Category: പൊതുവാര്‍ത്തകൾ

Total 3585 Posts

കോഴിക്കോട് മായനാട് ഗവ ആശാഭവനില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്; വിശദമായി നോക്കാം

കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാടുള്ള ഗവ. ആശാഭവനില്‍ (സ്ത്രീ), മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ കെയര്‍ ഹോം പ്രോജക്റ്റില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റിന്റെ (സ്ത്രീകള്‍ മാത്രം) ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഓണറേറിയം പ്രതിമാസം 7500 രൂപ. യോഗ്യത: ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 40

നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

നടുവത്തൂര്‍: ശ്രീ വാസുദേവ ആശ്രമം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കാണ് നിയമനം. നിത്യവേതന അടിസ്ഥാനത്തിലാണ് നിയമിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ മതിയായ അസ്സല്‍ രേഖകള്‍ സഹിതം 26.10.2024 ശനിയാഴ്ച 10 മണഇക്ക് സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

‘തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്നു, പിന്നെ വാതില്‍ തുറന്നില്ല’; ട്രെയിനില്‍ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: എറണാകുളത്ത് ട്രെയിനില്‍ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ കാരക്കാട് മുല്ലക്കല്‍ സ്വദേശി സന്തോഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ അമ്മയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നീട്

കോഴിക്കോട് ഉൾപ്പടെയുള്ള റെയിൽവേ സ്‌റ്റേഷനുകളിലെ വിശ്രമമുറികളിൽ നിന്ന് മൊബൈൽ ഫോൺ മോഷണം; മലപ്പുറം സ്വദേശികളായ യുവാവും യുവതിയും പിടിയിൽ

കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് മൊബൈൽഫോൺ മോഷ്ടിക്കുന്ന യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശികളായ ജിഗ്നേഷ്, സോന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് വെച്ചാണ് ഇരുവരും പോലിസ് പിടിയിലാകുന്നത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലേയും വിശ്രമമുറികളിൽ നിന്നും ഇവർ മൊബൈൽഫോൺ മോഷ്ടിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലാണ് ഇവർ മോഷണത്തിനിറങ്ങുക. റെയിൽവേ സ്റ്റേഷനിൽ നിന്ന്

രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് 2500 രൂപ; സ്വര്‍ണ്ണ വില 59,000 ത്തിലേയ്ക്ക്, അറുപതിനായിരം കടക്കുമെന്ന് വിദഗ്ദര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ കടന്ന് കുതിക്കുന്നു. പവന് 320 രൂപ വര്‍ധിച്ചു. ഇതോടെ 58,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിയിലെ നിരക്ക്. ഗ്രാമിന് 40 രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണവില 60000ത്തിലേക്ക് കുതിക്കുകയാണ്. സ്വര്‍ണ്ണവില വര്‍ധിച്ചത് സാധാരണക്കാര്‍ വലിയ

എണ്ണപ്പലഹാരങ്ങള്‍ പൊതിയാന്‍ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. പത്രക്കടലാസിലുള്ള ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ഒഴിവാക്കാനാണ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. സമൂസ, പക്കോഡ പോലുള്ള എണ്ണപ്പലഹാരങ്ങളുടെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം

കോഴിക്കോട് ഗവ.വനിതാ പോളിടെക്നിക്ക് കോളേജില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട് : മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിന് കീഴില്‍ ഗവ.ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപികയെ നിയമിക്കുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്കാണ് നിയമനം നടത്തുന്നത്. ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് കോളേജില്‍ വെച്ച് അഭിമുഖം നടത്തും. ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ്

2022 ല്‍ കോഴിക്കോട് ജില്ലാ കോടതി വളപ്പില്‍ അതിക്രമിച്ച് കയറി ഗാന്ധി പ്രതിമ തകര്‍ത്തു; ജാമ്യത്തിലിറങ്ങി രണ്ട് വര്‍ഷത്തോളമായി മുങ്ങിനടന്നിരുന്ന പ്രതിയെ പിടികൂടി പോലീസ്

കോഴിക്കോട്: കോടതി വളപ്പില്‍ അതിക്രമിച്ച് കയറി ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി പിടിയില്‍. കക്കോടി മുക്ക് ആക്കുംപറമ്പത്ത് ഹൗസില്‍ നാരായണന്‍ (55) ആണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്. 2022 ഏപ്രില്‍ 6 ന് ആണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് ജില്ലാ കോടതി വളപ്പിലേക്ക് അതിക്രമിച്ച് കയറി കോമ്പൗണ്ടിലെ പുണ്യ

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയത് 67ലക്ഷം രൂപ; പന്തീരാങ്കാവ് സ്വദേശിയുടെ പരാതിയിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ പന്തീരാങ്കാവ് സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. വാണിയമ്പാടി വെല്ലൂർ ജൂവ നഗർ മുബഷീർ ഷെയ്ഖിനെ(29)യാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈയിലാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. വാട്‌സാപ് വഴി ബന്ധപ്പെട്ടാണ് പ്രതി പരാതിക്കാരനുമായി പണമിടപാട് നടത്തിയത്. ബാങ്ക് അക്കൗണ്ടിൽ

ഇൻഷൂർ ഇല്ലാതെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇൻഷൂറില്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ കർശന നടപടി, ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഇൻഷൂർ ഇല്ലാതെ വാഹനം ഓടിക്കുന്നതും അപകടത്തിൽ പെടുന്നതും നാട്ടിൽ ഇപ്പോൾ സാധാരണമാണ്. അത്തരത്തിൽ ഇൻഷൂർ ഇല്ലാതെ വാഹനമോടിക്കുന്നവരെ പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ആർടിഒ, സബ് ആർടിഒ എന്നിവർക്ക് നിർദേശം നൽകി ഗതാഗത