Category: സ്പെഷ്യല്‍

Total 569 Posts

ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചപ്പോഴും ലളിത ജീവിതത്തിലൂടെ മാതൃകയായി; മരണാനന്തരം ചടങ്ങുകളെ കുറിച്ചും സ്മാരകത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട്, എല്ലാം യാഥാര്‍ത്ഥ്യമാക്കി പാര്‍ട്ടി; വടകരയിലെ കേളപ്പേട്ടന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു

വടകര: ഒരു പതിറ്റാണ്ടിലേറെ കോഴിക്കോട് ജില്ലയില്‍ സി.പി.എമ്മിനെ നയിച്ച എം.കേളപ്പന്‍ എന്ന കേളപ്പേട്ടന് സ്മാരകമുയര്‍ന്നു. വടകര പണിക്കോട്ടിയില്‍ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് ഭൗതികശരീരം അടക്കം ചെയ്ത കല്ലറയ്ക്ക് സമീപം തന്നെയാണ് സ്മാരകവും നിര്‍മ്മിച്ചിരിക്കുന്നത്. സ്മാരകം കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്നലെയായിരുന്നു കേളപ്പേട്ടന്റെ മൂന്നാം ചരമദിനം. അതോടനുബന്ധിച്ചാണ് കേളപ്പേട്ടന്‍ സ്മാരകവും ഉദ്ഘാടനം ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്; നെല്യാടി ടൂറിസം യാഥാർഥ്യമാവുന്നു, അറിയാം പുതിയ വിശേഷങ്ങൾ

മനോഹരമാണ് പരന്നു കിടക്കുന്ന നെല്യാടി പുഴയും അതിന്റെ തീരത്തുള്ള തുരുത്തുകളും. കണ്ടൽ കാടുകളും ചെറു തുരുത്തുകളുമായി പ്രകൃതി സൗന്ദര്യം ഏറെയുള്ള നെല്യാടി പുഴയെ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതോടെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുമെന്ന കാര്യമുറപ്പാണ്. ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്, പക്ഷി നിരീക്ഷണം

കാലം ഓര്‍ത്ത് പറയേണ്ട പേരുകള്‍; ചേമഞ്ചേരിയിലെ സമരപോരാളി കുറത്തിശാലയില്‍ കോട്ട് മാധവന്‍ നായരെക്കുറിച്ച് അറിയാം

സുഹാനി എസ്. കുമാർ മലബാറില്‍ ഉടനീളം നിരവധി സമരങ്ങൾ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. ഇന്നത്തെ പുതുതലമുറ അറിയാതെ പോയ നിരവധി പോരാളികള്‍ ജീവിച്ച് പോരാടി മരിച്ച ഒരു മണ്ണ് കൂടിയാണ് ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനത്തിന് ശേഷമാണ് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. 1942 ആഗസ്റ്റിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനം നടക്കുന്നത്.

‘തന്റെ ഒറ്റയൊരുത്തന്റെ വാക്ക് കേട്ടാണ് ഞാനിതെല്ലാം ചെയ്തത്, തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും, ന്നാ താൻ കേസ് കൊട്…’; അഭിനന്ദനത്തിന് പകരം അധിക്ഷേപം കേട്ട ഒരു ഡോക്ടറുടെ രസകരമായ കഥ കൊയിലാണ്ടിയിലെ ഡോ. സുധീഷ് എഴുതുന്നു

ഡോ. സുധീഷ്. ടി തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും……. “സാറെ അയാള് വീണ്ടും രക്തം ഛർദിച്ചു” നേഴ്സ് ആണ്. “ആര് ദിവാകരനോ” ഞാൻ ഞെട്ടിന്ന് വെച്ചാൽ ശരിക്കും ഞെട്ടി. അമിത മദ്യ പാനം മൂലം കരളു പണിമുടക്കിയ ദിവാകരന് പക്ഷെ കൂട്ടുകാർക്കിപ്പോഴും പഞ്ഞമൊന്നുമില്ല. ഭാര്യ കറുത്ത് മെല്ലിച്ച ഒരു പാവം സ്ത്രീ. ജീവിതം കരയാനുള്ളതാണെന്നും,

പാട്ടെഴുത്തിലും അഭിനയത്തിലും തിളങ്ങി പ്രിയഗായകൻ; ‘തല്ലുമാല’യില്‍ താരമായി കൊയിലാണ്ടിയുടെ അഭിമാനം കൊല്ലം ഷാഫി (വീഡിയോ കാണാം)

കൊയിലാണ്ടി: കൊല്ലം ഷാഫിയെ കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ചൊരു മുഖവുര വേണ്ട കൊയിലാണ്ടിക്കാര്‍ക്ക്. മാപ്പിളപ്പാട്ടുകളിലൂടെയും സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്കിടയിൽ പ്രശസ്തനായ ഷാഫി കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട താരമാണ്. ഷാഫിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടൊവിനോ തോമസ് നായകനായി എത്തിയ ‘തല്ലുമാല’. പതിവിൽ നിന്ന് വ്യത്യസ്തമായി ‘തല്ലുമാല’യിൽ പാട്ടിന് പുറമെ അഭിനയത്തിലും മാറ്റുരച്ചിട്ടുണ്ട് കൊല്ലം ഷാഫി. ഖാലിദ് റഹ്മാൻ

