Category: സ്പെഷ്യല്‍

Total 569 Posts

‘ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളെല്ലാം എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്ന് അറിയാവുന്നതുകൊണ്ടാണ് ഈ തീരുമാനം’ ; ആചാരരഹിത വിവാഹത്തെക്കുറിച്ച് കൂരാച്ചുണ്ട് സ്വദേശി ബിനില്‍

” ഞങ്ങളുടെ മകള്‍ ആതിരയും അവളുടെ സുഹൃത്ത് ബിനിലും 10.02.2022 ന് കൂരാച്ചുണ്ട് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹിതരാവുകയാണ്… അവരുടെ താല്‍പര്യപ്രകാരം യാതൊരു മതാചാര ചടങ്ങുകളോ ഇല്ലാതെയാണ് വിവാഹം.’ കാരപ്പറമ്പ് സ്വദേശി ആതിരയുടെ വിവാഹക്ഷണക്കത്ത് തുടങ്ങുന്നതിങ്ങനെയാണ്. വരന്‍ ബിനില്‍ കൂരാച്ചുണ്ട് സ്വദേശിയാണ്. മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ ഒരുമിച്ച് പഠിക്കുന്നകാലം തൊട്ടേ സുഹൃത്തുക്കളാണ് ആതിരയും ബിനിലും. പിന്നീട് ഒരുമിച്ച്

വെള്ളമില്ല, ഭക്ഷണമില്ല, വന്യമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലം; ഇന്ത്യൻ ആർമി ബാബുവിനെ കൈപിടിച്ചുയർത്തിയത് ജീവിതത്തിലേക്ക്; സ്നേഹചുംബനം നൽകി നന്ദിയോടെ ബാബു (വീഡിയോ കാണാം)

പാലക്കാട്: ‘വെള്ളമില്ല, ഭക്ഷണമില്ല, തണലേകാന്‍ മരങ്ങള്‍ ഒന്നുമില്ല, ആനയും പുലിയും അടങ്ങുന്ന വന്യമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലം. ഒപ്പം കടുത്ത ചൂടും മഞ്ഞും…. രക്ഷപ്പെടുക അസാധ്യമാകുമോ എന്ന സംശയങ്ങൾക്ക് മുന്നിൽ ബാബു പുഞ്ചിരിയോടെ പുതു ജീവിതത്തിലേക്ക് വന്നു… അതിനു കാരണക്കാരായ ഇന്ത്യൻ ആർമിയും. കൂറ്റൻ മലയും രക്ഷാ ദൗത്യത്തിനിടയിൽ വന്ന മൂന്നു കരടികളുമൊന്നും അവർക്കു തടസ്സമായിരുന്നില്ല, 45

അരിക്കുളത്ത് ജോലി ചെയ്യവെ സമ്പൂര്‍ണ്ണ അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു, ദേശീയ പുരസ്‌കാരങ്ങളും തേടിയെത്തി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരത്തില്‍ നാടിന്റെ പ്രിയ ഡോക്ടര്‍ സന്ധ്യ കുറുപ്പ്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറാണ് സന്ധ്യ കുറുപ്പ്. കോവിഡിന്റെ ആദ്യ തരംഗങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ കൊയിലാണ്ടിയുടെ കോവിഡ് നോഡല്‍ ഓഫീസറായി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സന്ധ്യ കുറുപ്പിന്റെ പ്രവര്‍ത്തനഘങ്ങള്‍ വളരെ മാതൃകാപരമാണ്. ഇതെല്ലാം തന്നെയാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും

Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021: ആവേശകരമായ വോട്ടിങ്ങില്‍ ഇതുവരെ പങ്കെടുത്തത് 7204 പേര്‍; വോട്ടിങ് ഇനി മൂന്ന് ദിവസം കൂടി മാത്രം

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുന്നു. ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് വോട്ടിങ് നീണ്ടു നില്‍ക്കുക. ഇന്ന് വൈകീട്ട് ഏഴ് മണി വരെ 7204 പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. ആദ്യ ദിവസത്തെ വോട്ടുകളും ജനുവരി

പുഴയും കടലും സംഗമിക്കുന്ന, കണ്ടൽക്കാടുകളാൽ സമ്പന്നമായ മനോഹരതീരം; കോഴിക്കോട് ജില്ലയിലെ അധികമാരും അറിയാത്ത ‘മിനി ഗോവ’യുടെ വിശേഷങ്ങൾ

കോഴിക്കോട്ടെ കടല്‍ത്തീരമെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അധികമാരും അറിയാതെ ഒളിഞ്ഞിരിക്കുന്ന ഒരു ബീച്ചുണ്ട്, പയ്യോളിക്കടുത്തുള്ള കൊളാവിപ്പാലം ബീച്ചാണത്. ‘മിനി ഗോവ’ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഗോവ എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന ഭൂപ്രകൃതിയുടെ ഒരു മിനിയേച്ചര്‍ പതിപ്പാണ് കൊളാവിപ്പാലം ബീച്ചിനും സമീപത്തുമുള്ളത്. അങ്ങനെയാണ് ‘മിനി

കാട്ടിലെപീടിക കേന്ദ്രമാക്കിയുള്ള കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ മുന്നണിപ്പോരാളി, സമരം 500 ദിവസത്തോടടുക്കുമ്പോള്‍ സംസ്ഥാനമാകെ പടര്‍ന്ന് സമരസമിതി; ടി.ടി.ഇസ്മായിലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പുതിയമുഖമായി കെ-റെയില്‍ വിരുദ്ധ സമരം

