Category: പൊതുവാര്‍ത്തകൾ
ചാത്തമംഗലം ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട്: ചാത്തമംഗലം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികമായി ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. അഭിമുഖം ഒക്ടോബര്‍ 23ന് രാവിലെ 11 മണിക്ക് നടക്കുന്നതായിരിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍
ഒരാഴ്ച മുന്‍പ് കോഴിക്കോട് നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചു; നഗരത്തിലെ വിവിധയിടങ്ങളില്‍ മോഷ്ടിച്ച സ്‌കൂട്ടറുമായി കറങ്ങി നടന്നു, ഒടുവില്‍ പ്രതിയെ ചേവായൂരില്‍ വെച്ച് പിടികൂടി പോലീസ്
കോഴിക്കോട്: കോഴിക്കോട് നിന്നും മോഷ്ടിച്ച സ്‌കൂട്ടറുമായി നഗരത്തിലെ വിവിധയിടങ്ങളില്‍ യാത്ര നടത്തിയ പ്രതിയെ ചേവായൂരില്‍വെച്ച് പിടികൂടി പോലീസ്. കുമാരസ്വാമി സ്വദേശി ഡാനിസണ്‍ (40) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ബീച്ച് റോഡില്‍വെച്ച് 10.10.24 ന് കാണാതായ കോഴിക്കോട് സ്വദേശിയുടെ KL11 BJ 5049 നമ്പര്‍ സ്‌കൂട്ടറുമായാണ് പോലീസ് ഇയാളെ പിടികൂടിയത്. ഈ സ്‌കൂട്ടറുമായി നഗരത്തിലെ വിവിധയിടങ്ങളില്‍ ഓടിച്ചുവരുന്നതായി
ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു; അഭിമുഖം 19 ന്, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. സ്വയം തയാറാക്കിയ അപേക്ഷ,
ചെങ്ങോട്ട്കാവ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം; വിശദമായി നോക്കാം
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം 22ന് രാ വിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍. പ്രവ്യത്തി പരിചയം ഉള്ളവര്‍ക്കും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.
എന്റെ പൊന്നേ!! കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരു പവന്റെ ഇന്നത്തെ വില അറിഞ്ഞാല്‍ ഞെട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 360 രൂപ കൂടി 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയുമായി. ഒക്ടോബറിലെ ഏറ്റവും കൂടിയ നിരക്കാണിത്. നിലവിലെ നിരക്ക് അനുസരിച്ച് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊല്ലം റെയില്‍വേ ഗേറ്റില്‍ പിക്കപ്പ് വാന്‍ ഇടിച്ചു, വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു
കൊയിലാണ്ടി: കൊല്ലം- നെല്ല്യാടി റെയില്‍വേ ഗേറ്റ് പിക്കപ്പ് വാന്‍ ഇടിച്ച് ലോക്കായി. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. നിലവില്‍ ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഗേറ്റ് പുനസ്ഥാപിക്കാന്‍ സമയമെടുക്കുന്നതിനാല്‍ കൊല്ലം- നെല്ല്യാടി ഭാഗത്തേയ്ക്ക് പോകുന്നവര്‍ മറ്റുവഴികള്‍ സ്വീകരിക്കേണ്ടതാണ്.
ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണു; കോഴിക്കോട് വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. മാങ്കാവ് പാറമ്മൽ സ്വദേശി കൊച്ചാളത്ത് ഗോവിന്ദനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് നഗരത്തിൽ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസിൽ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത് . ബസിന്റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോർ തുറന്നുകിടക്കുകയായിരുന്നു. ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവിൽ ബസ്
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; സംരഭകത്വ ശില്പശാലയുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് തലത്തില്‍ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 2 മുതല്‍ 16 വരെ പട്ടികജാതി വികസന വകുപ്പ് നടത്തിവരുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് സംരഭകത്വ ശില്പശാല സംഘടിപ്പിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി
വയനാട് പ്രിയങ്ക, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍; ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാര്‍ഥി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ പാലക്കാട് മുന്‍ എം.പി കൂടിയായ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 13-ന് വോട്ടെടുപ്പ് നടക്കും. വയനാടിന് പുറമേ പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പത്രികാ സമര്‍പ്പണം വെള്ളിയാഴ്ച ആരംഭിക്കും. വയനാട്, റായ്ബറേലി