‍ വിശ്വാസികള്‍; ഇന്ന് ബലി പെരുന്നാള്‍
കൊയിലാണ്ടി: ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