Category: പൊതുവാര്‍ത്തകൾ
താമരശ്ശേരി ഐ.എച്ച്.ആര്.ഡി കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സെക്യൂരിറ്റ് ഗാര്‍ഡ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 16 ന്. വിമുക്ത ഭടന്മാര്ക്ക് പരിഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962963244. എന്ന നമ്പറില്‍ ബന്ധപ്പെടുക.
റോഡിൽ ‘അഭ്യാസം’ കാട്ടുന്നവർ സൂക്ഷിക്കുക; ഗതാഗത നിയമങ്ങൾ തെറ്റിച്ച് വാഹനങ്ങളുമായി കറങ്ങുന്നവരെ പൂട്ടാന്നൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് വാഹനങ്ങളുമായി റോഡില്‍ ‘അഭ്യാസം’ കാട്ടുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. റോഡില്‍ അഭ്യാസങ്ങളും റേസിംഗും നടത്തരുതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം റീല്‍സ് ചിത്രീകരണത്തിനിടെ കോഴിക്കോട് വെള്ളയില്‍ ബീച്ച് റോഡില്‍ ഇരുപതുകാരന് ദാരുണമായി മരിക്കാനിടയായ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലയില്‍ പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ താത്കാലിക അറ്റന്‍ഡര്‍ ഒഴിവ്
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ താത്കാലിക അറ്റൻഡർ ഒഴിവ്. അഭിമുഖം ഡിസംബർ 17-ന് 11-ന്. കാസ്പിനു കീഴിൽ ഒരു വർഷത്തെ ജോലി പരിചയമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ആദ്യം എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉണ്ടായിരുന്നത്.
എലത്തൂര്‍ ഗവ: ഐ.ടി.ഐ ഉള്‍പ്പെടയുള്ള ഐ.ടി.ഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
എലത്തൂര്‍: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല) എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്ക്കുലേഷന് കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) നിയമിക്കുന്നു. 2024-25 അദ്ധ്യയന
നിയമം തെറ്റിച്ചാല്‍ രാത്രികളില്‍ പിടിവീഴും; കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരുദിവസം കൊണ്ട് പിഴ ചുമത്തിയത് 788 വാഹനങ്ങള്‍ക്ക്
കോഴിക്കോട്: മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയില്‍ 788 വാഹനങ്ങള്‍ നിയമംലംഘിച്ചതായി കണ്ടെത്തി. 19,33,700 രൂപയാണ് പിഴചുമത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുവരെ കോഴിക്കോട് നഗരത്തിലും നന്മണ്ട, കൊടുവള്ളി, ഫറോക്ക് ആര്.ടി. ഓഫീസുകളുടെ പരിധിയിലുമാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം കോഴിക്കോട് റീല്‍സ് വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് വാഹനപരിശോധന
ഫുട്ബോള്‍ ആവേശം വീണ്ടും അറബ് മണ്ണിലേക്ക്; 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍
സൂറിച്ച്: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താല്പര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15
എലത്തൂര്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ 16ന്
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്ക്കുലേഷന് കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) 2024-25 അദ്ധ്യയന വര്‍ഷത്തില്‍
റീല്‍സ് ചിത്രീകരണത്തിനിടെ വടകര സ്വദേശി മരിച്ച സംഭവം; അപകടം ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ, അപകടത്തിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു
കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശിയായ യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. രാവിലെ വെള്ളയില്‍ പോലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിന്റെ ദൃശ്യം പോലിസിന് ലഭിച്ചു. വീഡിയോഗ്രാഫറായ ആല്വിന് ജോലി ചെയ്യുന്ന കോഴിക്കോട്ടെ സ്വകാര്യ കമ്പനിയുടെ പ്രൊമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെ വാഹനങ്ങള്‍ കുറഞ്ഞ സമയത്താണ് അപകടം
കോഴിക്കോട് നടുറോഡില്‍ റീല്‍സ് ചിത്രീകരണം; കാറിടിച്ച് വടകര കടമേരി സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് കടമേരി സ്വദേശിക്ക് ദാരുണാന്ത്യം. തച്ചിലേരി താഴെക്കുനി ഹൗസിൽ സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. രണ്ട് കാർ ചെയ്സ് ചെയ്ത് ഓടിച്ചു പോകുന്നത് റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിലൊരു കാർ ആൽവിനെ ഇടിക്കുകയായിരുന്നു. KL 10