കൊയിലാണ്ടി: ടി.ടി ഇസ്മയിലിന്റെ നേതൃത്വത്തില്‍ കാപ്പാട് കാട്ടിലെപ്പീടികയില്‍ നിന്നും ആരംഭിച്ച കെ. റെയില്‍ സമരം ഇന്ന് സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലും ശക്തമാണ്. ഇന്ന് മൂന്നൂറിലേറെ സമിതികളാണ് കെ. റെയിലിനെതിരെ സമരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളും മതസംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം സമരരംഗത്ത് അണിനിരന്നുകഴിഞ്ഞു. ദേശീയ തലത്തിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ സമരത്തിനു കഴിഞ്ഞു. കാട്ടില്‍പ്പീടിക സമിതിയ്ക്ക്

അസാധാരണമായ ഗ്രാഹ്യശേഷിയുമായി ഒരു ചേമഞ്ചേരിക്കാരി; ഒരുവയസും എട്ടുവയസും പ്രായമുള്ളപ്പോള്‍ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍

കാപ്പാട്: ഒരുവയസും എട്ടുമാസവും മൂന്ന് സുപ്രധാന റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചേമഞ്ചേരി തൂവ്വക്കോട് സ്വദേശി ഐസാ ഫാത്തിമ. കലാംസ് വേള്‍ട് റെക്കോര്‍ഡ്‌സ്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ് എന്നിവയിലാണ് ഈ കൊച്ചുമിടുക്കി ഇടംപിടിച്ചത്. അസാധാരണമായ ഗ്രാഹ്യശേഷിയാണ് ഈ കുഞ്ഞിന്റെ പ്രത്യേകത. ഒരു കാര്യം ഒരുതവണ കാണിച്ചു പരിചയപ്പെടുത്തിയാല്‍ ഐസ അത് പഠിച്ചെടുക്കുമെന്നാണ്

കോവിഡ് നഷ്ടപ്പെടുത്തിയ ജീവിതഗന്ധം വീണ്ടെടുത്താന്‍ കൊയിലാണ്ടിയുടെ പാതയോരങ്ങള്‍ കച്ചവട കേന്ദ്രങ്ങളാക്കി അത്തര്‍ കച്ചവടക്കാര്‍

കോഴിക്കോട്: ഒരുകാലത്ത് ഊദിന്റെയും അത്തറിന്റെ കുപ്പികള്‍ നിറച്ച പെട്ടികളുമായി നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം കയറി ഇറങ്ങി വില്‍പ്പന നടത്തിയവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കച്ചവടം റോഡരികിലേക്ക് മാറ്റിയിരിക്കുകയാണ്. കൊയിലാണ്ടി സിവില്‍ സ്‌റ്റേഷന്‍ പരിസരം, അരിക്കുളം റോഡില്‍ ടോള്‍ ബൂത്തിനരികില്‍, കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരം, പുതിയ ബസ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെല്ലാം ജീവിതത്തിന് ഗന്ധം പകരാനുള്ള പ്രയത്‌നവുമായി ഇവര്‍

Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 വോട്ടിങ് ആവേശകരമായി തുടരുന്നു; ഇതുവരെ വോട്ട് ചെയ്തത് 7069 പേര്‍; ആദ്യ സ്ഥാനങ്ങളിലുള്ളവരെ അറിയാം

കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ജനകീയ വോട്ടിങ് ആവേശകരമായി തുടരുന്നു. ഇന്ന് വൈകീട്ട് എട്ട് മണി വരെ 7069 പേരാണ് തങ്ങളുടെ വാര്‍ത്താതാരത്തെ കണ്ടെത്താനായി വോട്ട് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10 വരെയാണ് വോട്ടിങ് നീണ്ടുനില്‍ക്കുക. വോട്ടിങ്ങില്‍ തുടക്കം മുതലേയുള്ള ആധിപത്യം ടി.ടി.ഇസ്മായില്‍

ഹാർബർ, താലൂക്ക് ആശുപത്രി, കോരപ്പുഴ പാലം… എം.എൽ.എ ആയിരുന്ന പത്ത് വർഷം കൊണ്ട് കെ.ദാസൻ നടപ്പാക്കിയത് എണ്ണമറ്റ വികസന പദ്ധതികൾ; Sky ടൂർസ് & ട്രാവൽസ് കൊയിലാണ്ടിയുടെ വാർത്താ താരത്തിൽ കൊയിലാണ്ടിക്കാരുടെ സ്വന്തം ദാസേട്ടൻ

കൊയിലാണ്ടി: ദാസേട്ടന്‍. കൊയിലാണ്ടിയുടെ മുന്‍ എം.എല്‍.എയായ കെ.ദാസനെ കൊയിലാണ്ടിക്കാര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതാണ്. അദ്ദേഹം എത്രത്തോളം ജനകീയനാണ് എന്നതിന് ഇതിനപ്പുറമൊരു തെളിവ് വേണ്ട. എന്തിനുമേതിനും ഓടിയെത്തുന്ന പൊതുപ്രവര്‍ത്തകന്‍ എന്നത് മാത്രമല്ല, ജനപ്രതിനിധി എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തിന്റെ ജനകീയതയുടെ മാറ്റ് കൂട്ടിയത്. ഇപ്പോള്‍ ജനപ്രതിനിധിയല്ലെങ്കിലും പൊതുപ്രവര്‍ത്തന രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമായി തുടരുകയാണ് ഈ അറുപത്തിയൊന്‍പതുകാരന്‍.