Category: തെരഞ്ഞെടുപ്പ്

Total 120 Posts

പാനൂരിലെ ഷാഫി പറമ്പിലിന്റെ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുത്; അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്ന് വനിതാ ലീ​ഗ് പ്രവർത്തകർക്ക് നിർദേശം

വടകര: വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്‍റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്‍റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നുമാണ് നിര്‍ദേശം.

‘നേതാവ് എന്നും ഉമ്മന്‍ ചാണ്ടി തന്നെ, അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ പ്രവര്‍ത്തിക്കും’; വടകരയിലെ വിജയത്തിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കരുത്തുറ്റ വിജയത്തിന് ശേഷം പുതുപ്പള്ളിയിലെത്തി എത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് വടകരയിലെ നിയുക്ത എം.പി ഷാഫി പറമ്പില്‍. രാഹുല്‍ മാങ്കൂട്ടം, കെ.സി ജോസഫ്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. ചാണ്ടി ഉമ്മനൊപ്പം പള്ളിയിലെത്തി സന്ദര്‍ശനം നടത്തിതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചത്. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷം കല്ലറയില്‍ പൂക്കള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം,എവിടെയൊക്കെ എന്ന് നോക്കാം

തിരുവന്തപുരം: കേരളം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് മുന്നിലെത്താനായത് 19 മണ്ഡലങ്ങളില്‍ മാത്രം. അതേസമയം 2019ല്‍ നേമത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി ഇത്തവണ 11 ഇടത്തേക്ക് വളര്‍ന്നു. മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍ നോക്കാം വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര,

ലോക്സഭയിലേക്ക് മുരളീധരനുമുണ്ടാകും? വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയേറുന്നു

കോട്ടയം: വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നും അവസാന നിമിഷം തൃശ്ശൂരിലേക്ക് മാറ്റിയതാണ് കെ മുരളീധരനെ. ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും വമ്പൻതോൽവിയായിരുന്നു മുരളീധരന്റേത്. മാത്രമല്ല സുരേഷ് ​ഗോപിയിലൂടെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനും സാധിച്ചു. തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്. അദ്ദേഹത്തെ തണുപ്പിച്ചില്ലെങ്കിൽ പാർട്ടിക്ക് ക്ഷീണമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്.

‘വര്‍ഗീയത പറഞ്ഞവരോട് വടകര രാഷ്ട്രീയം പറഞ്ഞു, പ്രവാസി സഹോദരങ്ങളോട് നന്ദി’; തെരഞ്ഞെടുപ്പിലെ വിജയം വടകരക്കാരുടെ രാഷ്ട്രീയ വിജയമെന്ന് ഷാഫി പറമ്പില്‍

വടകര: വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞുവെന്ന് ഷാഫി പറമ്പില്‍. കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായാണ് വടകരയില്‍ സ്ഥാനാര്‍ഥിയായത്. ഒരിഞ്ച് പോലും വടകരക്കാര്‍ എന്നെ അവഗണിച്ചില്ല. കടലോളം സ്‌നേഹം തന്ന് കൂടെ നിര്‍ത്തി. ഈ വിജയം വടകരക്കാര്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുന്നു. പ്രവാസി സഹോദരങ്ങളോട് പ്രത്യേകമായി നന്ദി പറയുന്നു.

ആറ്റിങ്ങല്‍ ക്ലൈമാക്‌സില്‍ യു.ഡി.എഫിനൊപ്പം; വിയര്‍ത്ത് കുളിച്ച് അടൂര്‍ പ്രകാശിന്റെ ജയം

