Category: പൊതുവാര്‍ത്തകൾ

Total 3668 Posts

ചെക്യാട് പഞ്ചായത്തില്‍ ഓവർസീയർ നിയമനം

ചെക്യാട്: പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലേക്ക് ഓവർസീയർ തസ്തികയിൽ നിയമനം നടത്തുന്നു. ജനുവരി 3ന് 11ന് ചെക്യാട് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. Description: Appointment of Overseer in Chekkiad Panchayat

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; അന്ത്യവിശ്രമം യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം. യമുനാ തീരത്തെ നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മന്‍മോഹന്‍ സിങ്ങിന്റെ മൂത്തമകള്‍ ഉപീന്ദര്‍ സിങ്ങാണ് ചിതയ്ക്ക് തീ കൊളുത്തിയത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി,

വടക്കേ മലബാറുകാർക്ക് റെയിൽവേയുടെ പുതുവത്സര സമ്മാനം; കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് സർവീസ് ജൂൺ ഒൻപത് വരെ നീട്ടി

കണ്ണൂർ: വടക്കേ മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാൻ അനുവദിച്ച കണ്ണൂർ – ഷൊർണൂർ (06031/32) എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് 2025 ജൂൺ 9 വരെ നീട്ടി. പ്രതിദിന സർവീസ് ആയാണ് യാത്ര തുടരുക. നവംബർ ഒന്ന് മുതലാണ് ട്രെയിൻ പ്രതിദിനമാക്കിയത്. സ്പെഷൽ ട്രെയിൻ സർവീസ് ആയതിനാൽ എക്സ്പ്രസ് നിരക്ക് ഈടാക്കുന്നത് തുടരും. ആഴ്ചയിൽ നാല്

കുതിച്ചുയർന്ന സ്വർണം താഴേക്ക്; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 57,080 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,135 രൂപയുമായി. 57,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില

ഫറോക്ക് ഫാറൂഖ് കോളജില്‍ സ്വീപ്പറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: ഫറോക്ക് ഫാറൂഖ് കോളജില്‍ സ്വീപ്പറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 30നു രാവിലെ 10നു കോളജ് ഓഫിസില്‍ നടക്കും.

വാടകവീട് കേന്ദ്രീകരിച്ച് രണ്ട് വര്‍ഷത്തോളമായി ലഹരി വില്പന; കുന്ദമംഗലത്ത് 50 കുപ്പി പോണ്ടിച്ചേരി വിദേശമദ്യവും ആറായിരത്തോളം പാക്കറ്റ് ഹാന്‍സുകളുമായി യുവാവ് പിടിയില്‍

കുന്ദമംഗലം: വിദേശമദ്യം ഉള്‍പ്പെടെ നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കുന്ദമംഗലത്ത് യുവാവ് പിടിയില്‍. കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പില്‍ സര്‍ജാസ് ബാബു (37 വയസ്സ്) വിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. 50 കുപ്പി പോണ്ടിച്ചേരി വിദേശമദ്യവും, ആറായിരത്തോളം പാക്കറ്റ് ഹാന്‍സുകളുമായി വരട്ട്യാക്കിലെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് വര്‍ഷമായി ഇവിടെനിന്ന് കുന്നമംഗലം,

ബാങ്ക് ജോലിയാണോ സ്വപ്‌നം? എസ്.ബി.ഐയില്‍ നിരവധി ഒഴിവുകള്‍- വിശദാംശങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍), പ്രൊബേഷണറി ഓഫീസര്‍ (പിഒ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കല്‍ തസ്‌കികയില്‍ രാജ്യത്താകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 600 ഒഴിവുകളുമാണുള്ളത്. ബിരുദമാണ് യോഗ്യത. ക്ലാര്‍ക്ക് നിയമനത്തിന് ജനുവരി

ഡോ.മന്‍മോഹന്‍ സിങ്ങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ശനിയാഴ്ച

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്‌കാരം നടക്കും. എ.ഐ.സി.സി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നലെ രാത്രി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു മന്‍മോഹന്‍ സിങ്. ഉടന്‍ എയിംസിലെത്തിച്ചെങ്കിലും

യോഗ ടീച്ചര്‍; ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന, ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്ആര്‍സി

ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ണ്ണവില; പവന് 57,000 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്. ഗ്രാമിനാകട്ടെ 25 രൂപ വര്‍ധിച്ച് 7125 രൂപ ആവുകയും ചെയ്തു. അതേ സമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില