Category: പൊതുവാര്‍ത്തകൾ

Total 3583 Posts

കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റ് ഇന്റ്‌റര്‍വ്യൂ നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട്, വയനാട് ജില്ലകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15 ന് രാവിലെ 11 മണിക്ക് കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ (മുതലക്കുളം) നടക്കുന്ന ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2721081, 2724299.

ജോലി തേടി അലയുന്നവരാണോ?; എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു, വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഹോം കണകട് ടെക്നീഷ്യന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസീവര്‍ /സ്റ്റോക്ക് ഇന്‍ വാര്‍ഡ് എക്സിക്യൂട്ടിവ്, വെജിറ്റബിള്‍ പര്‍ച്ചേയ്സര്‍, ഫിഷ് കട്ടര്‍, കുക്ക്, വെയ്റ്റര്‍, ജ്യൂസ് മേക്കര്‍, ഇലക്ട്രിഷ്യന്‍,

ചക്കിട്ടപ്പാറ പഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു; വിശദമായി നോക്കാം

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം, ഹരിതകര്‍മ സേനയുടെ വാഹനം എന്നിവയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നത്. നിയമന അഭിമുഖം 15ന് രാവിലെ 11മണിക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും.

തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനില്‍ യാത്രയ്ക്കിടെ തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച് അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം അറിയിച്ചു. നാട്ടുകാരും

സ്വല്പം ആശ്വാസം; സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞു, ഒരു പവന്റെ വില അറിയാം

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 55 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7220 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,760 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടായിരുന്നെങ്കിലും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ വിലയില്‍ ഇടിവ് വരാനുള്ള

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; യുവാവ് അറസ്റ്റില്‍, ആവശ്യക്കാര്‍ ബന്ധപ്പെടുന്നത് വാട്‌സ് ആപ് വഴി

കോഴിക്കോട് : വന്‍തോതില്‍ കഞ്ചാവുമായി രാമനാട്ടുകര മേല്‍പാലത്തിന് താഴെ നിന്നും യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസില്‍ ശ്രീജിത്ത്. ജി.സിയാണ് അറസ്റ്റിലായത്. വില്‍പനക്കായി കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. ഫറോക്ക് , രാമനാട്ടുകര കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തില്‍ നടത്തിയ

നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ ഫീസ് വർധിപ്പിച്ച് കേരള- കാലിക്കറ്റ് സർവകലാശകൾ

കോഴിക്കോട് : നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ ഫീസ് കേരള- കാലിക്കറ്റ് സർവകലാശകൾ പരീക്ഷാഫീസ് വർധിപ്പിച്ചു. കാലിക്കറ്റ് സർവകലാശാലയാണ് ആദ്യം ഫീസ് വർധിപ്പിച്ചത്. തുടർന്ന് കേരള സർവകലാശാലയും പരീക്ഷ ഫീസുകൾ വലിയ വർധനവ് വരുത്തി. പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച്, ഓരോ വിദ്യാർഥിയും 1375 രൂപ മുതൽ 1575 രൂപ വരെ ഫീസിനത്തിൽ നൽകേണ്ടി വരും. സാമ്പത്തികമായി പിന്നാക്കം

വടകര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി നോക്കാം

വടകര: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മനോജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റിനെ (പുരുഷന്‍) നിയമിക്കുന്നു. യോഗ്യത ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഭിമുഖം നവംബര്‍ 15ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Therapist Vacancy Vadakara Govt. Ayurvedic Hospital

സാമൂഹ്യമാധ്യമം വഴി പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി, വിവാഹം കഴിച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് പിടിയില്‍

കിളികൊല്ലൂര്‍: നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപ്പുരയില്‍ മിഥുന്‍ (27) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. സാമൂഹ്യമാധ്യമം വഴി പരിചയത്തിലായ പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ

ഓഫ്സെറ്റ് പ്രിന്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം

കോഴിക്കോട്: കുതിരവട്ടത്ത് ഇംഹാന്‍സിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഓഫ്സെറ്റ് പ്രിന്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 13 നു വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം. യോഗ്യത. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ പ്രിന്റിങ് ടെക്നോളജി / കെജിടിഎ ഇതില്‍ ഏതെങ്കിലും