ആറ്റിങ്ങല്‍: ചാഞ്ചാട്ടത്തിനൊടുവില്‍ ക്ലൈമാക്‌സില്‍ ആറ്റിങ്ങല്‍ യു.ഡി.എഫിനൊപ്പം. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ വിജയം. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഏറ്റവും തിളക്കം കുറഞ്ഞ വിജയമാണ് ആറ്റിങ്ങലിലേത്. പൂവച്ചല്‍, കുറ്റച്ചല്‍ മേഖലയാണ് അടൂര്‍ പ്രകാശിനെ തുണച്ചത്. തുടക്കത്തില്‍ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍.ഡി.എഫിന്റെ വി.ജോയ് ലീഡ് പിടിച്ചു. അവസാന ഘട്ടംവരെ ചെറിയ

കേരളത്തില്‍ വീശിയടിച്ച് യു.ഡി.എഫ് തരംഗം; 17 സീറ്റും ഉറപ്പിച്ചു, മിന്നും തിളക്കം ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

തിരുവന്തപുരം: യു.ഡി.എഫ് തരംഗത്തില്‍ മുങ്ങി സംസ്ഥാനം. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ 17 ഇടത്തും യു.ഡി.എഫിനാണ് വിജയം. ആറ്റിങ്ങലില്‍ നിലവില്‍ ആര് ജയിച്ചു എന്ന് വ്യക്തമായിട്ടില്ല. നിലവില്‍ ആലത്തൂരില്‍ മാത്രമാണ് എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായത്. തൃശ്ശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി വിജയിച്ചു. . കൊല്ലം, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എരണാകുളം, ചാലക്കുടി, പാലക്കാട്, പൊന്നാനി, മലപ്പുറം,

‘വടകരയുടെ ഓമനമുത്തേ’; ഷാഫി പറമ്പിലിനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍, ലീഡ് ഒരുലക്ഷത്തിന് മുകളില്‍

വടകര: കടുത്ത മത്സരം നടന്ന വടകരയില്‍ ആധികാരിക വിജയം ഉറപ്പിച്ച ഷാഫി പറമ്പിലിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള, ഡിസിസി കെ.പ്രവീൺ കുമാർ എന്നിവര്‍ക്കൊപ്പമാണ് ഷാഫി പ്രവര്‍ത്തകരെ കാണനെത്തിയത്‌. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 109603 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്‌. 532353 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. പോസ്റ്റല്‍

എന്‍ഡിഎയെ വിറപ്പിച്ച് ഇന്ത്യാ സഖ്യം; ദില്ലിയില്‍ കെജരിവാള്‍ തരംഗമില്ല

  ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്‍തള്ളി രാജ്യത്ത് ഇന്ത്യാസഖ്യം മുന്നിട്ട് നില്‍ക്കുന്നു. പശ്ചിമ ബംഗാളില്‍ മമത 33 സീറ്റില്‍ ലീഡ് ചെയ്യുന്നു. അതേ സമയം 271 സീറ്റിലേയ്ക്ക് ബി.ജെ.പിയുടെ ലീഡ് കുറഞ്ഞു. ദില്ലിയില്‍ കെജരിവാള്‍ തരംഗമില്ല, ഏഴില്‍ ഏഴ് സീറ്റും ബി.ജെ.പിയ്ക്ക്. നിലവില്‍ എന്‍ഡിഎ സഖ്യവും ഇന്ത്യാ സഖ്യവും സീറ്റുനിലയില്‍ ഓരേ പോലെ മുന്നേറുകയാണ്.

വടകരയിൽ 46944 വോട്ടിന്റെ ലീഡുമായി ഷാഫി പറമ്പിൽ; നെഞ്ചിടിപ്പോടെ എല്‍ഡിഎഫ്,

വടകര: വാശിയേറിയ മത്സരം നടന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ 40,000ത്തിലധികം ലീഡുമായി കുതിച്ച് യുഡിഎഫ്. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 46944 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്. 250705 വോട്ടാണ് ഷാഫി ഇതുവരെ നേതിയത്. എല്‍ഡിഎഫിന്റെ കെ.കെ ശൈലജ 203761 വോട്ടുകളഉം ബിജെപിയുടെ പ്രഫുല്‍ കൃഷ്ണ 50234 വോട്ടുകളും നേടി. തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ തന്നെ വടകരയില്‍