Category: പൊതുവാര്‍ത്തകൾ

Total 3657 Posts

പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴില്‍ എസ് ടി പ്രൊമോട്ടര്‍ നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരേന്ദ്രദേവ്, സീതപ്പാറ, ആലംപാറ, ചെങ്കോട്ടകൊല്ലി ഉന്നതികളിലും മറ്റ് ഒറ്റപ്പെട്ട ഉന്നതികളിലും എസ്.ടി പ്രൊമോട്ടര്‍മാരായി (ഒഴിവ് -1 ) താല്‍ക്കാലിക നിയമനത്തിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്സ്. പി വി റ്റി ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതി.

ഒരു പിടിയുമില്ലാതെ സ്വർണ വില; ഇന്ന് വീണ്ടും വില വർധിച്ച് 64000 ന് അരികിലെത്തി

തിരുവനന്തപുരം: സ്വർണവിലയിൽ ഇന്നും വർധനവ്. 240 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 63,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 400 രൂപ പവന് വർധിച്ചിരുന്നു. ജനുവരി 22നാണ് പവൻ വില

2025-26 അധ്യയന വർഷം; പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ ഉൾപ്പടെ മെയ് മാസം സ്കൂളുകളിൽ എത്തും

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപ്പടെ മെയ് മാസം വിതരണം ചെയ്യും. 2,4,6,8,10 എന്നീ ക്ലാസുകളിൽ വരുന്ന അധ്യയന വർഷത്തിൽ പരിഷ്ക്കരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. മെയ് അവസാനത്തോടെ പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും. ഇതുവരെ 88.82ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ 26.43 ലക്ഷം പാഠപുസ്തകങ്ങൾ

സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണം: വനിതാ കമ്മീഷന്‍

കോഴിക്കോട്: സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ വളരെയേറെ ചൂഷണത്തിന് വിധേയരാകുന്നതായി അവര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ആവശ്യമായ രേഖകള്‍ പോലും ഇല്ലാതെ

ഉയർത്തെഴുന്നേറ്റ് പൊന്ന്; സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു

തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 63,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ കൂടി 7940 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6535 രൂപയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് അരോഗദൃഢഗാത്രരായ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായ പരിധി; 56 ല്‍ താഴെ. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19 ന് രാവിലെ ഒന്‍പതിനകം അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ആശുപത്രി വികസന

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ അക്കാദമിലേയ്ക്ക് സെലക്ഷന്‍ നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട് : ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാഡമിന്റണ്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ നടത്തുന്നു. ഫെബ്രുവരി 16 ന് രാവിലെ 10 മണിക്ക് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ 5 മുതല്‍ 10 വയസ്സ് വരെയുളള കുട്ടികള്‍ക്ക് പങ്കെടുക്കാം. ദീര്‍ഘകാല ബാഡമിന്റണ്‍ പരിശീലനത്തിനുള്ള തിരഞ്ഞടുപ്പ് കോഴിക്കോട് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുക. എല്ലാ ദിവസം വൈകീട്ട്

15ലധികം കമ്പനികള്‍, 500ലധികം ഒഴിവുകള്‍; മിനി ജോബ്‌ഫെയര്‍ നാളെ

കോഴിക്കോട്‌: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (ഫെബ്രുവരി 15) കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ മിനി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്‌ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്. ഫോൺ: 0495-2370176. Description: More than 15 companies, more than 500

സീനിയേഴ്സിനെ ബഹുമാനിച്ചില്ല; പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം

പാനൂർ: സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ധിച്ചതായി പരാതി. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. ഇന്നലെയായിരുന്നു സംഭവം. സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് അഞ്ച് പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് നിഹാലിനെ മർദ്ധിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി

ഡിജിറ്റൽ ആർസി ബുക്കുകൾ 2025 മാർച്ച് 1 മുതൽ; ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ആർസി ബന്ധിപ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ആർസി ബുക്കുകൾ 2025 മാർച്ച് 1 മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ . മോട്ടർ വാഹന വകുപ്പ് ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി. ആർസി ബുക്ക് പ്രിന്റ് എടുത്തു നൽകുന്നതിനു പകരമായാണ് ഡിജിറ്റലായി നൽകുന്നതെന്ന് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ റജിസ്‌ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്‌സൈറ്റിൽനിന്ന് ആർസി ബുക്ക് ഡൗൺലോഡ്