കൊയിലാണ്ടിയുടെ അലങ്കാരമായിരുന്ന കറുപ്പും മഞ്ഞയും നിറമണിഞ്ഞ ടാക്സി കാറുകൾ, എല്ലാരും ഒത്തൊരുമിച്ചിരുന്ന കല്യാണങ്ങൾ… ചിതറിയ ചില കൊയിലാണ്ടി ഓർമ്മകൾ എഴുതുന്നു അബ്ദുൾ റഷീദ് | സ്കൈ ടൂർസ് & ട്രാവൽസ് അവതരിപ്പിക്കുന്നു ‘പ്രവാസിയുടെ കൊയിലാണ്ടി’

അബ്ദുൾ റഷീദ് സി.കെ കള്ളി മുണ്ടും ബ്ലൗസുമിട്ട് കയ്യിൽ പച്ചോല ചീന്തുമായി നേരം വെളുക്കുമ്പോൾ തന്നെ മീൻ വാങ്ങാനുള്ള കൊട്ട മുടയാനായി മീൻചാപ്പായിലേക്ക് തീരത്തിന്റെ തീരാകഥകളും നാട്ടുവർത്തമാനങ്ങളും പറഞ്ഞ് ഒരു കൂട്ടം സ്ത്രീകളും മുളയിൽ തീർത്ത കാവു വടിയിൽ രണ്ടറ്റത്തും ചൂടിയിൽ തൂക്കി കെട്ടിയ കൊട്ടയിൽ നിറയെ മത്തിയും ചെറുമീനുകളുമായി കൊയിലാണ്ടിയുടെ മീൻചാപ്പായിലേക്ക് കൂകി പാഞ്ഞുള്ള

മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ കഥകളും ഉണ്ട്, സ്വാതന്ത്ര്യ ചരിത്രത്തിലെ നാള്‍വഴികള്‍ അറിയാം

സുഹാനി.എസ്.കുമാര്‍ മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ വീര കഥകളുമുണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ ശേഷിക്കുന്നു. 1942 ഓഗസ്റ്റ് 8 ബോംബെയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കുന്നത്. തുടര്‍ന്ന് അന്നത്തെ മുന്‍നിര നേതാക്കളായ ഗാന്ധിജിയടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു. ഇതായിരുന്നു വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ജനം

സ്വാതന്ത്ര്യസമരത്തിലെ എഴുതപ്പെടാത്ത പോരാളി; കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷി മുള്ളങ്കണ്ടി കുഞ്ഞിരാമന്റെ വിസ്മൃതിയിലാണ്ട ജീവിതം അറിയാം

കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷിയാണ് മുള്ളങ്കണ്ടി കുഞ്ഞിരാമൻ. ചെറുപ്രായത്തിലെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ സ്വാതന്ത്ര്യസമര പോരാളി. കീഴരിയൂർ ബോംബ് കേസിലെ പതിനാലാമത് പ്രതിയാണ് കുഞ്ഞിരാമൻ. കുറുമയിൽ കേളുക്കുട്ടിയുടെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു ഇദ്ദേഹം. ബോംബ് നിർമിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു എന്നതായിരുന്നു കുറ്റം. അറസ്റ്റിൽ ആകുമ്പോൾ കുഞ്ഞിരാമന് പ്രായം 29. വിവാഹം കഴിഞ്ഞ്

കുഞ്ഞിന്റെ കരച്ചിൽ അസഹനീയമായി തോന്നി കൊന്നുകളയാൻ തന്നെ തോന്നിപ്പോവും; കുഞ്ഞിന്റെ മുഖം ആദ്യമായി കാണുമ്പോൾ സന്തോഷം ഉണ്ടാവുന്നില്ല, അതിനെ സ്നേഹിക്കാൻ പറ്റുന്നില്ല; നിസാരമല്ല പ്രസവാനന്തര വിഷാദം, ജീവനെയും ജീവിതത്തെയും ബാധിക്കാം; ഒപ്പമുണ്ടാവണം, ചേർത്തു പിടിക്കണം; അറിയാം പോസ്റ്റ് പാർട്ടം ഡിപ്രഷനെ പറ്റി

  കൈക്കുഞ്ഞിനെ കിണറ്റിലും പുഴയിലും നിലത്തേക്കുമെല്ലാം എറിയുന്ന അമ്മമാരുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ ഇപ്പോൾ സ്ഥിരം കേൾക്കാറുണ്ടല്ലോ. അത്തരം വാർത്തകളെ അമ്മക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നു എന്നതാണ് മിക്കവാറും എല്ലാവരും വിധിയെഴുതുന്നത്. എന്നാൽ ഒരു കുഞ്ഞുണ്ടാകുമ്പോൾ ഒരു അമ്മയും ജനിക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത വിവിധ തരം അനുഭവങ്ങൾ പെട്ടന്ന് തന്നെ മാറിമറിയുകയാണ്. ഇതെല്ലാം പെട്ടന്നുൾക്കൊള്ളാൻ എല്ലാവര്ക്കും പറ്റിയെന്നു

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ടകാലത്തെ അറിയാം

സുഹാനി എസ്. കുമാർ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ംട വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്നേഹികളായിരുന്നു ഇതിനു പിന്നില്‍.