Category: സ്പെഷ്യല്‍
ആത്മധൈര്യത്തിന്റെ തീരത്തു; ഇരു കൈകളില്ലാതെ ആലുവ പുഴ നീന്തി കയറി കോഴിക്കോട്ടുകാരൻ ആസിം
കോഴിക്കോട്: ഇരു കൈകളും തുഴ പോലെ മുന്നോട്ട് വീശിവീശിയാണ് എത്ര പ്രഗത്ഭരായാലും നീന്തറുള്ളത്. അപ്പോൾ പിന്നെ കൈ ഇല്ലെങ്കിൽ എന്ത് ചെയ്യും? നീന്തൽ കണ്ടുകൊണ്ട് കരയ്ക്കിരിക്കാ എന്നാവും നമ്മൾ കരുതുക. പക്ഷെ ജന്മനാ രണ്ട് കൈകളും ഇല്ലാത്ത ആസിം ഈ ചിന്താഗതിക്ക് എതിരാണ്. പെരിയാർ നദി തീരത്തോട് തീരം നീന്തികടക്കുവാൻ ആസിമിന് തന്റെ വൈകല്യം ഒരു
ക്വാറി ഉടമകളുമായി ഇനി ചര്‍ച്ചയ്ക്കില്ല; ക്വാറിയില്‍ ഇനി സ്ഫോടനം നടത്താന്‍ അനുവദിക്കില്ല; കീഴരിയൂര്‍ ആനപ്പാറ ക്വാറിയ്ക്കെതിരെ സമരം ശക്തമാക്കി ആക്ഷന്‍ കമ്മിറ്റി- വീഡിയോ
കൊയിലാണ്ടി: ആനപ്പാറ ക്വാറിയ്ക്കെതിരെ കഴിഞ്ഞ പതിനെട്ടുദിവസമായി തുടരുന്ന സമരം വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് ആനപ്പാറ ആക്ഷന്‍ കമ്മിറ്റി. പ്രതിഷേധ സമരത്തിനിടയിലും കരിങ്കല്‍ കയറ്റാനും സ്ഫോടനം നടത്താനുമായി എത്തിയ വാഹനങ്ങള്‍ കഴിഞ്ഞദിവസം സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പ്രദേശത്തെ വീടുകള്‍ക്കും കുടിവെള്ള സ്രോതസ്സുകള്‍ക്കും ഭീഷണിയായ ക്വാറിലെ ബ്ലാസ്റ്റിങ് അവസാനിപ്പിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്.
നാടിന്റെ വികസനത്തിനായി അവസാന ശ്വാസവും കാത്ത് തിരുവങ്ങൂരെ ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം; പുതിയ തലമുറ അറിയണം, ഈ അക്ഷര കേന്ദ്രത്തിന്റെ ആവേശകരമായ ചരിത്രം
കൊയിലാണ്ടി: “തന്റെ അവസാനം ഇങ്ങെത്താറായി, ആരോരുമില്ലാത്ത അനാഥജീവിതമായി തന്നെ അവസാനിക്കേണ്ടി വരും എന്നുമറിയാം എങ്കിലും വെറുതെയെന്ന പോലെ പ്രതീക്ഷ നാളങ്ങൾ എവിടെയെങ്കിലും കാണുമോയെന്നറിയാനായി ഇടയ്ക്കിടെ കാല ചക്രം പിന്നോട്ടുരുട്ടും…. പുതുതായി ഓർമ്മിക്കാനായി തന്റെ ജീവിതത്തിൽ അടുത്ത കാലത്തെങ്ങും ഒന്നും നടന്നിട്ടില്ലെങ്കിലും വർഷങ്ങൾ ഏറെ മുൻപ് ഒരു സുവർണ്ണ കാലഘട്ടം തനിക്കുമുണ്ടായിരുന്നു.” പഴയകാല ഓർമ്മകളിലേക്കൂളിയിടുന്നത് ചേമഞ്ചേരി പഞ്ചായത്തിലെ
നിവിന്‍ പോളിയുടെ 1983 രോഹന്റെ കഥ; എല്ലാ പിന്തുണയും നല്‍കി മകനെ ക്രിക്കറ്റ് താരമാക്കിയത് അച്ഛന്‍ സുശീല്‍
നിവിന്‍ പോളി നായകനായി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 1983. മകനെ ക്രിക്കറ്റ് താരമാക്കാനായി പരിശ്രമിക്കുന്ന അച്ഛനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മലിന്റെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന ചിത്രമാണ് ഇത്. 1983 ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പക്ഷേ രോഹനെ അറിയില്ലായിരുന്നു. അവന്റെ ജീവിതകഥയല്ല അവര്‍ വെള്ളിത്തിരയിലെത്തിച്ചത്. എന്നാല്‍ മകനെ
ഷംസുക്കയുടെ മീന്‍ തേടി 15 കിലോമീറ്റര്‍ അകലെ നിന്ന് വരെ ആളുകള്‍ എത്തും; ചക്കോരത്ത്കുളം വെറൈറ്റി മീന്‍ കച്ചവടം, ഷംസുക്കയും അള് ചില്ലറക്കാരനല്ല
കോഴിക്കോട്: ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന സിനിമ സംഭാഷണമാണ് ചക്കോരത്ത്കുളത്ത് ഷംസുക്കയുടെ മീൻകടയെ പറ്റി പറയുമ്പോൾ നാട്ടുകാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. ഈ മീൻ കടയുടെ മുൻപിലെ നീണ്ട ക്യുവാണു ചക്കോരത്ത്കുളം ഗ്രാമത്തിന്റെ കാലങ്ങളായുള്ള കണി, അതും കിലോമീറ്ററുകൾ താണ്ടി മീൻ വാങ്ങാനായി എത്തിയ ആളുകളും. മീൻകച്ചവടം തുടങ്ങിയ കാലം തൊട്ടേ ‘ഗുണം മെച്ചം വില
കുഴല്‍പ്പണക്കാരെയും സ്വര്‍ണക്കടത്തുകാരെയും ഹൈവേയില്‍ ആക്രമിച്ച് പണം തട്ടിയെടുക്കും; അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളായ ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘം കവര്‍ച്ച നടത്താനെത്തിയത് മാരകായുധങ്ങളുമായി
കൊയിലാണ്ടി: ഹൈവേ കവര്‍ച്ചാ ശ്രമത്തിനിടെ അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളുള്‍പ്പെട്ട ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടിരുന്നത് കുഴല്‍പ്പണക്കാരെയും സ്വര്‍ണ്ണക്കടത്തുകാരെയും. ഇവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ ഹൈവേകളില്‍ തടഞ്ഞുനിര്‍ത്തി മാരകമായ ആയുങ്ങളുമായി അക്രമം നടത്തി പണം അപഹരിക്കുകയാണ് സംഘത്തിന്റെ പദ്ധതി. കവര്‍ച്ചാ ശ്രമം തടഞ്ഞാല്‍ ഇരകളെ ആക്രമിക്കുകയടക്കം ലക്ഷ്യമിട്ട് മാരകമായ ആയുധങ്ങളും ഇവര്‍ കയ്യില്‍ കരുതിയിരുന്നു. തിങ്കളാഴ്ച പിടിയിലാവുന്നതിന് രണ്ട്
അറസ്റ്റിലായ ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘത്തിന് കുപ്രസിദ്ധമായ പാതിരിപ്പാലം കവര്‍ച്ചാ ശ്രമത്തിലും പങ്ക്; രക്ഷപ്പെട്ടവരിലും കൊയിലാണ്ടി സ്വദേശികള്‍, അഞ്ചുപേര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ് – പാതിരിപ്പാലം കവര്‍ച്ച വീഡിയോ കാണാം
കൊയിലാണ്ടി: ഹൈവേ കവര്‍ച്ചാ ശ്രമത്തിനിടെ മീനങ്ങാടിയില്‍ പിടിയിലായ കൊയിലാണ്ടി സ്വദേശികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തിന് കുപ്രസിദ്ധമായ പാതിരിപ്പാലം കവര്‍ച്ചാ കേസിലും പങ്കെന്ന് പൊലീസ്. മൈസൂരുവില്‍ നിന്ന് പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന കാറിനു കുറുകേ മിനിലോറി നിര്‍ത്തി തടസമുണ്ടാക്കിയശേഷം വാഹനം തല്ലിത്തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും
Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം-2021 | ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു
കൊയിലാണ്ടി ന്യൂസ് ഡോട് കോം സംഘടിപ്പിക്കുന്ന Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം 2021 പരിപാടിയുടെ ഭാഗമായുള്ള ആദ്യഘട്ട വോട്ടിങ് അവസാനിച്ചു. കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ കൊയിലാണ്ടിയിലെ പ്രമുഖ വ്യക്തികളില്‍ നിന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എഡിറ്റോറിയല്‍ ടീം തെരഞ്ഞെടുത്ത പതിനാല് അംഗ പ്രാഥമിക പട്ടികയാണ് വോട്ടിങ്ങിനായി വായനക്കാര്‍ക്ക് മുന്നില്‍
ഒമിക്രോണിനെ നിസാരനായി കാണല്ലേ, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കണക്കുകൾ ഉൾപ്പെടെ വിശദീകരിച്ച് കോഴിക്കോട്ടെ ഡോ.അനൂപ് എ .എസ്
കോഴിക്കോട്: ഒമിക്രോണിനെ ഭയപ്പെടേണ്ടന്നും അത് പ്രശ്നക്കാരനല്ലെന്നുമുള്ള തരത്തിൽ നിരവധി വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡോ.അനൂപ്എ.എസ് എഴുതിയ കുറിപ്പ് പ്രസക്തമാവുന്നത്. വാക്സിൻ എടുക്കാത്തവരിലും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും കോവിഡ് ഒമിക്രോൺ ഗുരുതരമായി ബാധിക്കും എന്ന വസ്തുത നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം എന്നാണ് അനൂപിന്റെ കുറുപ്പിലുള്ളത്. കോവിഡ് കണക്കുകളും താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഒമിക്രോൺ നേർകാഴ്ചകളും ഉൾപ്പെടുത്തിയാണ്
ശക്തിപ്രാപിച്ച് മൂന്നാംതരംഗം: സംസ്ഥാനത്ത് ടി.പി.ആറും കോവിഡ് കേസുകളും ഉയരുന്നു; ഇരുപത്തിരണ്ടായിരം കടന്ന് കോവിഡ് കണക്കുകൾ, 18 മരണം
കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് തുടരുന്നു. കേരളത്തില്‍ 22,946 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373