Category: പൊതുവാര്‍ത്തകൾ
നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
കണ്ണൂര്‍: ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡരികില്‍ പണിയെടുക്കുന്ന സമയത്താണ് പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ആദ്യം റോഡരികിലെ മരത്തിൽ ഇടിച്ച ലോറി സമീപത്ത് ജോലി
മകള്‍ ഇതരജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തു, 88-ാം നാള്‍ വരനെ കൊലപ്പെടുത്തി, വധുവിന്റെ പിതാവിനും അമ്മാവനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. പ്രഭുകുമാര്‍ (43), കെ.സുരേഷ്‌കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തിയ കേസിലാണ് വിധി. 2020 ഡിസംബര്‍ 25നാണ് കൊലപാതകം നടന്നത്. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ആര്‍.വിനായക റാവു ആണു കേസ് പരിഗണിച്ചത്. 2020 ഡിസംബര്‍ 25നു
കച്ചേരി,തിരുവാതിരക്കളി, സംഘനൃത്തം; പത്താം വാര്‍ഷികം ആഘോഷമാക്കി അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍
ചേമഞ്ചേരി: അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. പരിപാടിയില്‍ വിവിധ മേഖലകളില്‍ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. ചേലിയ കഥകളി വിദ്യാലയം പ്രിന്‍സിപ്പാളും കഥകളി ആചാര്യനുമായ കലാമണ്ഡലം പ്രേംകുമാറിനെ ആദരിച്ചു. ഉണ്ണിഗോപാലന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. സതി കിഴക്കയില്‍
ദമ്പതിമാരെന്ന വ്യാജേന താമസം; എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ
കണ്ണൂർ: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍, അമീറിനോടൊപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സല്‍മ ഖത്തൂണ്‍ എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുപുഴ ചെക്പോസറ്റില്‍ വെച്ചാണ്
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരി ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്ക് (സീനിയര്‍) നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29നു രാവിലെ 11 മണിക്ക്. അസ്സല്‍ രേഖകളുമായി ഓഫിസില്‍ എത്തുക. കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്‌കൂള്‍ നാച്വറല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം 28ന് രാവിലെ 11 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722 509. വളയം
കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു; പേരാമ്പ്ര സ്വദേശിയായ യുവാവ് കംബോഡിയയിലെ കമ്പിനിയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം
വടകര:കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു. ഇന്ന് കൊച്ചിയിലെത്തും. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, എന്നിവരാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. കംബോഡിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച സംഘത്തിൽ മലപ്പുറം എടപ്പാൾ
വിദേശനാണ്യ വിനിമയ സ്ഥാപനത്തിൻ്റെ പേരിൽ തട്ടിപ്പ്; കൊല്ലം കടക്കല്‍ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കണ്ണൂർ സ്വദേശിയായ യുവതി അറസ്റ്റിൽ
കണ്ണൂർ: വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലം സ്വദേശിയുടെ 43 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഏച്ചൂർ വട്ടപ്പൊയില്‍ താഴേ വീട്ടില്‍ ഹൗസിലെ ജസീറ (32)യാണ് പിടിയിലായത്. താണയിലെ സാറ എഫ് എക്സ് എന്ന സ്ഥാപനത്തിന് വേണ്ടി പണം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് കൊല്ലം കടക്കല്‍
റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാർക്ക് മസ്റ്ററിംഗിന് അനുവദിച്ച സമയം വീണ്ടും നീട്ടി
തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബർ അഞ്ച് വരെയാണ് നീട്ടിയത്. മുൻഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേർ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ
കുതിച്ചുചാടി സ്വര്‍ണവില; 59000 ത്തിലേക്ക് കടക്കുന്നു, ഇന്നും വില വര്‍ധിച്ചു
തിരുവനന്തപുരം: കുതിച്ചുചാടി സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. പവന് 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 58,880 രൂപയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപയായി. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക്. ഈ മാസത്തിന്റെ
പേരാമ്പ്ര ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
പേരാമ്പ്ര: മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒരു ഒഴിവിലേക്ക് ഒക്ടോബര്‍ 30 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്ക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