Category: പൊതുവാര്‍ത്തകൾ

Total 3269 Posts

കാപ്പാട് മാസപ്പിറവി കണ്ടു; നബിദിനം സെപ്തംബര്‍ 16ന്

കൊയിലാണ്ടി: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ( 05.9.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 16ന് (തിങ്കള്‍) നബിദിനവും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. 755രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. നല്ല ആരോഗ്യമുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്സിന് താഴെ. നിലവില്‍ എച്ച്.ഡി.എസിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. സെപ്റ്റംബര്‍ ആറിനാണ് അഭിമുഖം. രാവിലെ ഒമ്പതുമണിക്ക് അസല്‍ രേഖകള്‍

‘അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, ആരോപണം വ്യാജം’; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിവിന്‍ പോളി

കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈം​ഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായുള്ള ആരോപണമാണെന്നും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നതെന്നും നിവിന്‍ പറഞ്ഞു നിവിന്‍പോളിയുടെ വാക്കുകള്‍; ”ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. ആദ്യമായാണു

”സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു”; നടന്‍ നിവിന്‍പോളിക്കെതിരെ കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗികാതിക്രമക്കേസ്. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് നിവില്‍ ദൂബൈയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. നിര്‍മ്മാതാവ് എ.കെ.സുനിലാണ് രണ്ടാം പ്രതി. Summary: sexual abuse case against nivin pauly

തിരുവനന്തപുരത്ത്‌ ഇൻഷുറൻസ് ഓഫീസിൽ വൻതീപിടിത്തം; രണ്ടു സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ

ഓണം ഇങ്ങെത്തി; ഓണപൂക്കളം തീർക്കാൻ ഇക്കുറി അരളിപ്പൂവ് ഉണ്ടാകില്ല

അത്തം പിറക്കാൻ രണ്ട് നാൾ മാത്രം. മലയാളിക്ക് ഇനി ഓണനാളുകൾ. പക്ഷെ ഇത്തവണത്തെ ഓണത്തിന് പൂക്കളങ്ങളിൽ അരളിപ്പൂവ് ഉണ്ടാകില്ല. അരളിയില കഴിച്ച് യുവതി മരിച്ച സംഭവത്തോടെ കേരളത്തിൽ അരളിപ്പൂവിന് ഡിമാൻഡ് ഇല്ലാതായതായി വ്യാപാരികൾ പറയുന്നു. അരളിയിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മേയ് മുതൽ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത് വിവിധ

രാത്രി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്, പുലര്‍ച്ചെ വന്നപ്പോള്‍ കാണാനില്ല; കുന്നംകുളത്ത് സ്വകാര്യ ബസ് മോഷണം പോയി

കുന്നംകുളം: ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം നിര്‍ത്തിയിട്ട് പോകുന്ന ഇരുചക്ര വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഏറെയുണ്ട്, പക്ഷേ ബസ് മോഷണം പോയതായി അധികം കെട്ടിട്ടില്ല. എന്നാലിപ്പോള്‍ പൊതു സ്ഥലത്തെ ബസ് നിര്‍ത്തിയിട്ട് പോകുന്നതും സുരക്ഷിതമല്ലെന്നാണ് കുന്നംകുളത്ത് നടന്ന സംഭവം സൂചിപ്പിക്കുന്നത്. സര്‍വ്വീസ് അവസാനിപ്പിച്ച് കുന്നംകുളം പഴയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് പോയതാണ് ഷോണി ബസുടമ.

വെളിച്ചെണ്ണ, ചെറുപയർ ഉള്‍പ്പെടെ 14 ഇനങ്ങള്‍; ഓണക്കിറ്റ് വിതരണം സെപ്തംബർ ഒമ്പത് മുതൽ

തിരുവന്തപുരം: ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുകയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുളള എല്ലാ തയ്യാറെടുപ്പുകളും

നടപ്പന്തല്‍ നിര്‍മ്മാണം; ഇരിങ്ങത്ത് മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ നടപ്പന്തലിന് തറക്കല്ലിട്ടു

പയ്യോളി: ഇരിങ്ങത്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. ഭൂമി പൂജക്ക്‌ശേഷം നടന്ന തറക്കല്ലിടല്‍ കര്‍മ്മം ക്ഷേത്രം മേല്‍ശാന്തി ദേവദാസന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ തന്ത്രി എളപ്പില ഇല്ലം സന്തോഷ് നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ഭക്തജനങ്ങള്‍ക്ക് നടപ്പന്തല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ക്ഷേത്ര പരിപാലന സമിതി അറിയിച്ചു. ശിലാസ്ഥാപന ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി.വി.

വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും​ മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു.