Category: പൊതുവാര്‍ത്തകൾ

Total 3478 Posts

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനിയായ 19കാരി ബസിൽ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ ആണ് മരിച്ചത്. രാവിലെ കോളജിലേക്കുള്ള യാത്രക്കിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ് ഷസിയ. രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും പിന്നീട് കണ്ണൂർ മെഡിക്കൽ

പൊലിഞ്ഞത് 52 ജീവനുകൾ; കേരളത്തെ നടുക്കിയ കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് 23 വയസ്

വള്ളിക്കുന്ന്: കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് ഇന്ന് ഇരുപത്തിമൂന്ന് വര്‍ഷം തികയുന്നു. 2001 ജൂണ്‍ 22 വെള്ളിയാഴ്ചയാണ് 52 പേരുടെ ജീവന്‍ നഷ്ടമായ ട്രെയിൻ അപകടം നടന്നത്. കടലുണ്ടിയില്‍ മദ്രാസ് മെയില്‍ പുഴയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പെരുമൺ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ ട്രെയിൻ അപകടമായിരുന്നു കടലുണ്ടിയിലേത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിൻ കടലുണ്ടി പുഴയുടെ മുകളിലൂടെ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂൺ 23-ന് കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂൺ 21 മുതൽ ജൂൺ 25 വരെ അതിശക്തമായ മഴയ്ക്കും ജൂൺ 23-ന് അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരി മുറിയാതെ മഴ; ഞാറ്റുവേലകളിലെ രാജാവായ തിരുവാതിര ഞാറ്റുവേല ഇന്ന്‌, കാര്‍ഷിക തിരക്കുകളില്‍ മലയാളികള്‍

കൃഷിയും പാടവുമെല്ലാം മലയാളികള്‍ക്ക് മധുരമുള്ള ഓര്‍മകള്‍ മാത്രമായി മാറിതുടങ്ങിയിട്ട് കാലം കുറെയായി. എങ്കിലും പഴമക്കാരുടെ ഓര്‍മകളില്‍ ഏറ്റവും മനോഹരമായ ദിവസമാണ് തിരവാതിര ഞാറ്റുവേല. ഞാറ്റുവേലകളിലെ രാജാവായ തിരവാതിര ഞാറ്റുവേലയ്ക്കായി ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തിരുവതിരാ ഞാറ്റുവേല മലയാളികളെ സംബന്ധിച്ച് അത്ര പെട്ടെന്ന് അവരുടെ ജീവിതത്തില്‍ നിന്നും

വാർത്താസമ്മേളനം നടത്തി മാസങ്ങൾക്ക് മുമ്പേ രാജി സന്നദ്ധത പ്രഖ്യാപിച്ചു; ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റിന് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്

ആയഞ്ചേരി: വാർത്താസമ്മേളനം നടത്തി മാസങ്ങൾക്ക് മുമ്പേ രാജി സന്നദ്ധത പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് തുണ്ടിയില്‍ ശ്രീധരനാണ് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കാനാണ് കത്തില്‍ ഡിസിസി പ്രസിഡന്റ്

കേരള പത്മശാലിയ സംഘം 44,മത് സംസ്ഥാന കൗണ്‍സില്‍ യോഗം ജൂണ്‍’22, 23 തിയ്യതികളില്‍ കൊയിലാണ്ടിയില്‍

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം 44 മത് സംസ്ഥാന കൗണ്‍സില്‍ യോഗം ജൂണ്‍’22, 23 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൈത്തറി കുല തൊഴിലായി സ്വീകരിച്ച ശാലിയ, പട്ടാര്യ, ദേവാംഗ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമായ പത്മശാലിയ സംഘത്തില്‍ 20 ലക്ഷത്തോളം അംഗങ്ങള്‍ സംഘടനയിലുള്ളതായി സംസ്ഥാന നേതാക്കള്‍ പറഞ്ഞു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍

യോഗദിനാഘോഷം സംഘടിപ്പിച്ച് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

കൊയിലാണ്ടി: യോഗദിനാഘോഷം സംഘടിപ്പിച്ച് ബി.ജെ.പി. മണ്ഡലം കമ്മിറ്റി സംസ്ഥാന വക്താവ് അഡ്വ വി പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യോഗാചാര്യന്‍ പി.കെ ശ്രീധരനെ ആദരിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍ ജയ് കിഷ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ രാജലക്ഷമി ടീച്ചര്‍ മുഖ്യ അതിഥിയായി

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്‌; പുതിയ ബസ് യാത്രാ പാസ് ഇതുവരെ ലഭിച്ചില്ലേ ? പേടിക്കണ്ട, പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരാം

കോഴിക്കോട്‌: വിദ്യാർത്ഥികളുടെ ബസ് യാത്രാപാസ് വിഷയത്തിൽ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരാമെന്ന്‌ സ്റ്റുഡൻസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയിലെ ആർടി ഓഫീസുകളിൽ നിന്നും പുതിയ പാസ് നൽകി തുടങ്ങിയിട്ടുണ്ട്. പുതിയ പാസ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പുതിയത് കിട്ടുന്നത് വരെ പഴയ പാസ് ഉപയോഗിച്ച് യാത്ര തുടരാം.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ തുടങ്ങുവാന്‍ ദിവസങ്ങള്‍ മാത്രം; ഓഫ് റോഡ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ചക്കിട്ടപ്പാറ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ മത്സരങ്ങള്‍ക്ക് ഇന്ന് കോടഞ്ചേരിയില്‍ തുടക്കമാവും. ജൂലായ് 25 മുതല്‍ 28 വരെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലുമായാണ് കയാക്കിംങ് മത്സരങ്ങള്‍ നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ് റോഡ് സ്റ്റേറ്റ് ചാമ്ബ്യന്‍ഷിപ്പാണ് ഇന്നാരംഭിക്കുന്നത്. വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത്

പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ സ്റ്റുഡന്‍സ് യൂണിയന്‍ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവല്‍ ജൂലായ് 4 മുതല്‍ ഓഗസ്റ്റ് 4 വരെ

കൊയിലാണ്ടി: പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ സ്റ്റുഡന്‍സ് യൂണിയന്‍ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. ജൂലായ് 04 മുതല്‍ ഓഗസ്റ്റ് 04 വരെയാണ് ഫെസ്റ്റിവല്‍. അന്നബഅ് ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കേരളത്തിലെ വിവിധ ദഅവാ കോളേജുകളില്‍ പഠനം നടത്തുന്ന ഇരുന്നൂറോളം